കുട്ടികളെ മതം പഠിപ്പിക്കണോ?

You are here:
ചെറിയ കുട്ടികളെ മതവേഷം ധരിപ്പിക്കുക, പതിനെട്ട് വയസ്സാകുന്നതിന് മുമ്പ് മതം പഠിപ്പിക്കുക തുടങ്ങിയ ലിബറൽ ആവലാതികൾ തനി കാപട്യമാണ്. എല്ലാ മനുഷ്യരും ജീവിക്കുന്നതും മക്കളെ വളർത്തുന്നതും അവരവരുടെ ലോകവീക്ഷണത്തിനും ധാർമിക മൂല്യങ്ങൾ അനുസരിച്ച് തന്നെയാണ്.
 
മതം ഒരാളുടെ സ്വാകര്യവും ഓപ്‌ഷണലുമായ ഒന്നാണെന്നത് പുരോഗമന ലിബറൽ മത വിശ്വസികളുടെ വീക്ഷമാണ്. എനിക്കങ്ങനെ ഒരു വീക്ഷണമേയില്ല. മതരഹിത ഭൗതിക വാദത്തിൽ മനുഷ്യന് നിർവചനം തന്നെയില്ല. പ്രപഞ്ചത്തിലെ മറ്റേതൊരു വസ്‌തുവിനെയും പോലെ just a bunch of atoms and molecules. റിച്ചാർഡ് ഡോക്കിൻസ് പറഞ്ഞ പോലെ “everything is meaningless and based on pitiless indifference”. സ്നേഹം ബഹുമാനം കരുണ? ഇതൊക്കെ എന്ത് തേങ്ങ? അങ്ങനെ ഒരു കുന്തവുമില്ല. അങ്ങനെ ഒരു ലോകവീക്ഷണത്തിൽ താല്പര്യമില്ലത്തത് കൊണ്ട് ലോകത്തെയും മനുഷ്യരെയും കാണുന്നതും ജീവിക്കുന്നതും കുട്ടികളെ വളർത്തുന്നതും മതത്തിനകത്ത് നിന്ന് തന്നെയായിരിക്കും.
 
യഥാർത്ഥത്തിലിവർ പറയുന്നത്, 18വയസ്സ് വരെ എല്ലാവരും അവരുടെ മതരഹിതമതം മാത്രമേ കുട്ടികളെ പഠിപ്പിക്കാവൂ. അവരുടെ ലോക വീക്ഷണമനുസരിച്ചേ വളർത്താവൂ എന്നാണ്. ഒന്ന് പോടോ, സൗകര്യമില്ല.
അത് തിരിച്ചും പറയാം. 18വയസ്സ് വരെ കുട്ടികളിൽ മതരഹിത ലിബറൽ അന്ധവിശ്വാസ മണ്ടത്തരങ്ങൾ കുത്തിവെക്കരുത്. ഞങ്ങളതിന് കുട്ടികളെ ഒന്നും പഠിപ്പിക്കുന്നില്ലല്ലോ എന്ന് പറയാം. അത് മറ്റുളളവരെ ഉപദ്രവിക്കാതെ തോന്നുന്നതൊക്കെ ചെയ്യലാണ് സ്വാതന്ത്ര്യം എന്ന ലിബറൽ മത തത്വത്തിന്റെ പ്രത്യേകതയാണ്. ഏകദേശം ഇത് തന്നെയാണ് മൃഗങ്ങളുടെ സിദ്ധാന്തവും, പ്രത്യേകം പഠിക്കാനൊന്നുമില്ല. എന്നാൽ ചോദനകളെ സംസ്കരിച്ച് മാനുഷിക മൂല്യങ്ങൾ വളർത്തലാണ് മതത്തിന്റെ തത്വം. അത് പഠിക്കുകയും പരിശ്രമിക്കുകയും വേണം.
 
എന്തിനാണ് ഇമ്മാതിരി ഇമോഷണൽ കാർഡിറക്കി കളിക്കുന്നത്. എല്ലാവരും മക്കളെ വളർത്തുന്നത് അവരവരുടെ ധാർമിക മൂല്യങ്ങൾക്കും ലോകവീക്ഷണത്തിനും അനുസരിച്ച് തന്നെയാണ്. ഇതിൽ ഏതാണ് ശരി, സത്യം, മനുഷ്യന് നല്ലതെന്നൊക്കെ ചർച്ച ചെയ്താൽ പോരെ?
 
ഉദാഹരണത്തിന്, പുരോഗമന അമേരിക്ക നേരിടുന്ന വലിയൊരു പ്രശ്നമാണ് Fatherless childs. അവനവനിസ്റ്റ് സ്വാതന്ത്ര്യം തലക്ക് പിടിച്ച് പുരോഗമന ശാക്തീകരണം അടിച്ച് കേറി സ്വാതന്ത്ര ലൈംഗികതയും സ്വർഗ്ഗരതിയും ഒക്കെ ആയാൽ കുടുംബം കോഞ്ഞാട്ടയാകുമെന്ന് ഉറപ്പല്ലേ. വിവാഹം കഴിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ടെങ്കിലും വിവാഹമോചനം നേടുന്നവന്നവരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. ഇവിടെയും വരുന്നുണ്ട് ആ ബാധ.
 
യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, 18.4 ദശലക്ഷം കുട്ടികൾ, 4-ൽ 1, വീട്ടിൽ ബയോളജിക്കലായ അച്ഛനോ, രണ്ടാനച്ഛനോ, വളർത്തച്ഛനോ ഇല്ലാതെയാണ് ജീവിക്കുന്നത്. എന്താണ് ഈ കുട്ടികളുടെ പ്രത്യേകത?
 
അവരിൽ സ്വഭാവ വൈകല്യങ്ങൾ കൂടുതലാണ്, പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ദരിദ്രകാനുള്ള സാധ്യത കൂടുതലാണ്, മയക്കുമരുനിന്നടിമപ്പെടുനനവരുടെ എണ്ണം കൂടുതലാണ്. കുറ്റവാസന കൂടുതലാണ്, ജയിലിൽ പോകുന്നവരുടെ എണ്ണം കൂടുതലാണ്. ഇന്ന് അമേരിക്ക അഭിമുഖീകരിക്കുന്ന മിക്കവാറും എല്ലാ സാമൂഹിക തിന്മകളിലും ഒരു പ്രധാന ഘടകമിതാണ്. ഇങ്ങനെ ഒരു രണ്ട് തലമുറ കൂടി പോയാൽ മൊത്തത്തിൽ കോഞ്ഞാട്ടയായിക്കോളും.
 
മറുവശത്ത് ഇച്ചിരി സ്വാതന്ത്ര്യം കുറഞ്ഞ, പുരോഗമനം കുറഞ്ഞ, ഇച്ചിരി പ്രാകൃതമായ, കുടുംബങ്ങളിലും സമാഹിക ബന്ധങ്ങളിലും അഥിഷ്ടിതിമയ മത വീക്ഷണമുണ്ട്. ഇതിൽ ഏതാ മനുഷ്യർക്ക് നല്ലതെന്ന് ചർച്ച ചെയ്താൽ പോരെ? അതല്ലേ അന്തസ്സ്.

Share this post:

Comment Policy: Please make sure to respond only to the post topic, red herring, ad hominem, and abusive languages will not be entertained.

Related Posts

Post by Topics

Stay Connected