SSLCക്ക് ശേഷം എന്ത്? പ്ലസ്ടുവിന് ശേഷം എന്ത്? എന്ന ചോദ്യങ്ങൾ അലയടിച്ച് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ചില വ്യത്യസ്ത്മകമായ ചിന്തകളാണ് പങ്ക് വെക്കാനാഗ്രഹിക്കുന്നത്.
നല്ലൊരു കരിയറും നല്ല ജോലി സാധ്യതയുമുള്ള കോഴ്സുകളിൽ നിന്ന്, നമ്മുടെ സാമ്പത്തികവും മാർക്കും മറ്റു സാഹചര്യങ്ങൾക്കും യോജിച്ച കോഴ്സ് തിരഞ്ഞെടുക്കലാണ് പൊതുവേയുള്ള ആചാരം. ഡോണ്ട് ഡൂ ദാറ്റ് മണ്ടത്തരം.
എല്ലാ ജോലിയും എല്ലാവർക്കും ചെയ്യാൻ കഴിയുമായിരിക്കും. എന്നാൽ എല്ലാ ജോലിയിലും എല്ലാവർക്കും ശോഭിക്കുവാനോ സംതൃപ്തിയോടെ ചെയ്യാനോ കഴിയില്ല. നല്ല കളിക്കാരെല്ലാം നല്ല ക്യാപ്റ്റനോ കോച്ചോ ആകണെമെന്നില്ല. നല്ല അദ്ധ്യാപകന് നല്ല സെയിൽസ്മാൻ അകാൻ കഴിയണമെന്നില്ല. എല്ലാവർക്കും ഒരോ പേഴ്സണാലിറ്റി ട്രൈറ്റുണ്ട്. അതിനനുസരിച്ച ജോലികളിലേ നമുക്ക് ശോഭിക്കാൻ കഴിയൂ. ഇതിനെക്കുറിച്ച് അധികാരികമായി പറയാൻ ഞാൻ ആയിട്ടില്ല. നിങ്ങളാരാണെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ നിങ്ങളെയും ഇതിനെക്കുറിച്ചും ഒക്കെ വിവരമുള്ള ആരോടെങ്കിലും ചോയ്ക്കേണ്ടി വരും.
അത് പോലെ തന്നെ പരിഗണിക്കേണ്ടതാണ് അഭിരുചിയും അഭിനിവേശവും. എല്ലാവർക്കും എന്തെങ്കിലും ചില കാര്യങ്ങൾ മറ്റുള്ളവരെക്കാൾ വേഗത്തിലും നന്നായും ചെയ്യാൻ കഴിയും. ചില കാര്യങ്ങളോട് ഒരു പ്രത്യേക അഭിനിവേശമുണ്ടാകും. പക്ഷേ അത് റീൽസിലും സിനിമയിലും എന്തെങ്കിലും കണ്ടിട്ട് തോന്നുന്ന അതിയായ പൂതിയെ അഭിയനിവേശമായി തെറ്റിദ്ധരിക്കരുത്. വിരസതയൊന്നുമില്ലാതെ ആസ്വാദിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ടാകും. അതാണ് ത്രീ ഇഡിയറ്റ്സിൽ അവസാനം മാധവൻ പറയുന്നത്. എൻ്റെ എഞ്ചിനിയറിങ് സുഹൃത്തുക്കളുടെ അത്രയും വരുമാനമോ നല്ല വീടോ കാറോ ഉണ്ടാകില്ലായിരിക്കും, പക്ഷേ ഞാൻ സന്തുഷ്ടനായിരിക്കും! പണമുണ്ടെന്ന് കരുതി അന്തസ്സിന് എല്ലാവരേയും പിടിച്ച് എഞ്ചിനിയറും ഡോക്റുമാക്കുന്ന പരിപാടി രക്ഷിതാക്കൾ നിർത്തണം.
അതിനേക്കാളൊക്കെ പ്രധാനം അർത്ഥവത്തായ എന്തെങ്കിലും കണ്ടെത്തുക എന്നതാണ്. കുട്ടികളോട് ആരാകാനാണ് ആഗ്രഹം എന്ന് ചോദിക്കുന്നതിന് പകരം ജീവിതം കൊണ്ട് എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ചോദിക്കുക. ഒരു ഡോക്ടറോ എഞ്ചിനീയറോ ആകുന്നതിനേക്കാൾ പ്രധാനം, അതിനുശേഷം ജീവിതം കൊണ്ട് എന്താണ് എന്താണ് ചെയ്യാൻ പോകുന്നത് എന്നതാണ്. നിങ്ങൾ ആരാണ്? നിങ്ങൾ എവിടെ പോകുന്നു? ഭൂമിയിലെ നിങ്ങളുടെ ദൗത്യം എന്താണ് എന്നതൊക്കെയാണ് യഥാർത്ഥത്തിൽ ഉത്തരം തേടേണ്ട ചോദ്യങ്ങൾ. ജീവിതത്തിന് അർത്ഥവും ലക്ഷ്യവും ഇല്ലെങ്കിൽ, എന്തൊക്കെ ചെയ്താലും, എന്തൊക്കെ നേടിയാലും കുറച്ച് കഴിയുമ്പോ ബോറടിക്കും, ഇടയ്ക്കിടെ എന്താണെന്നറിയാത്ത എന്തോ ഒരു ശൂന്യത അനുഭവപ്പെടും.
Never set Material things as your primary Goal.
ജീവിക്കാൻ പണം വേണം. ഒരു മോഡറേറ്റ് സക്സസ്സ് അല്ലെങ്കിൽ അതിജീവന മാർഗ്ഗം കണ്ടെത്താൻ എല്ലാവർക്കും കഴിയും. പക്ഷേ എല്ലാവരും ലക്ഷ്യം വെക്കുന്നത് ഹൈപ്പർ വിജയമാണ്. അതിനനുസരിച്ചാണ് നമ്മുടെ സന്തോഷം എന്നാണ് നമ്മോട് പറഞ്ഞ് കൊണ്ടിരിക്കുന്നത്. ചിലർ ബിൽഗേറ്റ്സിനെയും ജോബ്സിനെയും ഇലോൺ മസ്കിനെയും ചൂണ്ടിക്കാണിച്ച് ഇതൊക്കെ എല്ലാവർക്കും സാധ്യമാണ്. നന്നായി പഠിക്കണം, സമർപ്പണ ബോധത്തോടെ കഠിനാധ്വാനം ചെയ്യണം. എല്ലാം നിങ്ങളുടെ കഴിവും മനോഭാവവുമാണ് എന്നൊക്കെ പറയും. ഒരു മോട്ടിവേഷന് വേണ്ടി പറയുന്നതായിരിക്കാം, പക്ഷേ അവർ പറയാത്ത കുറേ കാര്യങ്ങളുണ്ട്.
റൊണാൾഡ് ജെയിംസ് റീഡിന്റെയും റിച്ചാർഡ് ഫ്യൂസ്കോണിന്റെയും കഥ പറഞ്ഞ് കൊണ്ടാണ് മോർഗൻ ഹൊസെൽ സൈക്കോളജി ഓഫ് മണി എന്ന പുസ്തകം തുടങ്ങുന്നത്. റീഡിന് ഹൈസ്കൂൾ വിദ്യഭ്യാസം മാത്രമേ ഒള്ളൂ. 25 വർഷം പെട്രോൾ പമ്പിലും 17 വർഷം തോപ്പുകാരനായും ജോലി ചെയ്തു. 38ആം വയസ്സിൽ പതിനായിരം ഡോളർ വിലയുള്ള വീട് വാങ്ങിച്ചു. വിറക് കീറലായിരുന്നത്രെ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ജോലി. 92ആം വയസ്സിൽ മരിക്കുമ്പോൾ 8 മില്യൺ ഡോളറായിരുന്നു റീഡിന്റെ ആസ്തി. 2 മില്യൺ ഡോളർ മക്കൾക്കും 6 മില്യൺ ഡോളർ ആശുപത്രിക്കും ലൈബ്രറിക്കും നല്കാനായിരുന്നു റീഡിന്റെ വിൽപത്രത്തിൽ ഉണ്ടായിരുന്നത്. പ്രത്യേക രഹസ്യമൊന്നുമില്ല, ലോട്ടറിയടിച്ചതുമല്ല. ആവുന്നത്ര മിച്ചം പിടിച്ചു. നല്ല കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിച്ചു. പതിറ്റാണ്ടുകളോളം ക്ഷമയോടെ കാത്തിരുന്നു.
റീഡ് എന്തെല്ലാം ആകാതിരുന്നോ അതെല്ലമായിരുന്നു ഫ്യൂസ്കോൺ. ഹാർവാർഡിൽ നിന്ന് MBA. മെറിൽ ലിഞ്ചിൽ ലോജി. ക്രൈൻസ് ബിസിനസ് മാഗസിൻ്റെ 40 under 40 പട്ടികയിൽ സ്ഥാനം പിടിച്ച പ്രമുഖൻ. തിളങ്ങുന്ന കരിയറിന് ശേഷം ജോലി രാജിവെച്ചു. പതിനെട്ടായിരം sq feet വലിപ്പമുള്ള വീട് വലിപ്പം കൂട്ടാനും പുതുക്കിപ്പണിയനുമാണ് ഫ്യൂസ്കോൺ ലോണെടുത്ത് തുടങ്ങിയത്. 11 ബാത്റൂമും രണ്ട് എലിവേറ്ററും നാല് സ്വിമ്മിങ് പൂളും 7 കാർഷെഡും ഉണ്ടായിരുന്ന വീടിന്റെ പ്രതിമാസ പരിപാലന ചിലവ് തൊണ്ണൂറായിരം ഡോളറായിരുന്നു. 2008ലെ സാമ്പത്തിക മാന്ദ്യത്തിൽ എല്ലാം തകിടം മറിഞ്ഞു. വലിയ കടങ്ങളും പണമാക്കി മാറ്റാൻ കഴിയാത്ത ആഡംബര സ്വത്തുക്കളും ഫ്യൂസ്കോണിനെ പാപ്പരാക്കി.
ഹാർവാഡിൽ പഠിച്ച ഡോക്ടറേക്കാൾ നന്നായി ഒരു ഹൈസ്കൂൾ വിദ്യഭാസമുള്ളയാൾ ശസ്ത്രക്രിയ നടത്തുന്നതുമായാണ് ഹെർസൽ ഇതിനെ താരതമ്യം ചെയുന്നത്. മറ്റൊരു മേഖലയിലും ഇത് നടക്കില്ലെങ്കിലും സാമ്പത്തിക മേഖലയിൽ ഇത് നടക്കുന്നുണ്ട്. നമ്മൾ സമ്പത്തിക ശാസ്ത്രത്തെ കാണുന്നത് ഗണിതവും ഫിസിക്സും പോലെ കൃത്യമായ നിയമങ്ങൾ പാലിക്കുന്ന ഒന്നായാണ്. എന്നാൽ അതിന് നിയതമായ നിയമങ്ങളൊന്നുമില്ല. അതിന് മനഃശാസ്ത്രവുമായും ചരിത്രവുമായി ഒക്കെയാണ് കൂടുതൽ സാമ്യം. അറിവിനേക്കാൾ നമ്മുടെ പെരുമാറ്റത്തിനാണ് പ്രധാന്യം. റീഡ് ക്ഷമയുള്ളവനും ഫ്യൂസ്കോൺ ആർത്തിയുള്ളവനുമായിരുന്നു.
സാമ്പത്തിക വിജയം ഭാഗ്യത്തെ കൂടി ആശ്രയിച്ചാണ്. 1968ൽ സ്വന്തമായി കംപ്യൂട്ടറുള്ള ലോകത്തെ അപൂർവ്വം ഹൈസ്കൂളികളിലൊന്നാണ് ബിൽഗേറ്സ് പഠിച്ചത്. അന്ന് സ്കൂളുകളിൽ പഠിച്ചിരുന്ന 300 മില്യൺ കുട്ടികളിൽ 300 പേർക്ക് മാത്രം ലഭിച്ച ഭാഗ്യത്തിൽ ഒരാളായിരുന്നു ബിൽഗേറ്സ്. ലേക് സൈഡ് സ്കൂൾ ഇല്ലായിരുന്നെങ്കിൽ മൈക്രോസോഫ്റ്റും ഉണ്ടകയില്ലായിരുന്നെന്ന് ബിൽഗേറ്സ് തന്നെ പറയുന്നുണ്ട്. ആ സ്കൂളിൽ മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നു. പോൾ അലനും കെന്റ് ഇവാൻസും. കംപ്യൂട്ടറുകളോടുള്ള താല്പര്യവും നൈപുണ്യവും തന്നെ ആയിരുന്നു മൂന്ന് പേരെയും ഒരുമിപ്പിച്ചത്. കെന്റ് ആയിരുന്നു ക്ളാസിൽ മിടുക്കൻ. പോൾ അലന് ബിൽ ഗേറ്റിസിനെ പോലെ സംരഭകത്വരയോ അഭിനിവേശമോ ഉണ്ടായൊരുന്നില്ല. എന്നാൽ കെന്റിന് ഇതെല്ലാം ഉണ്ടായിരുന്നു. അവർ രണ്ട് പേരുമായിരുന്നു ഇതെല്ലാം ചർച്ച ചെയ്തിരുന്നത്. പക്ഷേ ഹൈസ്കൂൾ പഠനം തീരും മുൻപേ മലകയറ്റത്തിനിടെ അപകടത്തിൽ പെട്ട് കെന്റ് മരണമടഞ്ഞു. ഇല്ലെങ്കിൽ കെന്റും അവരോടൊപ്പം മൈക്രോസോഫ്ട് സ്ഥാപകരിൽ ഒരാളാകുമായിരുന്നു. കഴിവിനും പ്രയത്നത്തിനുമൊപ്പം ഭാഗ്യത്തിന്റെയും നിർഭാഗ്യത്തിന്റെയും കരങ്ങൾ നമുക്ക് ചുറ്റിലും കാണാം. കോവിഡ് കാരണം പഠനം മുടങ്ങുന്നതോ ജോലി പോകുന്നതോ ബിസിനസ് തകരുന്നതോ നമ്മുടെ കുഴപ്പം കൊണ്ടല്ല. പക്ഷേ ആധുനികത പറയുന്നത് ദരിദ്രനായി ജനിക്കുന്നത് നിങ്ങളുടെ കുഴപ്പം കൊണ്ടല്ല, ദരിദ്രനായി മരിക്കുന്നത് നിങ്ങളുടെ മാത്രം കുഴപ്പം കൊണ്ടാണ് എന്നൊക്കെയാണ്.
പുതിയ തലമുറക്ക് ചെറിയ പരാചയങ്ങളും പ്രതിസന്ധികളും പോലെ തരണം ചെയ്യാൻ കഴിയാത്തതിൻ്റെ പ്രധാന കാരണം ജീവിതത്തെ കുറിച്ചും വിജയത്തെ കുറിച്ചുമുള്ള കാഴ്ച്ചപ്പാടും അമിത പ്രതീക്ഷകളുടെ സമ്മർദ്ദവുമാണ് എന്നാണ് തോന്നുന്നത്. ജീവിതത്തിൻ്റെ പ്രഥമ ലക്ഷ്യം ഭൗതികതയാക്കുമ്പോഴും ഇതെല്ലം നമ്മുടെ കഴിവും പ്രയത്നവും മാത്രമാണ് എന്ന് കരുതുമ്പോഴുമാണ് പരാചയങ്ങൾ വലിയ പ്രശ്നമാകുന്നത്. ലൈഫ് സെറ്റിലാകൽ, ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് തുടങ്ങിയ സംഭവങ്ങളൊന്നുമില്ല. These are all liberal materialistic deceptions. Secular liberalism was not just about separating church and state. It was about removing God from our thoughts and life.
അള്ളാഹു അങ്ങനെ ഒരു വാഗ്ദാനവും ആർക്കും കൊടുത്തിട്ടില്ല. There will be twists and turns, new challenges to face, new horizons to explore, ups and downs. Prepare yourself to explore what Allah has in store for you. There are no challenges you cannot face, no pain that you cannot endure. Do not chase comfort and easiness. be antifragile!
Keep doing what you’re supposed to do, everything else will follow.
ജീവിതത്തേക്കാൾ വലിയ ലക്ഷ്യമുണ്ടെങ്കിൽ, ഏത് ബുദ്ധിമുട്ടുകളെയും പ്രതിസന്ധികളെയും തരണം ചെയ്യാൻ കഴിയും. എല്ലായ്പ്പോഴും ഉള്ളതിന് നന്ദിയുള്ളവരായിരിക്കുക. എന്തൊക്കെ സംഭവിച്ചാലും എല്ലായ്പ്പോഴും നന്ദിയുള്ളവരകാൻ ഒരുപാട് കാര്യങ്ങളുണ്ടാകും. അതിനർത്ഥം ഇല്ലാത്തതിനെ കുറിച്ചും പ്രശ്നങ്ങളെ കുറിച്ചും ആകുലപ്പെടുന്നതിന് പകരം എല്ലായ്പോഴും ജീവിതത്തിന്റെ നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് കൂടിയാണ്. അത് ഉള്ളതിൽ സംത്യപ്തരാകാനും ഏത് സാഹചര്യത്തിലും പ്രൊഡക്ടീവായി മുന്നോട്ട് പോകാനും നമ്മളെ സഹായിക്കും. അല്ലാഹുനോട് നന്ദിയുള്ളവരാകാൻ പറയുന്നത് അല്ലാഹുവിന് വേണ്ടിയല്ല. നമുക്ക് വേണ്ടിത്തന്നെയാണ്.