നാസ്തിക ദൈവത്തിൻ്റെ ലക്ഷദ്വീപ് വിശകലനം

You are here:

പ്രമുഖ നാസ്തിക ദൈവത്തിൻറെ ലക്ഷദ്വീപ് വിശകലനം കാത്തു കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്നവർകവക്കായി ജീയുടെ വിശകലനം കഥാകരന്റെ ഭാവനയിൽ.

ലക്ഷം വാരും ദ്വീപുകൾ!
(Raveendran G)

1) ഒരു പ്രദേശത്തെ മനുഷ്യരുടെ ജീവിതം ദുസ്സഹമാക്കികൊണ്ട് ഭരണഘൂടം നടത്തുന്ന ഒരു ഇടപെടലുകളും ഒരിക്കലും മാനവികമല്ല, അംഗീകരിക്കാനും കഴിയില്ല. അത് അഫ്ഘാനിലായാലും സിറിയയിലായാലും ഇറാഖിലായാലും. ഇവിടെയൊക്കെ മനുഷ്യർ അനുഭവിച്ച കെടുതികൾ നമ്മളൊക്കെ വായിച്ചും കണ്ടും അറിഞ്ഞതാണ്. അറബിക്കടലിലാണ് ലക്ഷദ്വീപ് സ്ഥിതി ചെയ്യുന്നത്, ജിയോഗ്രഫിക്കലി വൾനറബിളായ പ്രദേശമാണ്. അറേബ്യൻ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥകൾ പറയുകയാണെകിൽ വൈകുന്നേരം വരെ പറയാനുണ്ടാകും.

2) ലക്ഷദ്വീപ് എന്ന പേര് ഒരിക്കലും യാഥാർഥ്യവുമായി പൊരുത്തപ്പെടാത്തതാണ്. ടൂറിസത്തിലൂടെ അവിടെ വളരെ തുച്ഛം വരുമാനം മാത്രമേ ലഭിക്കുന്നുള്ളൂ എന്നതാണ് വസ്തുത. അതിന് പല കാരണങ്ങളുമുണ്ട്. 1800കളിൽ ലക്ഷദ്വീപിൽ ധാരാളം പട്ടികളുണ്ടായിരുന്നു, എന്നാൽ ഇന്ന് അവിടെ പട്ടികൾക്ക് വംശനാശം സംഭവിച്ച് കൊണ്ടിരിക്കയാണ്. തത്ഫലമായി പട്ടികളെ ഒരുപാടിഷ്ടപ്പെടുന്ന സായിപ്പന്മാർക്ക് അവിടേക്കുള്ള വിനോദയാത്രകളിൽ താല്പര്യം കുറഞ്ഞു. If no patti there, no saipp come tour – പട്ടിശാസ്ത്രത്തിലെ തെളിയിക്കപ്പെട്ട ഒരു വസ്തുതയാണിത്. ലക്ഷദ്വീപിൽ പട്ടികളുടെ വംശനാശത്തിന് കാരണം ചില പ്രത്യേക മത വിഭാഗത്തിൽ ചില മൃഗങ്ങളോടുള്ള വെറുപ്പിന്റെ മാത്രം അനന്തരഫലമാണ്. സൗദിഅറേബിയയിലെ പോലീസ് ഡോഗ് സ്‌കോഡിലെ പട്ടികൾക്ക് കൃത്യമായി ശമ്പളം കൊടുക്കാത്തതും ഈ വിവേചനത്തിൻ്റെ ഫലമാണ്. നമുക്ക് പരിമിതികളുണ്ട്, പ്രസംഗിച്ചു നടക്കാൻ മാത്രമേ കഴിയൂ. ശാസ്ത്രാവബോധമുള്ള സർക്കാരുകൾ ഇത്തരം സോഫ്റ്റ്‌വെയർ പ്രശ്നങ്ങളെ ക്രിയാത്‌മകമായി നേരിടാതെ വേറെ മാർഗ്ഗമില്ല, ചാണകത്തിൽ വരെ ശാസ്ത്രം തപ്പുന്ന കേന്ദ്ര സർക്കാരിന് അതിന് കഴിയും എന്നാണ് എൻ്റെ ശുഭാപ്‌തി വിശ്വാസം.

3) അവിടത്തെ ജനങ്ങളുടെ അശാസ്ത്രീയമായ സംസ്ക്കാരവും ഭക്ഷണരീതിയും പെരുമാറ്റവും എല്ലാം ടൂറിസത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒരു ടോട്ടൽ സോഫ്ട്‍വെയർ റീ ഇൻസ്റ്റാളേഷൻ നടക്കാതെ ഇതിൽ നിന്നൊന്നും മനുഷ്യസമൂഹത്തിന് മോചിതമാകാൻ കഴിയില്ല. പക്ഷെ മനോഹരമായ റിസോർട്ടുകൾ പണിയേണ്ട സ്ഥലത്ത് തൊഴുത്ത് പണിതവരെ സോഫ്ട്‍വെയർ അപ്‌ഡേറ്റ് ചെയ്യുക ശ്രമകരമാണ്, ഘട്ടം ഘട്ടമായി മാത്രമേ അത് നടപ്പിലാക്കാൻ കഴിയൂ. അതിലെ ആദ്യഘട്ടമായാണ് ഇപ്പോൾ കാലി ഫാമുകൾ അടച്ചു പൂട്ടുന്നതും കാലികളെ ലേലം ചെയ്യുന്നതും. അവിടുള്ളവർക്ക് ടൂറിസത്തിന്റെ ആവാസ വ്യവസ്ഥയെക്കുറിച്ചറിയില്ല. ഇത്തരം മനോഹരമായ സ്ഥലങ്ങൾ എന്നെകിലും ശാസ്ത്രാവബോധവും പാണാവബോധവും ഉള്ള മുതലാളിമാരുടെ കയ്യിലെത്തി ടൂറിസം മെച്ചപ്പെടുമെന്ന് നമുക്കാശിക്കാം.

4) ഇപ്പോൾ നടപ്പിലാക്കിയ ഗുണ്ടാനിയമം ദ്വീപിൽ മൽത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്ക്  സ്രാവുകളിൽ നിന്ന് നേരിടുന്ന ആക്രമണത്തിൽ നിന്നുള്ള ഒരു ശാശ്വത പരിഹാരമായിരിക്കും. Shark are criminals. സ്രാവുകളെ നിലക്ക് നിർത്തുന്നത് കൂടുതൽ വിദേശികളെ ദ്വീപിലേക്ക് ആകർഷികാനും ടൂറിസം മെച്ചപ്പെടാനും വഴിയൊരുക്കും.

5) ദീപിലെ ജനങ്ങളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി കേന്ദ്രസർക്കാരുമായി സഹകരിച്ച് ശാസ്ത്ര പ്രചാരണ പദ്ധതിയെക്കുറിച്ച് nonSENSE ആലോചിക്കുന്നുണ്ട്. റിസോർട്ടുകളുടെ അഭാവമാണ് ഇപ്പോൾ അതിനുള്ള തടസ്സം. അതുടൻ പരിഹരിക്കപ്പെടുമെന്ന് നമുക്ക് പ്രത്യാശിക്കാം. 

Share this post:

Comment Policy: Please make sure to respond only to the post topic, red herring, ad hominem, and abusive languages will not be entertained.

Related Posts

Post by Topics

Stay Connected