മാറും സെർ! അത് പറയുന്നതിന് മുൻപ്, വിശപ്പ് മാത്രമല്ല മനുഷ്യൻ്റെ പ്രശ്നമെന്ന് സാർ ഇനിയെങ്കിലും ഒന്ന് മനസ്സിലാക്കണം. സെലിബ്രിറ്റികൾ ലഹരി തേടിപ്പോകുന്നത് അവരുടെ വിശപ്പും ലൈംഗീക ദാഹവും മാറ്റാൻ മാർഗ്ഗമില്ലാത്തത് കൊണ്ടോ ജീവിതത്തിൽ ആഡംബരമില്ലാത്തത് കൊണ്ടോ അല്ല. എന്തിനായിരിക്കും ആളുകൾ സന്യസിക്കാൻ പോകുന്നത്? വിദേശികൾ ബുദ്ധിസവും മഠങ്ങളും ആർട് ഓഫ് ലിവിങും തേടി നടക്കുന്നത്? അതൊക്കെ തട്ടിപ്പാണെന്ന് പറഞ്ഞാലും മനുഷ്യന് ഒരാവശ്യവുമില്ലത്ത ഒരു കാര്യം തരാമെന്ന് പറഞ്ഞ് മനുഷ്യനെ പറ്റിക്കാൻ പറ്റില്ല സെർ. വിശപ്പിനും ലൈംഗികതക്കും ആഡംബരത്തിനും അപ്പുറത്ത് വേറെന്തൊക്കെയോ തേടി നടക്കുന്ന ഒരു മനുഷ്യനുണ്ട്.
പോസറ്റീവ് സൈക്കോളജിയിൽ The Pleasant Life, The Good Life, The Meaningful Life ഇങ്ങനെ മൂന്നായി പറയുന്നുണ്ട്. അരിസ്റ്റോട്ടിൽ സന്തോഷത്തെ നാല് ഘട്ടങ്ങളായി തിരിക്കുന്നുണ്ട്. Pleasure, Ego gratification, Purpose and menaing, Ultimate Good. ആത്യന്തികമായ സത്യം, നന്മ, സൗന്ദര്യം, സ്നേഹം എന്നിവക്കായുള്ള മനുഷ്യൻ്റെ തേട്ടമാണ് ഈ അവസാന ഘട്ടം. അതൊന്നും എല്ലാർക്കും തിരിയില്ല. പ്രായം കൂടുന്നതിനനുസരിച്ച് സന്തോഷത്തിൻ്റെ നിർവചനം മാറുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ടീനേജിൽ എക്സൈറ്റ്മെന്റാണ് സന്തോഷം. മാതാപിതാക്കളുടെ ചിറകിനടിയിൽ മെല്ലെ പുതിയ ലോകത്തേക്കിറങ്ങി, ഇത് വരെ കാണാത്തത് കാണുമ്പോൾ, രുചിക്കാത്തത് രുചിക്കുമ്പോൾ, അനുഭവിക്കാത്തത് അനുഭവിക്കുമ്പോൾ ഒക്കെ കിട്ടുന്ന ഒരു എക്സൈറ്റ്മെന്റ്. 20കളുടെ മധ്യത്തിൽ ലക്ഷ്യങ്ങളുടെ പൂർത്തീകരണമാണ് സന്തോഷം, പ്രത്യേകിച്ച് നമ്മുടെ കഴിവുകളും നേട്ടങ്ങളും മറ്റുളളവരങ്ങീകരിക്കുമ്പോൾ. സന്തോഷത്തിന്റെ ഓരോ ഘട്ടം പിന്നിടുന്നതിനും നമ്മുടെ മാനസിക വളർച്ചക്കൊക്കെ അനുസരിച്ച് അതിങ്ങനെ മാറിക്കൊണ്ടേയിരിക്കും. ആധുനിക ലോകം Pleasure, Ego gratification നും വേണ്ടി പരക്കം പാഞ്ഞ് ബാക്കിയുള്ളതൊക്കെ അവഗണിക്കുയാണ്. വിശപ്പാണ് സാറിന്റെ ഇപ്പോഴത്തെ പ്രശ്നം. അതിന് പരിഹാരമുണ്ടാക്കാം.
സെർ പ്രോമോട്ട് ചെയ്യുന്നതും ആധുനിക ലോകത്തെ സമ്പദ് വ്യവസ്ഥയും മുതലാളിത്തമാണല്ലോ. അതൊരു കുത്തുക ബൂർഷ്വാ വില്ലനാണ് എന്ന അഭിപ്രയം എനിക്കുമില്ല. ചില നല്ല വശങ്ങളുമുണ്ടതിന്. വ്യക്തികൾക്ക് ഉടമസ്ഥാവകാശാവും അത് അഭിവ്യദ്ധിപ്പെടുത്താനുള്ള സ്വാതന്ത്ര്യവുമുണ്ട്. സ്വാഭാവികമായും ഉത്പാദനക്ഷമതയും കണ്ടെത്തലുകളും വർദ്ധിക്കും. സാധനങ്ങളുടെ ലഭ്യത കൂടും. എന്നാൽ കുറെ പ്രശ്നങ്ങളുമുണ്ട്. മൂലധനത്തിന്റെ സ്വകാര്യ ഉടമസ്ഥാവകാശം ഉൽപ്പന്നങ്ങളിലും തൊഴിൽ വിപണികളിലും കുത്തക അധികാരം നേടാൻ കാരണമാകും. ലാഭത്തിൽ അധിഷ്ടിതമായത് കൊണ്ട് ഉപഭോക്തൃപരത പ്രോത്സാഹിപ്പിക്കും. സ്വാർത്ഥതയും ആർത്തിയും കൂടും. സമ്പത്തിന്റെ അടിസ്ഥാനത്തിൽ സമൂഹത്തെ തട്ടുകളായി തിരിക്കും. പണക്കാർ കൂടുതൽ പണക്കാരും ദാരിദ്രർ കൂടുതൽ ദരിദ്രരുകും. സമ്പത്ത് മുഴുവൻ ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ കയ്യിൽ അടിഞ്ഞ് കൂടും. ഭീകരമായ അസമത്വത്തിനും ചൂഷണത്തിനും വഴിവെക്കും. ഭരണകൂടവും മുതലാളിത്തവും കൈ കോർക്കുമ്പോൾ ഫാഷിസമുണ്ടാകും. അങ്ങനെ ആകെ മൊത്തം ഇന്നത്തെ ലോകമാകും. ഏകദേശം 700 കോടി മനുഷ്യർ ഒരു ദിവസം ജീവിക്കുന്നത് കേവലം 140 രൂപക്ക് താഴെയാണ്. ലോകത്തിലെ മൊത്തം സമ്പത്തിന്റെ പകുതിയും 2% ആൾക്കാരുടെ കയ്യിലാണ്. താഴെയുള്ള 50% ആൾക്കാർക്കും കൂടി മൊത്തം സമ്പത്തിന്റെ 8.5% ആണുളളത്.
ഇത് പരിഹരിക്കാനും സമത്വം നടപ്പിലാക്കാനുമാണ് കമ്മ്യൂണിസം ഉദയം ചെയ്തത്. അതിൽ വ്യക്തികൾക്കല്ല, എല്ലവർക്കും കൂടെയാണ് സ്വത്തവകാശം. ഭരണകൂടത്തിനായിരിക്കും ഉടമസ്ഥാവകാശവും വിതരണാവകാശവും. മുതലാളിമാരെ ബൂർഷ്വകളയാണ് കാണുന്നത്. ബലപ്രയോഗത്തിലൂടെയാണ് സമത്വം നടപ്പിലാക്കുന്നത്. കഷ്ടപ്പെട്ട് പഠിച്ചു പണിയെടുത്താലും ഒന്നും പഠിക്കാതെ ചെറിയ ജോലികൾ ചെയ്താലും എല്ലാവർക്കും കിട്ടുന്നത് തുല്യമായത് കൊണ്ട് ഉത്പാദനക്ഷമത കുറക്കും. സർവ്വാധികാരവും നിയന്ത്രണവും. ഭരണകൂടത്തിനായത് കൊണ്ട് ഫാഷിസമായി പരിണമിക്കാൻ വലിയ കാലതാമസമുണ്ടാകില്ല. ഇതിൻ്റെ മറ്റൊരു വകബേധമാണ് സോഷ്യലിസം. പ്രയോഗിമല്ലാത്തത് കൊണ്ടാകണം ഇതിന്റെ വക്താക്കൾ തന്നെ ഇതൊക്കെ ഉപേക്ഷിച്ച് മുതലാളിത്തത്തെ പുണർന്നത്.
ഇനി ആറാം നൂറ്റാണ്ടിലെ പ്രാകൃതമായ പരിഹാരം നോക്കാം. അല്ലാഹുവാണ് എല്ലാ സ്വത്തിന്റെയും ഉടമസ്ഥൻ. വ്യക്തികൾക്ക് താൽക്കാലിക ഉടമസ്ഥാവകാശവും വിതരണാവകാശവുമുണ്ട്. ഈ ജീവിതം കഴിഞ്ഞാൽ ഓരോരുത്തർക്കും കിട്ടിയ സമ്പത്തിലെ ഓരോ അണയും എന്തിനൊക്കെ ചിലവഴിച്ചു എന്ന് ഉടമസ്ഥന് കണക്ക് ബോധിപ്പിക്കണം. എല്ലാ പണക്കാരുടെയും സ്വത്തിന്റെ 2.5% ദരിദ്രരുടെ അവകാശമാണ്. കൂടുതൽ ദാനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനൊക്കെ മരണാനന്തര ഇൻസെന്റീവുണ്ട്. ദാനം ചെയ്യുന്നത് കൊണ്ട് ഈ ലോകത്ത് സമ്പത്ത് കുറയില്ലെന്ന വാഗ്ദാനവുമുണ്ട്. പണക്കാർ പാവപ്പെട്ടവർക്ക് കൊടുത്ത് വീണ്ടും മാർക്കറ്റിലേക്ക് തന്നെ ഇറക്കുന്നത് കൊണ്ട് സമ്പത്ത് ഒരിടത്ത് അടിഞ്ഞു കൂടില്ല. ആ ഒഴുക്കിൽ എല്ലാവരുടെയും അഭിവൃദ്ധി കൂടും. പൂഴ്ത്തിവെപ്പും കരിച്ചന്തയും അളവിൽ കൃത്രിമവും മായവും പാടില്ലെന്ന ധാർമിക ഉത്തരവാദിത്തമുണ്ട്. ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുകയും സമ്പന്നതയിലേക്കുള്ള എല്ലാ വാതിലുകളും ഇടുക്കുന്ന പലിശ നിഷിദ്ധമാണ്. ഉപഭോഗപരതയെ പ്രോത്സാഹിപ്പിക്കുന്നില്ല. ആധുനികതയുടെ വീക്ഷണത്തിൽ സന്തോഷത്തിൻ്റെ ഏക മാർഗ്ഗം ഭൗതിക നേട്ടങ്ങളാണ്. അതാകട്ടെ ബഹു ഭൂരിപക്ഷത്തിന് അപ്രാപ്യവുമാണ്. ഇസ്ലാമിൽ ഭൗതിക നേട്ടങ്ങൾ ജീവിക്കാനുള്ള അവശ്യവസ്‌തുക്കളും ഉപാധികളും മാത്രമാണ്. അത് അഭിവൃദ്ധിപ്പെടുത്താൻ പരിശ്രമിക്കുന്നതും ആസ്വദിക്കുന്നതും തെറ്റല്ല. അത് തലയിൽ കയറ്റി വെച്ച് അതിൻ്റെ പിന്നാലെ മാത്രം ഓടരുതെന്ന് മാത്രം. ആത്യന്തികമായ സന്തോഷം ആത്മീയതയിലും ദൈവ സ്മരണയിലുമാണ്. അത് പാവപ്പെട്ടവനും പണക്കാക്കരനും ഒരു പോലെ പ്രാപ്യമാണ്.
ആധുനിക ലോകക്രമത്തിൽ ഒരാൾ ദരിദ്രനാകുന്നതിന്റെ ഏക ഉത്തരവാദി അയാൾ മാത്രമാണ്. അയാളുടെ കഴിവ് കേട്, മനോഭാവം അലസതയും, ഒരാൾ സമ്പന്നനാകുന്നതിൻ്റെ എല്ലാം അയാളുടെ മിടുക്ക് കൊണ്ട് മാത്രവുമാണ്. ഇസ്ലാമിക വീക്ഷണത്തിൽ നമ്മുടെ പ്രയത്നങ്ങൾക്ക് ഒരു 20% ഓക്കെയേ പങ്കൊള്ളൂ. ബാക്കി സാമൂഹിക സാഹചര്യം, ഭാഗ്യമൊക്കെയാണ്. ഒരു ക്‌ളാസ്സിലെ ഏറ്റവും മിടുക്കനായ നന്നായി പഠിക്കുന്ന കഠിനാധ്വാനം ചെയുന്ന വിദ്യാർത്ഥി ജീവിതത്തിൽ വിജയിക്കണമെന്നില്ല. എല്ലാ ബിടെക് കാർക്കും ആഗ്രഹിച്ച ജോലി കിട്ടണമെന്നില്ല. എല്ലാവർക്കും ഡോക്ടറും എഞ്ചിനിയറുമാകൻ കഴിയില്ല. അങ്ങനെ ഒരു ലോകക്രമം സാധ്യവുമല്ല. പ്രകൃത ഭാഷയിൽ ദൈവാനുഗ്രഹമെന്ന് പറയും. സ്വാഭാവികമായും ഉള്ളവർക്ക് എളിമയും ഇല്ലത്തവനെ സഹായിക്കാനുള്ള മനോഭാവവും ഉണ്ടാകും. അകെ മൊത്തത്തിൽ ഇത് മനുഷ്യനെയും ജീവിതത്തെയും സന്തോഷത്തെയും വേറൊരു തരത്തിൽ കാണുന്ന, സന്തോഷത്തിൻ്റെ എല്ലാ ഘട്ടങ്ങളും ബാലൻസ് ചെയ്ത് കൊണ്ടുള്ള വ്യത്യസ്തമായൊരു ഫ്രെയിംവർക്കാണ്. ചിരിച്ച് കൊണ്ട് മരണത്തെ പുൽകാൻ മനുഷ്യരെ പ്രാപ്തമാക്കുന്നു എന്നത് ഈ ഐഡിയയോളജിയുടെ ഹൈലറ്റുകളിൽ ഒന്നാണ്.
ഇതെല്ലം തന്നെ ഈയൊരു ഫ്രെയിംവർക്കിനകത്ത് മാത്രമേ വർക്ക് ചെയ്യുകയൊള്ളു. ഇസ്ലാം വിമർശകർ സാധാരണ ചെയ്യുന്നത്, ഇതിൽ നിന്ന് ഏതെങ്കിലും ഒന്ന് വലിച്ചൂരി സെക്യൂലർ ലിബറൽ ഫ്രെയിംവർക്കിൽ കൊണ്ട് പോയി, ഭൗതിക യുക്തിയിൽ അളന്ന് തൂക്കും. ഇല്ല അതങ്ങനെ വർക്ക് ചെയ്യില്ല. ഇസ്ലാം മുന്നോട്ട് വെക്കുന്ന കാര്യങ്ങൾക്കൊക്കെ ഒരു ഭൗതിക തലവും ആത്‌മീയ തലവുമുണ്ടാകും. ഭൗതിക യുക്തിയിൽ അളന്നാൽ ഈ ആത്മീയ തലം കാണില്ല. അതൊക്കെ ഈ ഫ്രെയിംവർക്കിനകത്ത് മാത്രമേ വർക്ക് ചെയുകയൊള്ളു. ഇങ്ങനെയൊരു ലോകക്രമം നടപിപ്പിലാക്കിയാൽ നമുക്ക് കൂളായി ദിക്‌റും ചൊല്ലി ദാരിദ്ര്യം നിർമാർജ്ജനം ചെയ്യാം സെർ!
ഇനി എങ്ങനെയാണ് നാസ്തികത പുഴുങ്ങിതിന്നാൽ മനുഷ്യരുടെ വിശപ്പ് മാറുന്നതെന്ന് ഞാൻ തിരിച്ച് ചോദിക്കുന്നില്ല.