കാദർ പുതിയങ്ങാടി എന്നത് ഒരു വ്യക്തിയോ ഒറ്റപ്പെട്ട സംഭവമോ അല്ല. അതൊരു മനോഭാവമാണ്. ആധുനിക മനഃശാസ്ത്രത്തിന് വല്യ പിടിയില്ലാത്തെ നാലഞ്ചാറേഴ് കാരണങ്ങളുണ്ട് അതിന്.
1) ഈയടുത്ത് എസ്സൻസ് ഗ്രൂപ്പിൽ ഡോക്ടർ ഹാദിയ മാതാപിതാക്കളോടൊപ്പം ഇരിക്കുന്ന ഒരു ഫോട്ടോക്ക് താഴെ വന്ന ഒരു കമന്റാണ് “ഇത്ര ലോ IQ ഉള്ള ഒരു കുട്ടി എങ്ങനെ പഠിച്ചു ഡോക്ടറായി എന്നതാണ് എൻ്റെ അത്ഭുതം”. അതൊരു പരിഹാസമോ പുച്ഛമോ ആയിരുന്നില്ല, ആത്മാർത്ഥമായ സംശയാമാണ്. സോഷ്യൽ മീഡിയയിലൂടെ നവനാസ്ഥികരുമായി ഒരിക്കലെങ്കിലും സംവദിച്ചവർക്ക് ഈയൊരു മനോഭാവം പുതുമയായിരിക്കില്ല. അവരുടെ കാഴ്ചപ്പാടിൽ വിശ്വാസികളെല്ലാവരും മണ്ടന്മാരോ മന്ദബുദ്ധികളോ വിവരദോഷികളോ ഒക്കെയാണ്. UAEയുടെ ചൊവ്വാ പര്യവേഷണ പ്രോജക്ട് ഹെഡ് സാറ അൽ അമേരിയെയും ജാമിതാ ടീച്ചറെയും അളന്നാൽ TTC ജാമിതയുടെ തട്ട് താണ് തന്നെയിരിക്കും. അവരുടെ തട്ടിൻ്റെ പ്രത്യേകതയാണത്. അതിനി Jeffrey Lang, Bruno Guiderdoni, Murad Hofmann, Jackie Ying, Yvonne Ridley അങ്ങനെ ആരായാലും വിശ്വാസി അയാൽ മന്ദബുദ്ധിആവുകയും, പത്താം ക്‌ളാസ് പാസ്സാകാത്തവൻ മതമുപേക്ഷിച്ചാൽ ശാസ്ത്രജ്ഞാനവുകയും ചെയ്യും. നവനാസ്തിക അളവ് കോലിൽ, നരവംശ ചരിത്രത്തിലെ മുക്കാലേ മുണ്ടാലും മണ്ടന്മാരും മന്ദബുദ്ധികളുമായിരുന്നു,അവര് കുറച്ച് പേർക്ക് മാത്രമാണ് കാര്യങ്ങൾ ശരിയായി മനസ്സിലായത് എന്നതാണ്.
യഥാർത്ഥത്തിൽ അറിവിന് ഒരു പ്രത്യേകതയുണ്ട്, അതേറ്റവും കുറവുള്ളവനയായിരിക്കും കൂടുതൽ ആത്മവിശ്വാസം. അറിവ് കൂടും തോറും അറിയാത്ത കാര്യങ്ങളുടെ ആഴമാണ് ബോധ്യമാകുക. അയാൾ കൂടുതൽ വിനയവും എളിമയുമുള്ളവനാകും. മനുഷ്യർ സ്വന്തം ജീവിതത്തേയും ഇതര ജീവികളെയും പ്രപഞ്ചത്തേയുമൊക്കെ നോക്കിക്കാണുന്നത് പലതരത്തിലാണ്. ജീവിതവിജയമെന്നാൽ ലൗകിക സാമ്പത്തിക നേട്ടമാണന്ന് കരുതി അതിനായി രാവും പകലും ജീവിതവും കുടുബവും ഹോമിച്ഛ് കഷ്ടപ്പെടുന്നവരുണ്ട്. സമ്പത്തും ഭൗതിക നേട്ടങ്ങൾ കേവലം ഭക്ഷണം വായും ജലം പോലെ അടിസ്ഥാന ആവശ്യങ്ങൾ എന്നതിലപ്പുറം അതിന് മനുഷ്യൻറെ സന്തോഷത്തിലോ സമാധാനത്തിലോ ഒരു പങ്കുമില്ലെന്നും ജീവിതം എന്നത് അതിനേക്കാൾ മഹത്തായതാണെന്നും കരുതി, സാമൂഹ്യ സേവനത്തിനോ കലക്കോ ആത്‌മീയതക്കൊ മറ്റു താല്പര്യങ്ങൾക്കോ വേണ്ടി ജീവിക്കുന്നവരുണ്ട്. ലോകത്ത് നടപ്പിലാകേണ്ടത് മുതലാളിത്തവും ഇൻഡിവിജ്വലിസവുമാണെന്നു കരുതുന്നവരുണ്ട്, അല്ല സോഷ്യലിസവും കമ്മ്യൂണിസവുമാണെന്ന് കരുതുന്നുന്നവരുണ്ട്. ഇത് രണ്ടിന്റെയും സന്തുലനമാണെന്നും, ഇത് രണ്ടും വൈരുദ്ധ്യമാണെന്നും സംയോജിപ്പിക്കാൻ കഴിയില്ലെന്നുമൊക്കെ കരുതുന്നവരുമുണ്ട്. ശാസ്ത്രം മാത്രമാണ് അറിവ് നേടാനുള്ള മാർഗ്ഗം എന്ന് കരുതുന്നവരുണ്ട്. ആ പറഞ്ഞത് തന്നെ ശാസ്ത്രീയമായ അറിവല്ലെന്നും, ശാസ്ത്രം അറിവ് നേടാനുള്ള പല മാർഗ്ഗങ്ങളിൽ ഒന്ന് മാത്രമാണ് എന്ന് കരുതുന്നവരുണ്ട്. എല്ലാവർക്കും അവരുടേതായ ന്യായങ്ങളും കാരണങ്ങളുമുണ്ടാകും. എന്നാൽ തങ്ങളുടെ ലോക വീക്ഷണം അംഗീകരിക്കാത്തവരൊക്കെ മണ്ടന്മാരും മന്ദബുദ്ധികളുമാണ് എന്ന ഒരു തരം ചിന്തപരമായ ഫാഷിസമാണ് നവനാസ്തികർ വച്ച് പുലർത്തുന്നത്. ഈയൊരു മനോഭാവത്തിൽ നിന്നാണ് കോയ, മദ്രസപ്പൊട്ടൻ, മതയോളി, മുറിയൻ, അറ്റം ചെത്തിയവൻ പൊത്തകം, xള്ളാഹു, xമ്മദ് തുടങ്ങിയ പ്രയോഗങ്ങളും വംശീയ അധിക്ഷേപങ്ങളും ഉടലെടുക്കുന്നത്.
2) പരിഹാസം, പുച്ഛം, അപമാനിക്കൽ, തെറിവിളി തുടങ്ങിയവയിലൂടെ സംവാദങ്ങൾ എപ്പോഴും ഒരു വൈകാരിക തലത്തിൽ നിർത്തണം എന്ന അജണ്ട നാസ്തികർക്കുള്ളതായി പലപ്പോഴും തോന്നാറുണ്ട്. ഇവരുടെ അധിക ചർച്ചകളും ആരോപണങ്ങളും മതത്തിലെ ഏതെങ്കിലും ധാർമിക മാനവിക മൂല്യങ്ങളെക്കുറിച്ചായിരിക്കും. പക്ഷേ നാസ്തിക ലോക വീക്ഷണത്തിൽ ധാർമികത എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ അത് വസ്തുനിഷ്ടമാണോ? എന്താണതിന്റെ മാനദണ്ഡം? ഇനി വ്യക്തിനിഷ്ഠവും അപേക്ഷികവുമാണെങ്കിൽ മറ്റൊരാളുടെ മൂല്യങ്ങളെ വിമർശിക്കുകയും ചോദ്യം ചെയ്യുന്നതിന്റെയും യുക്തിയെന്ത് എന്നൊക്കെ ചോദിച്ചാൽ പോത്തിനെന്ത് ഏത്തവാഴ എന്ന ലൈനായിരിക്കും. അത് കൊണ്ടായിരിക്കാം വിഷയങ്ങൾ ഒരിക്കലും യുക്തിയിലേക്കോ വസ്തുതകളിലേക്കോ പോകാതെ ഒരു വൈകാരിക തലത്തിൽ നിർത്തുന്നത്. പരസ്പര സമ്മതമുണ്ടെങ്കിൽ ആരുമായും ലൈംഗീക ബന്ധമാവാം എന്ന ആശയമുള്ളവർക്ക് പ്രവാചക വിവാഹങ്ങളെ വിമർശിക്കണെമെങ്കിൽ അത് വൈകാരിക കോലാഹലമാക്കി നിർത്തുകയല്ലാതെ വേറെ മാർഗ്ഗമില്ല. ഭൂരിപക്ഷം വിശ്വാസികളും അതിൽ വീണ് പോകാറുമുണ്ട്.
3) ഈ സംവാദ സംസ്കാരത്തിന് സോഷ്യൽ മീഡിയക്ക് ഒരു വലിയ പങ്കുണ്ട്. നമ്മളിൽ നിന്ന് വ്യത്യസ്തമായ ഒരു ആശ്യമുള്ളവനുമായി നേരിട്ടാണ് സംസാരിക്കുന്നതെങ്കിൽ ആ വ്യക്തിയെ നമ്മളെപോലെ അഭിമാനവും വികാരവുമൊക്കെയുള്ള ഒരു വ്യക്തിയായി പരിഗണിച്ചു കൊണ്ടാണ് സംസാരിക്കുക. ഓൺലൈൻ സംവാദങ്ങൾക്ക് ഈ പരിഗനനയില്ല. ഇത് നാസ്തിക വിശ്വാസ സംവാദങ്ങളുടെ മാത്രം പ്രത്യേകതയല്ല. വിവിധ രാഷ്ട്രീയ പാർട്ടികളുടെ അണികളുടെ സംവാദം ശ്രദ്ധിച്ചാലും ഇത് തന്നയാണ് അവസ്ഥ. അപ്പുറത്തിരിക്കുന്നത് നമ്മളെ പോലെ ആത്മാഭിമാനവും സ്വത്വവും വികാരങ്ങളുമുള്ള ഒരു മനുഷ്യനാണ് എന്ന് പരിഗണിച്ചാൽ കുറേയൊക്കെ മാറും. അതിന് കഴിയാത്തവർ അങ്ങാടിയിൽ പരസ്യമായി ഒരാളെ തെറി പറയുന്നതിലും ഭീകരമാണ് ഓൺലൈൻ തെറി എന്ന ഒരു കോമൺ സെൻസുണ്ടായാലും മതി. അങ്ങാടിയിലെ തെറി ആ സമയത്ത് ആ പരിസരത്തുള്ളവരിലേക്ക് മാത്രമേ എത്തൂ. ഓൺലൈൻ തെറികൾ ലോകം മുഴുവൻ പാറി നടക്കും. തിരിച്ചെടുക്കാൻ കഴിയില്ല.
4) ചില എക്‌സപ്ക്ഷണൽ കേസുകളുണ്ട്. പ്രത്യേകിച്ച് വിദ്യഭാസമോ കഴിവോ ഇല്ലാത്ത, എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് കരുതി അതി ബുദ്ധിപരമായ മണ്ടത്തരം കാണിക്കുന്നവർ. വിശ്വാസികളെ മാക്സിമം തെറി പറഞ്ഞ് പ്രകോപിക്കുക. ചില വികാര ജീവികൾ അതിൽ വീഴുകയും ചെയ്യും. ഇല്ലെങ്കിൽ സ്വന്തമായി ഒരു വധഭീഷണി പ്രൊഡ്യൂസ് ചെയ്ത അത് കാണിച്ചു ഏതെങ്കിലും വിദേശരാജ്യത്ത് അഭ്യർത്ഥിയായി കയറിക്കൂടുക എന്നതാണ് ലക്ഷ്യം. കാദർ ഇത് പരസ്യമായി പറഞ്ഞതാണ്. ജാമിത ഇത് പലവട്ടം ശ്രമിച്ചു പരാജയപ്പെട്ടതാണ്. ഇപ്പൊ വിശ്വാസികളാരും ജാമിതയുടെ വഴിക്ക് പോകാറില്ലെന്ന് തോന്നുന്നു. തെറി കേട്ട് രതിമൂർച്ചയടയുന്ന കുറച്ച് സംഘികൾ മാത്രമാണ് കാഴ്ചക്കാർ. പുതിയ പുതിയ അധിക്ഷേപങ്ങളും പരിഹാസങ്ങളുമായി എത്രകാലം സംഘികളെ തൃപ്തിപ്പെടുത്താൻ ജാമിതക്ക് കഴിയും എന്ന് കണ്ടറിയണം.
5,6,7 കാരണങ്ങളെ കുറിച്ച് മനശാസ്ത്ര ലോകം ഇപ്പോഴും ഇരുട്ടിലാണ്. തെറി പറയേണ്ടി വരുന്ന മാനസികാവസ്ഥ ഭീകരമാണ്. അപമാനം, അപകർഷത, ദേഷ്യം, പക, വിദ്വേഷം, വെറുപ്പ് എല്ലാം കൂടിയുള്ള, ഓർക്കാനിഷ്ടപ്പെടാത്ത ചില നിമിഷത്തിലൂടെ നമ്മളധിക പേരും കടന്ന് പോയിട്ടുണ്ടാകും. അപ്പോൾ തെറിപറയുക പരിഹസിക്കുക എന്നത് ജീവിത ലക്ഷ്യമാക്കി നടക്കുന്നവരുടെ മാനസികാവസ്ഥയെ കുറിച്ച് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ. സഹതാപത്തോടെയല്ലാതെ അവരെ നിങ്ങൾക്ക് സമീപിക്കാൻ കഴിയില്ല. അത് കൊണ്ട് ഒരിക്കലും അവരോട് തിരിച്ച് അതേ രീതിയിൽ പ്രതികരിക്കത്.
ആദ്യമൊക്കെ ഞാനും അങ്ങനെയായിരുന്നു പ്രതികരിച്ചിരുന്നത്. പിന്നീടവരെ അവഗണിചു തുടങ്ങി, ഇപ്പോൾ മാന്യമായി ഉപദേശിച്ചു വിടും. “ഡൈബം എന്തിനാണ് ശഗോതാരാ അവരെ പരീച്ഛിക്കുന്നത്” എന്നൊരുത്തൻ, അതൊരു ചോദ്യമല്ല പ്രസ്തവനയാണ്, അവൻ മറുപടി ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നറിയാവുന്നത് കൊണ്ട്, നല്ലൊരെ സ്പീച് തെറാപ്പിസ്റ്റിനെ കാണിക്കാൻ ഉപദേശിച്ചു. xള്ളാഹു, xമ്മദ് പിന്നെ കുറേ അസഭ്യങ്ങളുമായി വന്നവന്നോട്, ക്ഷമിക്കണം മതമുപേക്ഷിച്ചു നിങ്ങളുടെ അത്രയും മാനവികതയിൽ എത്താത്തതത് കൊണ്ട് ഈ ഹൈ വോൾട്ടേജ് മാനവിക പ്രയോഗങ്ങൾ എനിക്ക് ദഹിക്കുന്നില്ല. താങ്കൾ താങ്കളെ പോലെ ഉന്നത മാനവിക നിലവാരമുള്ളവരൂമായി ചർച്ച ചെയ്യുന്നതായിരിക്കും കൂടുതൽ അഭികാമ്യം എന്നുപദേശിച്ചു. മുസ്ലിംകൾ എല്ലാവരും തീവ്രവാദികളും അവരുള്ള നാടെല്ലാം മുടിഞ്ഞു പോകുമെന്നും, എല്ലാറ്റിനെയും പച്ചക്ക് കത്തിക്കണെമെന്നും ആഗ്രഹം പറഞ്ഞ വളരെ സമാധാന പ്രിയനും മാനവികതയുടെ സംരക്ഷകനുമായ ഒരു നല്ല യുവാവിൻ്റെ സദുദ്യമത്തിലേക്ക് ഞാൻ രണ്ടു ലിറ്റർ മണ്ണെണ്ണ സംഭാവന ചെയ്യാമെന്നാൽക്കുകയും, കൂടുതൽ പേരെ അതിനു പ്രോത്സാഹപ്പിക്കുകയും ചെയ്തു, ഇങ്ങനെ ഒരു ചെറിയ കണ്ണാടിയെടുത്ത് അവർക്ക്കാ നേരെ പിടിമ്പോൾ, സ്വന്തം മുഖത്തെ വൈകൃതങ്ങൾ കാണുമ്പോൾ ഒരു തൽക്കാലാശ്വാസം ഉണ്ടാകും. അടിസ്ഥാനപരമായി ഭൂരിഭാഗവും പാവങ്ങളാണ്, ഒരു വൈകാരിക വിജൃംഭനത്തിൽ വച്ച് കാറുന്നതാണ്. വൈകാരികമാണ് അവരുടെ ലോകം.
അല്ലങ്കിലും ഒരു ഭ്രാന്തൻ വന്ന് എന്തെങ്കിലും പോക്രിത്തരം ചെയ്‌താൽ നമ്മൾ അത് പോലെ തിരിച്ചു ഭ്രാന്ത് കാണിക്കില്ലലോ. അല്പം മനശാസ്ത്രവും ക്ഷമവും സഹാനുഭൂതിയുമൊക്കെ ഉള്ളവരാണെങ്കിൽ അയാളെ മെരുക്കാൻ നോക്കും, ഇല്ലെങ്കിൽ സഹതാപത്തോടു കൂടി അല്പം മാറി നടക്കും. ഒരു പബ്ലിക് നൂയിസൻസും മറ്റുള്ളവരുടെ സ്വൈര്യ ജീവിതത്തിന് തടസ്സവുമാകുന്ന അപ്പൂർവ്വ സാഹചര്യങ്ങളിൽ ചിലപ്പോ ചങ്ങലക്കിടേണ്ടിയും വരും. അത്തരക്കാർക്ക് എത്രയും പെട്ടന്ന് രോഗശാന്തി നേരുന്നു.