യുക്തി – ജ്ഞാനശാസ്ത്രം 2

You are here:

ജ്ഞാനശാസ്ത്രം

എന്താണ് അറിവ്? അറിവ് നേടാനുള്ള മാർഗ്ഗങ്ങൾ ഏതൊക്കെ? നമുക്ക് എന്തൊക്കെ അറിയാൻ കഴിയും? അറിവിൻറെ പ്രകൃതം അങ്ങനെ അറിവിനെകുറിച്ചുള്ള പലതരം വിഷയങ്ങൾ ചർച്ച ചയ്യുന്ന തത്വചിന്തയിലെ വിശാലമായ ശാഖയാണ് ജ്ഞാനശാസ്ത്രം

കുറച്ച് ശാസ്ത്ര വിവരവും സമാന്യബുദ്ധിയും ഉപയോഗിച്ച് എല്ലാ കാര്യങ്ങളെയും വിലയിരുത്തുന്നതാണ് യുക്തി ചിന്ത എന്ന് തെറ്റിദ്ധരിച്ചവരാണ് സോഷ്യൽ മീഡിയയിൽ യുക്തിബോധം പറഞ്ഞ് നടക്കുന്ന ഭൂരിപക്ഷം പേരും. 

പുതിയതോ നിലവിലുള്ളതോ ആയ വിവരങ്ങളിൽ നിന്ന്, ന്യായവാദത്തിൻറെ കർശന തത്വങ്ങൾ പാലിച്ച് കൊണ്ട് നിഗമനങ്ങളിൽ എത്തിച്ചേരുന്ന രീതി. നമ്മുടെ നിഗമനകൾക്കുള്ള ന്യായവാദം യുക്തിപരമായി സാധുതയുള്ളതെങ്കിൽ, അത് യുക്തിഭദ്രമാണ് എന്ന് പറയാം. ഒരു കാര്യം യുക്തിഭദ്രമാകണെമെങ്കിൽ അത് ചിന്തയുടെ നിയമങ്ങൾ (Law of thoughts) പാലിച്ചിരിക്കണം, കൂടാതെ യുക്തിയിലെ ന്യായവൈകല്യങ്ങൾ (logical fallacies) ഇല്ലാത്തതുമായിരിക്കണം.

യുക്തിവാദം

അറിവിൻറെ മുഖ്യ സ്രോതസ്സ് യുക്തിയാണ്, സത്യത്തിന്റെ മാനദണ്ഡം സംവേദനാത്മകമല്ല, മറിച്ച് ബൗദ്ധികവും യുക്തിപരവുമാണ് എന്ന ജ്ഞാനശാസ്ത്രപരമായ വീക്ഷണമാണ് യുക്തിവാദം. ഇത് അനുഭവവാദത്തിന് (empiricism) നേർ വിരുദ്ധമാണ്.

ചിന്തകളുടെ നിയമങ്ങൾ

യുക്തിസഹമായ വ്യവഹാരങ്ങളുടെ അടിസ്ഥാനമാക്കിയതായി കണക്കാക്കപ്പെടുന്ന സ്വയപ്രമാണ (axiom) തത്വങ്ങളാണ് ചിന്തയുടെ നിയമങ്ങൾ. സാധുതയുള്ള ചിന്ത മുന്നോട്ടുപോകുന്ന നിയമങ്ങളാണ് ചിന്താ നിയമങ്ങൾ. എല്ലാത്തരം ചിന്താ വ്യവഹാരങ്ങളിലൂം ബാധകമാകുന്ന നിയമങ്ങളാണിവ.

The law of identity

ഓരോ കാര്യവും അതിന് തുല്യമാണ്, മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാണ് എന്നതാണ് സ്വത്വനിയമം. ഇതിനർത്ഥം ഓരോ വസ്തുവും അതിന്റേതായ സവിശേഷമായ സ്വഭാവഗുണങ്ങളോ സവിശേഷതകളോ ചേർന്നതാണ്, അതുകൊണ്ട് തന്നെ, ഒരേ സത്തയുള്ള കാര്യങ്ങൾ ഒന്നുതന്നെയാണ്, അതേസമയം വ്യത്യസ്ത സത്തകളുള്ള കാര്യങ്ങൾ വ്യത്യസ്ത കാര്യങ്ങളാണ്.

A = A എന്ന് പ്രതീതികാത്മകയി സൂചിപ്പിക്കാം.

The law of non-contradiction

രണ്ട് പരസ്പരവിരുദ്ധമായ കാര്യങ്ങൾ രണ്ടും ഒരേ അർത്ഥത്തിൽ ഒരേ സമയം ശരിയാകില്ല എന്നതാണ് വൈരുദ്ധ്യ നിയമം. A is B” and “A is not B എന്നതിൽ ഒന്ന് മാത്രമേ ശരിയാകൂ, രണ്ടും ഒരേ സമയം ശരിയാകില്ല. പ്രതീകാത്മകമായി ¬(p ∧ ¬p) എന്ന് സൂചിപ്പിക്കാം.

ഉദാഹരത്തിന് വട്ടത്തിലുള്ള ത്രികോണം ഉണ്ടാകില്ല.

യുക്തിവാദികൾ എന്നവകാശപ്പെടുന്നവർ സാധാരണയായി ചോദിക്കുന്ന ഒരു ചോദ്യമാണ് “ദൈവത്തിന് എല്ലാം കഴിയുമെങ്കിൽ തനിക്ക് പൊക്കാൻ കഴിയാത്ത പാറ ഉണ്ടാക്കാൻ കഴിയുമോ” എന്നത്. ഇവിടെ പറയുണ്ടാക്കാൻ കഴിയുമോ എന്നതല്ല വിഷയം, “എല്ലാറ്റിനും കഴിവുള്ളവന് കഴിയാത്ത കാര്യം” എന്നൊരു വൈരുദ്ധ്യം അതിലുണ്ട്. ഒന്നുകിൽ എല്ലാറ്റിനും കഴിവുള്ളവൻ, അല്ലെങ്കിൽ കഴിവില്ലാത്തവൻ, രണ്ടും കൂടി ഒരേ സമയം ശരിയാകില്ല എന്നത് കൊണ്ട് അതൊരു സാധുവായ ചോദ്യമല്ല. കോഴിക്കോട് നിന്ന് വെള്ളിയാഴ്ചയിലേക്ക് എത്ര ദൂരമുണ്ടെന്ന് ആരെങ്കിലും ചോദിച്ചാൽ നമ്മളതിന്റെ ഉത്തരം തേടിപോകാറില്ല. ഏതെങ്കിലും കുറെ വാക്കുകൾ നിരത്തി വെച്ച് അവസാനമൊരു ചോദ്യചിഹ്നമിട്ടാൽ അതൊരു സാധുവായ ചോദ്യമാകില്ല. സാധുവായ ചോദ്യങ്ങൾക്കേ ഉത്തരമുണ്ടാകൂ.

The law of excluded middle

ഏതൊരു പ്രസ്താവന/വാദം ഒന്നുകിൽ ശരിയായിരിക്കും അല്ലെങ്കിൽ തെറ്റായിരിക്കും, ഇത് രണ്ടുമല്ലാത്ത ഒന്ന് സാധ്യമല്ല. ചിലപ്പോൾ ഇല്ലായിരിക്കാം, Maybe എന്നത് യുക്തിയുടെ മേഖലയിൽ സാധുത ഇല്ലാത്ത ഒന്നാണ്.

ദൈവമുണ്ടോ എന്നതിന് ഒന്നുകിൽ ഉണ്ട് അല്ലെങ്കിൽ ഇല്ല എന്നത് മാത്രമായിരിക്കും ശരി. ചിലപ്പോ ഉണ്ടായിരിക്കാം, അറിയില്ല എന്നത് യുക്തിയുടെ മണ്‌ഡലത്തിൽ സാധുവായ ഒന്നല്ല. അതൊരു അജ്ഞത മാത്രമാണ്.

പ്രതീകാത്മകമായി ¬(p^¬p) എന്ന് സൂചിപ്പിക്കാം.

യുക്തിചിന്താ രീതികൾ: Deductive reasoning, Inductive reasoning, Abductive reasoning എന്നീ മൂന്ന് തരം ചിന്താ രീതികളുണ്ട്. ഓരോന്നും വിശദമായി പരോശോദിക്കാം.

Deductive reasoning

ഒന്നോ അതിലധികമോ പ്രസ്താവനകളിൽ (premise) നിന്ന് യുക്തിസഹമായ നിഗമനത്തിലെത്തുന്ന രീതിയാണ് ഡിഡക്റ്റീവ് യുക്തി അല്ലെങ്കിൽ ഡിഡക്റ്റീവ് ലോജിക്.

പ്രസ്താവനകൾ എല്ലാ സത്യവും, യുക്തിയുടെ നിയമങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്താൽ എത്തിച്ചേരുന്ന നിഗമനം നിർബന്ധമായും ശരിയായിരിക്കും.

ഒരുദാഹരണം നോക്കാം.

1) എല്ലാ ഡോൾഫിനുകളും സസ്തനികളാണ്.
2) എല്ലാ സസ്തനികൾക്കും വൃക്കകളുണ്ട്.

ഇതിൽ നിന്ന് നമുക്ക് എല്ലാ ഡോൾഫിനുകൾക്കും വൃക്കകളുണ്ടെന്ന് എന്ന നിഗമനത്തിൽ എത്താം. ആദ്യത്തെ രണ്ട് പ്രസ്താവനകളും സത്യമാണെങ്കിൽ നമ്മുടെ നിഗമനവും സത്യമായിരിക്കും.

0 അല്ലെങ്കിൽ 5 ൽ അവസാനിക്കുന്ന എല്ലാ സംഖ്യകളും 5 കൊണ്ട് ഹരിക്കാവുന്നതാണ്. 35 എന്ന സംഖ്യ 5 ൽ അവസാനിക്കുന്നു, അതിനാൽ ഇത് 5 കൊണ്ട് ഹരിക്കാനാവും.

ആനകൾക്ക് ശരീരത്തിൽ കോശങ്ങളുണ്ട്, എല്ലാ കോശങ്ങളിലും ഡിഎൻഎ ഉണ്ട്. അതിനാൽ, ആനകൾക്ക് ഡിഎൻഎ ഉണ്ട്.

രണ്ട് പ്രസ്താവനകളിൽ നിന്ന് ഡിഡക്റ്റീവ് ലോജിക് ഉപയോഗിച്ച് നിഗമനത്തിൽ എത്തുന്ന വാദങ്ങളെ Syllogism എന്ന് പറയും. ദൈവാസ്തിത്വം സമർത്ഥിക്കുന്ന വാദങ്ങൾ ഡിഡക്ടീവ് റീസണിങ്ങാണ്. 

Inductive Reasoning

നിർദ്ദിഷ്ട നിരീക്ഷണങ്ങളിൽ നിന്ന് ഒരു പൊതുവായ തത്ത്വത്തിൽ എത്തിച്ചേരുന്നതാണ് ഇൻഡക്റ്റീവ് റീസണിംഗ്. ഡിഡക്റ്റീവ് യുക്തിയുടെ വിപരീതമാണിത്. നിഗമനം എല്ലായ്‌പോഴും ശരിയാകണെമെന്നില്ല.

ഉദാഹരണമായി, ഒരു ബാഗിൽ കുറെ നാണയങ്ങളുണ്ട്, ആദ്യം കയ്യിട്ടപ്പോൾ കിട്ടിയത് ഒരു രൂപയാണ്, പിന്നീട് മൂന്ന് തവണ കയ്യിട്ടപ്പോഴും കിട്ടിയത് ഒരു രൂപയാണ്. ഇതിൽ നിന്ന് ബാഗിലെ എല്ലാ നാണയങ്ങളും ഒരു രൂപയാണ് എന്ന നിഗമനത്തിൽ എത്തുന്നു. എപ്പോഴെങ്കിലും ബാഗിൽ നിന്ന് ഒരു രൂപയല്ലാത്ത നാണയം കിട്ടുന്നത് വരെ ആ നിഗമനം ശരിയായി കണക്കാക്കും.

അശ്വതി അച്ചു എന്നും രാവിലെ 7:00 ന് സ്കൂളിലേക്ക് പുറപ്പെടും, അശ്വതി എന്നും കൃത്യസമയത്ത് സ്‌കൂളിലെത്തും. അത് കൊണ്ട് അശ്വതി ഇന്ന് 7:00 ന് സ്കൂളിലേക്ക് പുറപ്പെടുകയാണെങ്കിൽ കൃത്യസമയത്ത് തന്നെ എത്തും.

ലഭ്യമായ നിരീക്ഷണങ്ങളിൽ നിന്നും ഹൈപോതെസിസുകളും തിയറികളും രൂപപ്പെടുത്താൻ ശാസ്ത്രത്തിൽ വളരെ വ്യാപകമായി ആശ്രയിക്കുന്ന ഒന്നാണ് ഇൻഡക്റ്റീവ് റീസണിംഗ്. അത് കൊണ്ടാണ് Falsifiability ശാസ്ത്രീയ രീതിയുടെ പ്രധാന ഭാഗമാകുന്നതും, തിയറികൾ ഫാക്ടല്ല എന്നും, ശസ്‍ത്ര സിദ്ധാന്തങ്ങൾ അത്യതിക സത്യങ്ങങ്ങൾ ആയിരിക്കണെമെന്നില്ല എന്നൊക്കെ പറയുന്നത്. കൂടുതലായി ശാസ്ത്രത്തെ കുറിച്ച് പറയുന്നിടത്ത് വിശദകീരിക്കാം.      

Abductive reasoning

അപൂർണ്ണമായ നിരീക്ഷണങ്ങളിൽ ങ്ങളിൽ നിന്ന് സാധ്യമായ നിഗമങ്ങളിൽ നിഗമനങ്ങളിൽ എത്തിച്ചേരുന്ന രീതിയാണ് അബ്ഡക്ടീവ് റീസണിങ്. ലഭ്യമായ ഏറ്റവും മികച്ച വിവരങ്ങൾ ഉപയോഗിച്ച് സിദ്ധാന്തങ്ങൾ നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. വ്യക്തമായ വിശദീകരണമില്ലാത്ത ഒരു പ്രതിഭാസം നിരീക്ഷിച്ചതിന് ശേഷം ഇത് പലപ്പോഴും വിദ്യാസമ്പന്നമായ ഒരു makingഹം ഉണ്ടാക്കുന്നു.

ഉദാഹരണത്തിന്, നിങ്ങൾ വീട്ടിലേക്ക് വരുമ്പോൾ സ്വീകരണമുറിയിലെ സോഫ കീറിപ്പറിഞ്ഞ് പഞ്ഞി മുഴുവനും അലങ്കോലമായി കിടക്കുന്നു. സോഫയിൽ പൂച്ച ഇരിക്കുന്നുമുണ്ട്. ഇതിൽ നിന്നും സോഫ കേടാക്കിയത് പൂച്ചയാണെന്ന നിഗമനത്തിലെത്തുന്നു, സാധ്യതയുള്ള ഒരു നിഗമനമാണ്. പക്ഷേ അത് ശരിയാകണം എന്നുറപ്പില്ല, ഒരുപക്ഷെ വീട്ടിലെ കുട്ടികൾ ചെയ്തതാവം. പക്ഷേ പൂച്ച സിദ്ധാന്തമാണ് കൂടുതൽ സാധ്യത.

ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്ന ന്യായാധിപന്മാരും, ആദ്യ തവണ ഡോക്ടറെ കാണാൻ പോകുമ്പോൾ, ലഭ്യമായ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടർ രോഗനിർണയം നടത്തുന്ന ഡോക്ടർമാരും അബ്ഡക്ടീവ് റീസണിങ്ങാണ് പ്രയോഗിക്കുന്നത്.

ലഭ്യമായ നിരീക്ഷണങ്ങളിൽ നിന്ന് സിദ്ധാന്തങ്ങൾ രൂപീകരിച്ച് പരീക്ഷണങ്ങൾ നടത്തുന്ന ശാസ്ത്രീയ രീതിയിലും അബ്ഡക്ടീവ് റീസണിങ് ഉപയോഗപ്പെടുത്തുന്നുണ്ട്.

Share this post:

Comment Policy: Please make sure to respond only to the post topic, red herring, ad hominem, and abusive languages will not be entertained.

Related Posts

Post by Topics

Stay Connected