മതം വിട്ട പയ്യൻ

You are here:

മുസ്ലിംകളുടെ സ്ഥിരം പ്രാർത്ഥനകളിലൊന്നാണ് ഈമാനോട് കൂടി മരിപ്പിക്കണേ, ആഖിബത് നന്നാക്കിത്തരണേ എന്നിവ. സദ്‌വൃത്തരായി ജീവിച്ചിരുന്നവർ വഴി പിഴച്ച്, അവസാന കാലത്ത് ഇമാനില്ലതെ മരിച്ചതും, പാപികളായി നടന്നിരുന്നവർ അവസാന നിമിഷം ഈമാൻ കിട്ടി മരിച്ചതിന്റെയും എമ്പാടും ഉദാഹരണങ്ങൾ കാണാം. പ്രവാചകൻ്റെ കൂടെ ധീരമായി യുദ്ധങ്ങളിൽ പോരാടിയിരുന്ന ഒരാളെ ചൂണ്ടികാണിച്ച് അയാൾ നരകത്തിലാണെന്ന് പറഞ്ഞിട്ടുണ്ട് പ്രവാചകൻ. നമ്മളിപ്പോൾ നിസ്കരിക്കുന്നുണ്ട് നോമ്പെടുക്കുന്നുണ്ട് ഹജ്ജ് ചെയ്തു എന്നതൊന്നും ഒന്നിൻ്റെയും തെളിവല്ല. അതൊക്കെ അള്ളാഹു സ്വീകരിച്ചിട്ടുണ്ടോ എന്ന് പോലും നമുക്കറിയില്ല. അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിൽ നിന്ന് നമ്മളെ ആരാധിക്കാനോ വഴി പിഴച്ച് പോവാനോ ഭയങ്കര ധൈര്യവും ബുദ്ധിയും യുക്തിയും ഒന്നും വേണ്ട. ഒന്നും ചെയ്യാതെ രണ്ട് ദിവസം കാലും നീട്ടി ഇരുന്നാൽ മതി ഈമാൻ അതിൻറെ വഴിക്ക് പോകും.

ആദമിനെ സൂജൂദ് ചെയ്യാനുള്ള അല്ലാഹുവിൻ്റെ കല്പനയെ താൻ ആദമിനേക്കാൾ ശ്രേഷ്ഠനാണെന്ന അഹങ്കാര യുക്തിവാദം കൊണ്ട് നേരിട്ടാണ് ഇബ്ലീസ് വഴി പിഴച്ചത്, അല്ലാതെ അറിവും ബുദ്ധിയും യുക്തിയും കുറഞ്ഞിട്ടല്ല. അഹങ്കാരത്തിൻറെ ഒരു അണുമണി ഹൃദയത്തിൽ കടന്നാൽ മതി നമ്മുടെ എല്ലാ സൽകർമ്മങ്ങളെയും കാർന്നു തിന്നാൻ. ഈയുള്ളവനിപ്പോ അത്യാവശ്യം പ്രമുഖനും മഹാനുമാണ് എന്ന തോന്നൽ മതി എല്ലാം തകിടം മറിയാൻ. വലിയ സാമൂഹ്യ സേവനവും ചാരിറ്റിയും പ്രോബോധനവും ചെയ്തിട്ട് മാതാപിതാക്കളുടെ മനസ്സൊന്ന് വിഷമിപ്പിച്ചത്‌ മതി എല്ലാം കുളം തോണ്ടാൻ. ഇത് ചെറിയ കളിയല്ല. Every action counts, more than actions its our intentions and purity of heart what matters. Nobody leaves islam, Islam actually leaves us. പടച്ചവൻ നമ്മളെയെല്ലാം സ്വീകരിക്കട്ടെ. ഇത്രയും കാലം മതം പഠിച്ചിട്ട് ഇസ്ലാം ഉപേക്ഷിച്ചു എന്നൊക്കെ ആശ്ച്ചര്യം കൊള്ളുന്നത് ഇസ്‌ലാമിക തത്വശാസ്ത്രത്തെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തത് കൊണ്ടാണ്.

നമുക്ക് വേണ്ടപ്പെട്ടൊരാൾ നമുക്ക് തെറ്റാണെന്നുറപ്പുള്ള വഴിയിലൂടെ പോകുമ്പോൾ നമ്മളതിൽ ഇടപെടും, വൈകാരിക ബന്ധങ്ങളായത് കൊണ്ട് തന്നെ ആ ഇടപെടലുകൾ പലപ്പോഴും വൈകാരികമായിരിക്കും, മിക്കപ്പോഴും നല്ല മണ്ടത്തരവുമായിരിക്കും. മയക്കുമരുന്നിന് അടിമപ്പെട്ട ഒരു കൗമാരക്കാരെനെ കെട്ടിയിട്ട് കണ്ണിൽ മുളക് തേക്കുന്ന അമ്മയുടെ വാർത്ത വന്നിരുന്നു കുറച്ച് മുൻപ്. ഏറിയും കുറഞ്ഞും നമ്മളും ഇങ്ങനയൊക്കെ തന്നെയായിരിക്കും പലപ്പോഴും പെരുമാറുന്നത്. കുറച്ച് കഴിഞ്ഞാണ് ബോധം വരിക, അത്രയും വേണ്ടായിരുന്നു, അങ്ങനെ പറയണ്ടായിരുന്നു എന്നൊക്കെ. വ്യക്തിസ്വതന്ത്രത്തിന് അത്രമേൽ പ്രാധാന്യം കൊടുക്കുന്നവരും ലിബറലുമായ പാശ്ച്യാത്യ സമൂഹത്തിൽ പോലും ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ വീട്ടിൽ നിന്ന് പുറത്താക്കുകയും ഒറ്റപ്പെടുകയും ചെയ്ത എത്രയോ അനുഭവങ്ങൾ കാണാം യൂട്യൂബിൽ. കുറച്ച് കഴിയുമ്പോ അതിൽ പലതും ശരിയാവുകയും ചെയ്യും. അതൊക്കെ ഒരു വൈകാരിക പ്രതികരണങ്ങളായേ എനിക്ക് തോന്നാറോള്ളൂ. കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള അത്തരം വൈകാരിക പ്രതികരണങ്ങൾ പൊക്കിപിടിച്ച് ഇസ്ലാം ഭീകരവാദമാണേ തീവ്രവാദമാണേ എന്നൊക്കെ പറഞ്ഞ് മോങ്ങാൻ ചില്ലറ ഉളുപ്പില്ലായ്‌മയും ആശയദാരിദ്ര്യവുമൊന്നും പോര. ഹാദിയ മതം മാറിയപ്പോഴോ, ജ്യോൽസ്ന കല്യാണം കഴിച്ചപ്പോഴോ പല മത രാഷ്ട്രീയ സംഘടനകളും ഉണ്ടാക്കിയ കോലാഹലം പോലെ ഒരു മുസ്ലിം സംഘടനയോ പ്രസ്ഥനമോ രാഷ്ട്രീയ പാർട്ടിയോ ഇതിൽ ഇടപെട്ട് ഒരു കോലാഹലവും ഉണ്ടാക്കിയിട്ടില്ല. അവരൊന്നും നമ്മളെപ്പോലെ ഫുൾടൈം സോഷ്യൽ മീഡിയയിൽ ഉണ്ടുറങ്ങി കഴിയാത്തവരായത് കൊണ്ട് ഇതൊക്കെ അറിഞ്ഞിട്ടുണ്ടോ എന്ന് തന്നെ പടച്ചോനറിയാം.

ഇത്രയും കാലം മതം പഠിച്ച ഒരാളിൽ നിന്നും കാമ്പുള്ള മതവിമർശങ്ങൾ പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ അയാൾ നേരെ പോയത് എസ്സൻസ് മോർച്ചയുടെ വേദിയിലേക്കാണ് എന്നതിലുണ്ട് അയാളുടെ ബൗദ്ധിക നിലവാരവും സാമൂഹിക പ്രതിബദ്ധതയും രഷ്ട്രീയ പ്രബുദ്ധതയും മാനവിക ബോധവും. എന്നിട്ടും കാമ്പുള്ള വിമർശനം കേൾക്കാൻ അവിടെ പോയി വാ പൊളിച്ചിരുന്നവർക്കൊക്കെ നല്ല നമസ്‍കാരം. ഓറിയന്റലിസ്റ്റുകളും പാശ്ചാത്യ ഇസ്ലാമോ ഫോബുകളും പണ്ട് ഛർദിച്ച് വെച്ച പഴകിപ്പുളിച്ചത് വാരി തിന്ന് ഇവിടെ വന്ന് ഛർദിക്കുക എന്നല്ലാതെ ബൗദ്ധിക നിലവാരമുള്ള ഒരാരാപണവും ഇവർക്കുന്നയിക്കാനില്ല. ഈ കാര്യത്തിൽ മെച്ചം സംഘികളും ക്രിസംഘികളായും തന്നയാണ്. സുധേഷ്‌ എം രഘു പറഞ്ഞ പോലെ ഫില്ലർ ജിഹാദ്, ബിരിയാണി ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ ഒരുപാട് ഭാവനയും ക്രെയേറ്റിവിറ്റിയും ആവശ്യമുള്ള വെറൈറ്റി ആരോപണങ്ങൾ ഉന്നയിക്കാൻ അവർക്ക് കഴിയുന്നുണ്ട്. 

എന്ത് കൊണ്ടായിരിക്കും ഒരു Ex മുസ്ലിം, വംശീയ ഉന്മൂലന ആൾക്കൂട്ട ബുൾഡോസറിന്റെ മുന്നിൽ നിൽക്കുന്ന, അവനും സ്വന്തം വീട്ടുകാരും ബന്ധുക്കളും അടങ്ങുന്ന ഒരു സമൂഹത്തിനെതിരെ അടിസ്ഥാന രഹിതമായ സംഘപരിവാർ വെറുപ്പിൻ്റെ വംശീയ ആരോപണങ്ങൾ ഉന്നയിക്കുന്നത്? ഏകദേശം ഒട്ടുമിക്ക Ex മുസ്ലിംകളെയും നയിക്കുന്നത് ഈ വെറുപ്പ് തന്നെയാണ്. 

വളരെ ലളിതമായി പറഞ്ഞാൽ, ചില പുരുഷന്മാരിൽ നിന്ന് നേരീട്ട ചൂഷണവും വിവേചനവും എങ്ങനയാണോ ചില സ്ത്രീകളെ ലോകത്തുള്ള മൊത്തം പുരുഷന്മാരെയും അങ്ങേയറ്റം വെറുക്കുന്ന റാഡിക്കൽ ഫെമിനിസ്റ്റാക്കി മാറ്റുന്നത് അതേ വൈകാരിക പ്രക്രിയ തന്നെയാണ് ഇവിടെയും നടക്കുന്നത്. റാഡിക്കൽ ഫെമിനിസ്റ്റിന് അവരുടെ ജീവിതവും സ്വപ്നവും നശിപ്പിച്ചതും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരാജയങ്ങൾക്കും കാരണം മൊത്തം പുരുഷ സമൂഹമാണെങ്കിൽ ചില Ex മുസ്ലിംസിന് അത് ഇസ്ലാമും മത സമൂഹവുമാണ്. യുക്തി മോർച്ച സംഘികൾ ആ വെറുപ്പ് നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്യും.

ക്ലബ് ഹൗസ് തുടക്ക കാലത്ത് രാജൻ കാരാട്ടിൽ എന്നൊരു എഴുത്തുകാരന്റെ നേത്രത്വത്തിൽ ഉമ്മുൽ ഫായിസയുടെ ഇസ്ലാമിക ഫെമിനിസം എന്ന പുസ്‌തകത്തെ കുറിച്ചുള്ള ഒരു ചർച്ച കേട്ടിരുന്നു. യോജിപ്പുള്ള കാര്യങ്ങളെ അംഗീകരിക്കുന്നുണ്ട്, വിയോജിപ്പുള്ള വിഷയങ്ങളെ ക്രിയാത്‌മകമായി വിമർശിക്കുന്നുണ്ട്. ആ വിമർശനങ്ങൾ കേൾക്കാൻ പോലും എന്ത് രസമായിരുന്നു. ചില വിഷയങ്ങളെ കുറിച്ച് നമ്മൾ ചിന്തിക്കത്ത ആംഗിളിൽ നിന്നുള്ള, ബൗദ്ധിക നിലവാരമുള്ള, കാര്യങ്ങളെ കൂടുതൽ ആഴത്തിൽ പഠിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഒരു ചർച്ച. അത് കഴിഞ്ഞ് നേരെ പോയത് ആരിഫ് ലിയാകത്തലി ജബ്ബാർ ടീമിന്റെ റൂമിൽ. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോ ഞാനിറങ്ങി ഓടി. ഇത് രണ്ടും രണ്ട് വ്യത്യസ്ഥ ലോകങ്ങളായിരുന്നു, രണ്ട് ക്ളസ്സായിരുന്നു. ഈയൊരു കോൺട്രാസ്റ് പുതിയൊരു അനുഭവമായിരുന്നു. നിലവാരമുള്ള വിമർശനങ്ങൾ ഉന്നയിക്കുന്ന അപൂർവം Exമുസ്ലിംകളും നാസ്തികരുമൊക്കെയുണ്ട്. അവരതൊരു തൊഴിലായി കൊണ്ട് നടക്കാത്തത് കൊണ്ട് ചർച്ചകൾ അപൂർവ്വമായിരിക്കും.

അതിന് ശേഷം ഞാനീ ബൗദ്ധിക സത്യസന്ധതയും നിലവാരവുമില്ലാത്ത ടീമിന്റെ ഒരാരോപണത്തിനും ചെവികൊടുക്കാറില്ല, മറുപടി പറയാനും പോകാറില്ല. വാട്സാപ്പ് ഫേസ്ബുക് ഗ്രൂപ്പുകളിലും പോയുള്ള കമന്റ് യുദ്ധങ്ങൾ നിർത്തി കുറച്ചു കൂടി ബൗദ്ധിക നിലവാരമുള്ള പഠനങ്ങളിലേക്കും ചർച്ചകളിലേക്കും തിരിഞ്ഞത്. കുതർക്കത്തിന് വരുന്ന ഒരാളെയും എന്റെർറ്റൈൻ ചെയ്യില്ല, ഒന്നുകിൽ പാടെ അവഗണിക്കും, അല്ലങ്കിൽ ഒറ്റ ഷോട്ടിന് ബൗണ്ടറി കടത്തി അപ്പുറത്തെ കണ്ടത്തേക്ക് അടിച്ച് കളയും. Never wrestle with a pig. You’ll get dirty, and the pig likes it.

മാന്യമായി അന്വേഷണാത്മകമായി വരുന്നവരോട് മാത്രമേ എന്തെങ്കിലും ചർച്ചക്ക് നിൽക്കൂ. അതും സമയം വേസ്റ്റാണെന്ന് തോന്നിയാൽ അപ്പൊ നിർത്തും. ചെയ്യുന്ന കാര്യം കൊണ്ട് ആർകെങ്കിലും എന്തെങ്കിലും ഉപകാരം വേണമെന്ന നിർബന്ധമുണ്ട്. എനിക്കിത് എല്ലവരെയും ബോധിപ്പിക്കണം തെളിയിച്ച് കൊടുക്കണം എന്ന് യാതൊരു നിർബന്ധവുമില്ല. അന്വേഷിച്ച് ഇറങ്ങുന്നവർക്കേ ഹിദായത്ത് കിട്ടൂ. നിർബന്ധിച്ച് കാലിൽ കിടത്തി കോരിക്കൊടുക്കാൻ കഴിയുന്നതല്ല. ഖുർആൻ വായിക്കുന്ന എല്ലാവർക്കും അതുപകാരപ്പെടില്ല എന്ന് ഖുർആൻ തന്നെ പറയുന്നുണ്ട്. വായിക്കുന്ന ആളുടെ മനോഭാവവും ഉദ്ദേശശുദ്ധിയും എല്ലാം പ്രധാനമാണ്. ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടവുണ്ടെങ്കിൽ ആ സ്രഷ്ടാവിനേക്കാൾ ബുദ്ധിയും യുക്തിയും എനിക്കാണെന്ന ഹുങ്കിൽ ഖുർആൻ വായിച്ചാൽ ഒരു തേങ്ങയും കിട്ടില്ല. ഇതേ ഖുർആൻ തന്നെയാണ് ഫാത്തിമ ശബരിമലയും, മുഹമ്മദ് ഈസ പെരുമ്പാവൂരും, കടുത്ത ഇസ്ലാം വിരോധികളും തീവ്ര വലത് പക്ഷക്കാരുമായിരുന്ന ഡച്ച് രാഷ്ട്രീയക്കാരൻ ജോറാം വാൻ ക്ലാവെരനും ജർമ്മൻ AfD പാർട്ടിയിലെ ആർതർ വാഗ്നറും, തൻ്റെ ഇസ്ലാം വിരോധം കാരണം ഒരു ഇസ്ലാമിക് സെന്റർ ബോംബിട്ട് തകർക്കാൻ പദ്ധതിയിട്ടിരുന്ന മുൻ യുഎസ് മറൈൻ റിച്ചാർഡ് മക്കിനിയുമൊക്കെ വായിച്ചത്. അബ്ദുൽ ഹകീം മുറാദ്, ഷെയ്ഖ് ഹംസ യൂസുഫ്, അബ്ദുറഹ്മാൻ ഗ്രീൻ, ഹംസ സോർസിസ്, യൂസഫ് എസ്റ്റസ്, ഹംസ മായാട്ട് തുടങ്ങി ഇന്ന് യൂറിപ്പിലെ സജീവ പ്രബോധകരും പണ്ഡിതന്മാരും ബഹുപൂരിപക്ഷവും ഇസ്ലാം സ്വീകരിച്ചവരാണ്. പാരമ്പര്യമായി മുസ്ലിംകളല്ല.

It’s all there at your fingertips, what matters is how you approch it, your attitude, mindset, and openness of the heart.

Share this post:

Comment Policy: Please make sure to respond only to the post topic, red herring, ad hominem, and abusive languages will not be entertained.

Related Posts

Post by Topics

Stay Connected