സന്തോഷത്തിലെ വിരോധാഭാസം

You are here:

ഏതൊരു അത്‌ലറ്റിന്റെയും സ്വപ്നമായ, ഒരുപാട് കഠിനാദ്ധ്വാനത്തിലൂടെ നേടിയ തൻ്റെ ചാമ്പ്യൻ പട്ടങ്ങൾ വെറും ചവറാണ്, അർത്ഥ ശ്യൂന്യമാണ്‌, ഇതിന് വേണ്ടിയാണു കുറേ കാലം രക്തം ചിന്തിയെതെന്ന് പറഞ്ഞ് വലിച്ചെറിയുന്ന ടൈസനെ എല്ലാവർക്കും ഉൾകൊള്ളാൻ കഴിയണമെന്നില്ല.

ചാമ്പ്യൻഷിപ് മാത്രം ലക്ഷ്യമാക്കി കഠിന പരിശീലനം നടത്തുന്ന ഒരു യുവ അത്‍ലറ്റിനോട് പോയി ഇത് പറഞ്ഞാൽ ആ റിങ്ങിലിട്ട് ചവിട്ടിക്കൂട്ടും.

“I had everything a man could want…. I was a millionaire. I had beautiful women in my life. I had cars, a house, an incredible solid gold career, and a future. And yet on a daily basis, I wanted to commit suicide.” എന്ന് പറഞ്ഞ ഇംഗ്ളീഷ് ഗിറ്റാറിസ്റ് Eric Clapton ടൈസൺ എന്താണ് പറയുന്നതെന്ന് മനസ്സിലാകുമായിരിക്കും.

“We are told that if we are beautiful if we are skinny, if we are successful, famous, if we fit in, if everyone loves us, that we’ll be happy. But that’s not entirely true” എന്ന് പറഞ്ഞ Cara Delevingne നും മനസ്സിലാകുമായിരിക്കും.

“I think everybody should get rich and famous and do everything they ever dreamed of so they can see that it’s not the answer.” എന്ന് പറഞ്ഞ Jim Carrey ക്കും മറ്റനേകം പേർക്കും മനസ്സിലാകുമായിരിക്കും.

ഇവരെയൊക്കെ സമ്പൂർണ സന്തുഷ്ട ജീവിതത്തിൻ്റെ മാതൃകകളായി കാണുന്ന, ഇവരെപ്പോലെ ആയാൽ ജീവിതം സെറ്റായി, ഫുൾ ഹാപ്പിയാകും എന്ന് കരുതുന്ന നമ്മെപ്പോലുള്ള സാധാരണക്കാർക്ക് മാത്രമായിരിക്കും ഇതുൾക്കൊള്ളാൻ പ്രയാസം.

കേരളത്തിലെ പ്രമുഖ നാസ്തിക നവോഥാന നായകൻ ഒരു വീഡിയോയിൽ പറയന്നുണ്ട് “നമ്മളാരും ആദിവാസികളെ പോലെയാകാൻ ആഗ്രഹിക്കുന്നില്ല, അവരെ നമ്മെ പോലെ പരിഷ്‌കൃതരാക്കുകയാണ് വേണ്ടത് ” എന്ന്.

ഇതിലെ ആദ്യഭാഗം ശരിയായിരിക്കാം, തികച്ചും വ്യത്യസ്തമായ ഒരു ജീവിത പരിസരത്തേക്ക് നമ്മെ പറിച്ച് നടൽ പ്രായസകരമാണ്. ഏത് സാഹചര്യത്തിൽ കൊണ്ട് പോയിട്ടാലും അതിജീവിക്കാനുള്ള ശേഷി മനുഷ്യനുണ്ട് എന്നത് വേറെ കാര്യം.

എന്നാൽ രണ്ടമത്തെ കാര്യം ശുദ്ധ അസംബന്ധവും അഹങ്കാരവുമാണ്. മനുഷ്യരുടെ ആവശ്യങ്ങൾ വളരെ ലളിതമാണ്. ഭക്ഷണം വസ്ത്രം, സുരക്ഷ, ആരോഗ്യം, ചികിത്സ, ദേഹേച്ചകളുടെ പൂർത്തീകരണം, വിജ്ഞാനം, ആശയവിനിമയം, സഞ്ചാരമാർഗ്ഗങ്ങൾ അങ്ങനെ അടിസ്ഥാനപരമായ അതിജീവന മാർഗ്ഗങ്ങൾ സാധ്യമാക്കി സന്തുഷ്ടരായി ഭയരഹിതരായി ജീവിക്കുക. പണ്ടുള്ളവരും അതിന് മുമ്പുള്ളവരും നമ്മളും ചെയ്യുന്നത് അത്ര മാത്രമാണ്. ചെയ്യുന്ന രീതികളിൽ പല മാറ്റങ്ങളും വന്നു എന്നല്ലാതെ മനുഷ്യ പ്രകൃതിയിലോ നമ്മുടെ വികാരങ്ങളിലോ അടിസ്ഥാന ആവശ്യങ്ങളിലോ ഒരു മാറ്റവുമില്ല, പുരോഗമനവുമില്ല!

ഐഫോൺ വേണം, ഡ്യൂക്ക് വേണം പോളോ GT വേണം, GUCCIയുടെയും ARMANIയുടെയും ഡ്രസ്സ് വേണം, ലൈക് വേണം ഫോള്ളോവെർസ് വേണം ആരാധകർ വേണം, പ്രശസ്തി വേണം, MNC കമ്പനിയിൽ എംപ്ലോയീ ഓഫ് ദി മന്താകണം, അവാർഡ് വേണം, പൊന്നാട വേണം എന്നതൊന്നും മനുഷ്യരുടെ അത്യാവശ്യങ്ങളല്ല.

മുൻപ് ഇത് പോലെ ഒരുപാട് ആഗ്രഹിച്ച് കഠിനപ്രയത്തിലൂടെ സ്വാന്തമാക്കിയ വിജയങ്ങളും ബഹുമതികളും ഇപ്പോൾ വീടിന്റെ ഏതെങ്കിലും മൂലയിൽ കിടക്കുന്നുണ്ടാകും. അതിലെ സന്തോഷത്തിൻ്റെ കാലാവധി കഴിഞ്ഞു. അതിനെക്കുറിച്ചൊന്നും നമ്മൾ ചിന്തിക്കുന്നു പോലുമുണ്ടാകില്ല. ഇപ്പോൾ നമ്മളാഗ്രഹിക്കുന്ന, കിട്ടിയാൽ സന്തുഷ്ടരാകുമെന്ന് കരുതുന്ന പലതും കിട്ടി കുറച്ച് കഴിഞ്ഞാൽ ഒരു മൂലക്കിടാൻ വേണ്ടി മാത്രമുള്ളതാണ്. നമ്മളിപ്പോൾ മൂലക്കിട്ടിരിക്കുന്നത് ആഗ്രഹിച്ച് പരിശ്രമിക്കുന്നവരും നമ്മളാഗ്രഹിക്കുന്നത് ഒരു മൂലക്കിട്ട് മറ്റെന്തിൻ്റെയെങ്കിലും പിന്നാലെ പോകുന്നവരുമൊക്കെ നമുക്ക് ചുറ്റിലും കാണാം. യഥാർത്ഥത്തിൽ ടൈസൺ പറഞ്ഞതും ചെയ്തതും തന്നെയാണ് നമ്മളൊക്കെ ചെയ്യുന്നത്. നമുക്കത് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് മാത്രം.

The Happiness Paradox

സന്തോഷം അന്തർലീനമായി തന്നെ നല്ലതും നമുക്കൊക്കെ വേണ്ടതുമാണ്. പക്ഷേ സന്തോഷത്തിന് അമിത പ്രാധാന്യം കൊടുക്കുന്നതും അതിനായി പരിശ്രമിക്കുന്നതും നമ്മളെ അസന്തുഷ്ടരും പലപ്പോഴും വിഷാദ രോഗികളുമാക്കും എന്നതാണ് അതിലെ വൈരുദ്ധ്യം.

എഴുതാൻ കഴിവുള്ള, ആഗ്രഹിക്കുന്ന ഒരാൾക്ക് വായിക്കപ്പെടുന്നതും നല്ല അഭിപ്രായയങ്ങൾ കേൾക്കുന്നതും ഫോളോവേഴ്സ് കൂടുന്നതും സന്തോഷം നൽകുന്ന കാര്യങ്ങളാണ്. പക്ഷേ ലൈകും കമന്റും ലക്ഷ്യമാക്കി എഴുതുമ്പോൾ ഈ പാരഡോക്സ് സംഭവിക്കും.

ഒന്നമതായി നമ്മൾ പ്രതീക്ഷിക്കുന്ന പോലെ സ്വീകരിക്കപ്പെടണമെന്നില്ല. അവഗണനയും പരിഹാസങ്ങളും ട്രോളുകളും മറ്റുപല പ്രതിസന്ധികളും ഉണ്ടായേക്കാം. അൽഗോരിതം പ്രശ്നമായി തോന്നും. ലൈകുകളിൽ നിന്നുള്ള സന്തോഷം മാത്രം ലക്ഷ്യമാക്കുമ്പോഴാണ് ചിലർ ബുദ്ധി ശ്യൂന്യതയും കോപ്രായങ്ങളും കാണിച്ച് ജീവൻ തന്നെ അപകടത്തിലാകുന്നത്. സാഹസിക സെൽഫിയിൽ നിന്ന് എന്തെങ്കിലും പ്രത്യേക സന്തോഷം കിട്ടുന്നുണ്ടെന്ന് തോന്നുന്നില്ല. പോസ്റ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന ലൈക്കുകളൂം അഭിനന്ദങ്ങളും തന്നെയാണ് ലക്ഷ്യം. ചിലർ വ്യക്തിത്വം, കഴിവുകൾ മൂല്യങ്ങളിൽ നിന്നൊക്കെ സ്വത്വത്തെ ശരീര വടിവഴികിലേക്ക് മാത്രമാക്കി ചുരുക്കി അടയാളപ്പെടുത്തുന്നു. എങ്ങനെയെങ്കിലും ശ്രദ്ധിക്കപ്പെടലാണ് ലക്ഷ്യം!

ഇനി ഇതെല്ലം തരണം ചെയ്ത് വിജയിച്ചാലും ലൈകും കമന്റും ഫോളോവേഴ്‌സും കൂടുമ്പോൾ മാത്രമേ ആ സന്തോഷം ഉണ്ടാകൂ. ആദ്യം 100ലൈകുകകൾ കിട്ടുമ്പോൾ തോന്നുന്ന സന്തോഷം സ്ഥിരമായി 100ലൈക് കിട്ടിയാൽ ഉണ്ടാകില്ല. 100ൽ നിന്ന് 200 ആകുമ്പോഴും സന്തോഷം തോന്നും.സ്ഥിരമായാൽ അതും പോരാതാകും. സ്ഥിരമായി 100 ലൈക് കിട്ടുയിരുന്നപ്പോൾ തോന്നുന്നതേ 500 ലൈക്കുകൾ കിട്ടികൊണ്ടിരിക്കുമ്പോഴും തോന്നുകയുള്ളു. നിരന്തരം കൂടിക്കൊണ്ടിരിക്കണം ഇതാണ് Hedonic treadmill, അറ്റമില്ലാത്ത ഒരു ട്രെഡ്മില്ലിൽ കിടന്നുള്ള ഓട്ടം. അത് കൊണ്ട് തന്നെയാണ് മുൻപ് നമ്മൾ ആഗ്രഹിച്ച് നേടിയ പലതും ഒരു മൂലയിലിട്ട് പുതിയതിൻ്റെ പിന്നാലെ ഓടുന്നത്.

ഫിലോസഫർ Alan Watts ൻ്റെ The Backwards Law എന്നൊരു ആശയമുണ്ട്. നിങ്ങൾ ഒരു കാര്യം വേണമെന്ന് എത്രത്തോളം ആഗ്രഹിക്കുന്നുവോ, അത്രത്തോളം നിങ്ങളുടെ കയ്യിൽ അതില്ലെന്ന് ഓർമിപ്പിച്ച് കൊണ്ടിരിക്കും. നിങ്ങൾ എത്രത്തോളം സന്തോഷം തേടുന്നുവോ, അത്രത്തോളം നിങ്ങൾ നിലവിൽ സന്തുഷ്ടരല്ലെന്ന് ഓർമിപ്പിച്ച് കൊണ്ടിരിക്കും.

“When you try to stay on the surface of the water, you sink; but when you try to sink, you float’ and that insecurity is the result of trying to be secure.” – Alan Watts

Do not chase comfort and easiness. There are things beyond our control, failures and painful emotions will come. Try to be antifragile instead.

നേരിട്ട് സൂര്യനെ നോക്കുന്ന പോലെയാണ് സന്തോഷം തേടുന്നത്. പിന്നെങ്ങനെ നമ്മൾ സന്തോഷം തേടും? സൂര്യനെ നോക്കുന്നതിന് പകരം സൂര്യപ്രകാശത്തെ അതിൻറെ അടിസ്ഥാന ഘടകങ്ങളാക്കുമ്പോൾ കിട്ടുന്ന മഴവില്ലിനെ ആസ്വദിക്കുക, പരോക്ഷമായി സന്തോഷം തേടുക.

സന്തോഷത്തെ അതിന്റെ അടിസ്ഥാന ഘടകങ്ങളാക്കുമ്പോൾ കിട്ടുന്ന മഴവില്ലാണ്….

ബാക്കി അടുത്ത വെള്ളിയാഴ്ച്ച പററയാം… 😁
THE HAPPINESS PARADOX – തുടരും 

സന്തോഷത്തിലെ വിരോധാഭാസം -2

നേരിട്ട് സൂര്യനെ നോക്കുന്ന പോലെയാണ് സന്തോഷം തേടുന്നത്. സൂര്യനെ നോക്കുന്നതിന് പകരം സൂര്യപ്രകാശത്തെ അതിൻറെ അടിസ്ഥാന ഘടകങ്ങളാക്കുമ്പോൾ കിട്ടുന്ന മഴവില്ലിനെ ആസ്വദിക്കുക

Share this post:

Comment Policy: Please make sure to respond only to the post topic, red herring, ad hominem, and abusive languages will not be entertained.

Related Posts

Post by Topics

Stay Connected