പ്രപഞ്ചാതീത ഫാലസികൾ

You are here:

ലോജിക്കൽ ഫാലസി എന്ന് കേൾക്കുമ്പോൾ എനിക്കാദ്യം ഓർമ്മ വരുന്നത് രെവി സെറിനെയാണ്. എല്ലാ ഫാലസികളും സെറിന് വളരെ പ്രിയപ്പെട്ടതാണെങ്കിലും, പ്രിയപ്പെട്ടവയിൽ പ്രിയപ്പെട്ട ഒന്നാണ് Appeal to ridicule. സെറിൻ്റെ പ്രസംഗങ്ങളുടെയും എഴുത്തുകളുടെയും ഒരു പ്രധാന ഭാവമാണീ ഫാലസി. പുച്ഛം നാസ്തികരുടെ സ്ഥായീ ഭാവമായി മാറിയതിൽ ഈ ഫാലസിക്ക് പങ്കുണ്ടെന്ന് ഒരു കരക്കമ്പി ഉണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിക്കപെടാത്ത കാര്യമായത് കൊണ്ട് തൽക്കാലം വിടാം.

Appeal to ridicule is a fallacy that attempts to make a claim look ridiculous by mocking it or exaggerating it in a negative way. Appeal to ridicule often uses sarcasm to make an argument look ridiculous.

അതായത്, ഒരാൾ ഒരു വാദമുന്നയിക്കുന്നു, അതിനെ യുക്തിഭദ്രമായും വസ്തുനിഷ്ടമായും ഖണ്ഡിക്കുന്നതിന് പകരം ആ വാദത്തെ പുച്ഛിച്ചും പരിഹസിച്ചും കളിയാക്കിയും അപഹാസ്യമാക്കി തീർക്കുക എന്നതാണ് പരിപാടി.

ഒരുദാഹരണം പറഞ്ഞാൽ, സോഷ്യൽ മീഡിയയിൽ മദ്രസപൊട്ടന്മാരും മന്ദബുദ്ധികളുമായി ചാപ്പയടിക്കപ്പെട്ടിരുന്ന പിള്ളേർ ക്ലബ് ഹൗസിൽ കണ്ടിൻജൻസിയും കാലം കോസ്മോളജിക്കൽ അർഗ്യുമെന്റൊക്കെ പറഞ്ഞ് യുഗപ്രഭാവന്മാരായ നിരീശ്വര വാദികളെ നിരല്ലാഹു വാദിയും അജ്ഞേയവാദികളുമാക്കി മാറ്റിയത് എല്ലാവരും അറിഞ്ഞതാണല്ലോ. പ്രൗഡോജ്ജലമായി “ഐആം എ ബ്ലഡി ഏത്തിസ്റ്റ്” എന്ന് വീമ്പ്‍ പറഞ്ഞു നടന്നിരുന്നവർക്ക് പോലും നിരീശ്വരവാദത്തെ കൈ വിട്ട് അജ്ഞേയവാദികളാകേണ്ടി വന്നു. എന്നിട്ടും ഒരു ദയാ ദാക്ഷിണ്യവുമില്ലാതെ പിള്ളേര് ഇപ്പോഴും നിരീശ്വര വാദം തെളിയിക്കാൻ വെല്ലുവിളിച്ച്‌ നടക്കുകയും ചെയ്യുന്നുണ്ട്.

പക്ഷേ ഇത്തരം താത്വികമായ വാദങ്ങളെ യുക്തിപരമായി ഖണ്ഡിക്കുക എന്ന അണ്ഡം കീറുന്ന പരിപാടിയത് കൊണ്ട് പ്രപഞ്ചാതീത പഴം പൊരി, നെസസ്സറി ഉണ്ടം പൊരി, പിന്നെ ഏതെങ്കിലും ഉസ്താദ് മാരുടെ പ്രസംഗങ്ങളിൽ നിന്ന് കുറച്ച് സെക്കന്റുകൾ മുറിച്ചെടുത്ത് കണ്ടിൻജൻസി, കാലം എന്നൊക്കെ ടൈറ്റിൽ കൊടുത്ത് പരിഹാസ്യമായി പോസ്റ്റ് ചെയ്യുക. വാദത്തെ ഖണ്ഡിക്കുകയും വേണ്ട. ഇവരിനി എന്തൊക്കെ കണ്ടിൻജൻസി പറഞ്ഞാലും മൊത്തം മണ്ടത്തരമാണ് എന്നൊരു പ്രതീതി ഉണ്ടാക്കുകയും ചെയ്യാം. ദെങ്ങനുണ്ട്? അതാണ് ഫലസികളുടെ ഒരു പെവർ. പക്ഷേ കേട്ട് കൊണ്ടിരിക്കുന്ന നമ്മുടെ വെട്ടുക്കിളി ഫാൻസിന് ഇതിനെകുറിച്ചൊന്നും ഒരു ധാരണയും ഉണ്ടായിരിക്കരുത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
സെറിൻ്റെ ലോജിക്കൽ ഫാലസികൾ പറയുകയാണെകിൽ വൈന്നേരം വരെ പറയാനുണ്ട്. ലോജിക്കൽ ഫാലസിയെക്കുറിച്ചുള്ള ഒരു പ്രസംഗത്തിൽ, ഒരു ലോജിക്കൽ ഫാലസിയുടെ ഉദാഹരണത്തിൽ വേറൊരു ലോജിക്കൽ ഫാലസി ഒളിച്ചു കടത്താൻ മാത്രം ലോജിക്കൽ ഫാലസി വിദഗ്ധനാണ് സെർ. തൽക്കാലം നിർത്തുന്നു.

Share this post:

Comment Policy: Please make sure to respond only to the post topic, red herring, ad hominem, and abusive languages will not be entertained.

Related Posts

Post by Topics

Stay Connected