ദിലീഷ് പോത്തന് പകരം രവിചന്ദ്രൻ ജി ആയിരുന്നു മക്ബെത്തിന് അഡാപ്റ്റേഷൻ സംവിധാനം ചെയ്‌തിരുന്നതെങ്കിൽ നല്ല രസയ്ക്കാരം.
പ്രൊഡക്ഷൻ: nonSENSE Global
ഓപ്പണിങ് ക്രെഡിറ്സ്: മറ്റേ ആർട്ടിക്കിൾ 51A[h] കട കട കട… അതന്നെ.
പ്രധാന പ്രമേയമായ അത്യാര്‍ത്തി, സ്വാർത്ഥത, അധികാരമോഹം, ധാർമികമൂല്യങ്ങൾ എന്നിവവക്കൊന്നും ശാസ്ത്രത്തിൽ പരിഹാരമില്ലാത്തത് കൊണ്ട് അതിൻറെ പിന്നാലെ സൈക്കിളെടുത്ത് പോയിട്ട് കാര്യമില്ല, അതൊക്കെ മതവും സോഫ്ട്‍വെയറും വച്ച് റീപ്ലേസ് ചെയ്യും.
ഓപ്പണിങ് സീൻ: ഇടുക്കിയിലെ ഒരു ഗ്രമത്തിൽ നായയെ കാറിൽ കെട്ടി വലിച്ചു കൊണ്ട് പോകുന്ന ധാരുണമായ രംഗം, പോലിസ് കേസെടുക്കുന്നു, അന്വേഷണത്തിനായി മലപ്പുറത്തേക്ക് പോകുന്നു. മലപ്പുറത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ നാരങ്ങാ ഷോഡ കിട്ടാതെ ബോധം കേട്ട് വീഴുന്നു. അവസാനം മതത്തിൻ്റെ വേലിക്കെട്ട് പൊട്ടിച്ചു ഒരു സുന്ദരി അയാൾക്ക് ഉപ്പിട്ട നാരങ്ങാവെള്ളം കൊടുക്കുന്നു. മൂന്ന് മാസമായിട്ടും കേസിൽ പോരോഗതി ഒന്നും ഇല്ലാത്തതു കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യുന്നു. എന്താ കാരണം? ആത്മഹത്യ ഒരു പുരോഗമനമാണല്ലോ… ആണുങ്ങൾ മാത്രം പുരോഗമിച്ചാൽ മതിയോ, പെണ്ണുങ്ങൾക്കും പുരോഗമിക്കണമെന്ന് പറഞ്ഞു അബോർഷൻ ചെയ്ത് കാമുകിയും പോരോഗമിക്കുന്നു. ഡബിൾ പുരോഗമനം!
അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിക്കുന്നു. പുള്ളി ബിൻലാദനെയും സവാഹിരിയെയും പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിക്കുന്നു. മതിയായ തെളിവില്ലാത്തതിൻ്റെ പേരിൽ കേസ് കോടതിയിൽ നിന്ന് തള്ളിപ്പോകുന്നു എന്ന് മാത്രമല്ല, നായക്കെതിരെ ആക്രമണം നടന്നിട്ടില്ല എന്നും കോടതി നിരീക്ഷിക്കുന്നു. തെളിവില്ല എന്നത് ഇല്ല എന്നതിന് തെളിവാണല്ലോ.
അന്വേഷണം CBIക്ക് വിടുന്നു. അതിനിടക്ക് കർഷകസമര മുദ്രാവാക്യങ്ങളിലെ അശാസ്ത്രീയത തുറന്ന് കാട്ടൽ, ഗദ്ഗദത്തോടെ മലയിടുന്ന ഗോഡ്‌സെ അങ്ങനെ ചില ചെറിയ സബ് പ്ലോട്ടുകളും ഉണ്ട്. ബഡ്ജറ്റ് അനുവദിക്കുകയാണെങ്കിൽ ഇറാഖിൽ നിന്നും സിറിയയിൽ നിന്നും ഓരോ മ്യാരക സീനുകൾ ഉണ്ടാകും (അന്വേഷണത്തിന് വേണ്ടി പോകുന്നതാണ്, അല്ലാതെ ഒരു മാതിരി ഹിന്ദി സിനിമയിലെ പാട്ട് പോലെ യുക്തിയില്ലാത്ത പരിപാടി ജിയുടെ സിനിമയിൽ ഉണ്ടാകില്ല) അങ്ങനെ CBI കൂടുതൽ തെളിവ് ശേഖരിച്ചു കുറ്റപത്രം സമർപ്പിക്കുന്നു, പക്ഷേ എന്നിട്ടും ലാദനെ വെറുതെ വിട്ടു, എന്താ കാര്യം? ഏതോ സയന്റിഫിക് ടെമ്പറുള്ള പ്രതിഭാഗം വക്കീൽ മനുഷ്യന് ഫ്രീവില്ലില്ല, ഇതെല്ലം യാദൃശ്ചിക മസ്തിഷ്ക രാസപ്രവർത്തങ്ങളുടെയും മുൻ കാര്യങ്ങളുടെയും ഫലമായി സംഭവിച്ചതാണ്, ഇതിൽ നായക്കും പ്രകൃതിക്കും വരെ പങ്കുണ്ടെന്നൊക്കെ വാദിച്ചപ്പോ ജഡ്ജിയുടെ കിളി പോയി. ഭാഗ്യത്തിന് നായയെ ശിക്ഷിച്ചില്ല എന്ന് മാത്രം.
അങ്ങനെ അവസാനം ക്ളൈമാക്സിൽ നായയെ കെട്ടിവലിച്ച കയർ വാങ്ങിയ കടയിലേക്ക് കയർ സപ്ലൈ ചെയ്തോ ഏതോ ഹാജി മാപ്പ് പറയുന്നു. ഹാജിയുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യലൂടെ The End. ശാസ്ത്രം ജയിച്ചു മതം രണ്ട് വട്ടം തോറ്റു!
HAJI – A RavichndranG nonsense.