സന്തോഷം തേടിയുള്ള യാത്രയിലാണ് എല്ലാവരും. സൂക്ഷ്മമായി നോക്കിയാൽ നമ്മുടെ എല്ലാ പ്രയത്നങ്ങളുടെയും ആത്യന്തിക ലക്ഷ്യം പ്രയാസങ്ങൾ അകറ്റുക, വിവരസത മാറ്റുക, സന്തോഷമായിരിക്കുക എന്നതാണ്. പക്ഷേ സന്തോഷം പ്രവചിക്കുന്ന കാര്യത്തിൽ ആധുനിക മനുഷ്യർ അത്ര മിടുക്കൻമാരല്ല.
സ്ഥിരമായി കേൾക്കുന്ന കാര്യം തന്നെയാണ്. പണ്ടൊക്കെ ഓണത്തിനും പെരുന്നാളിനും എന്ത് രസമായിരുന്നു, ഇപ്പൊ ആ സന്തോഷമൊന്നുമില്ല. അന്നൊക്കെ നമുക്ക് പുതു വസ്ത്രങ്ങളും വിഭവസമൃദ്ധമായ ഭക്ഷണവും കിട്ടിയിരുന്നത് ഓണത്തിനും പെരുന്നാളിനും മാത്രമായിരുന്നു, എന്നാൽ ഇന്നതൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായി മാറി. മുൻപത്തെ തലമുറക്ക് മീനും ചിക്കനും ബീഫും കഴിക്കുമ്പോൾ ലഭിച്ചിരുന്ന ആനന്ദവും രുചിയും ഒരിക്കലും നമുക്ക് കിട്ടില്ല. നമുക്കതിന് പുറത്ത് പോയി സാധാരണ കഴിക്കാത്ത പുതിയ വിഭവങ്ങൾ കിട്ടണം.
ഒരു കോടീശ്വരനായി ആഡംബര ജീവിതം സാധ്യമായാൽ, കുറേ സമ്പാദിച്ച് ജീവിതത്തിൽ വിജയിച്ചാൽ നമ്മൾ സന്തോഷവാന്മാരായിരിക്കും എന്നതൊരു തെറ്റിദ്ധാരണയാണ്, കുറച്ച് കഴിയുമ്പോൾ നമ്മളാ പുതിയ ജീവിതനിലവാരവുമായി പൊരുത്തപ്പെടും, വീണ്ടും സ്ഥായിയായ പഴയ മാനസികാവസ്ഥയിലേക്ക് തന്നെ തിരിച്ച് വരും. ഇതിനുള്ള ഒരു പരിഹാരം നിരന്തരം ജീവിത നിലവാരം നിരന്തരം ഉയർത്തിക്കൊണ്ടേ ഇരിക്കുക എന്നതാണ്, ഹെഡോണിക് ട്രെഡ്മിൽ എന്ന് പറയും. മരീചിക തേടിയുള്ള ഒരിക്കലും ലക്ഷ്യത്തിലെത്താത്ത ഒരു തരം ഓട്ടം. പ്രയോഗികമായി അസാധ്യമാണെന്ന് മാത്രമല്ല, അത് കൂടുതൽ അപകടങ്ങളിലേക്കും വിഷാദത്തിലേക്കും നയിക്കും.
മറ്റൊരു പരിഹാരം ഇത്തരം ഐഹികമായ ബാഹ്യ ആനന്ദങ്ങളോടുള്ള മനോഭാവം മാറ്റുക സന്തോഷത്തിന്റെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുക എന്നതാണ്. അപ്പോൾ എന്താണ് ശരിക്കും സന്തോഷം? കിഴക്കൻ സംസ്കാരങ്ങളിൽ peace, contentment, wellbeing, mindfulness, meaningful, purposeful life (eudaimonic) ആണ് സന്തോഷം. പാശ്ചാത്യ സംസ്കാരങ്ങളിൽ pleasure, comfort, enjoyment (hedonic). മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ ലോകം മൊത്തം അന്ധമായി പടിഞ്ഞാറിനെ പിന്തുടരുകയാണ്.
നമ്മളിൽ നിന്ന് മറ്റുള്ളവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച്, മറ്റുളവർക്ക് നല്ലത് ചെയുന്നതിലൂടെ, നമ്മേക്കാൾ മഹത്തായ എന്തിന്റെയുമെങ്കിലും ഭാഗമാകുന്നതിലൂടെ ലഭിക്കുന്ന സന്തോഷവും സംതൃപ്തിയുമാണ് അടുത്ത ഘട്ടം. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുടുംബം, കുട്ടികൾ, ബന്ധുക്കൾ, സാമൂഹിക ബന്ധങ്ങൾ. 75 വർഷം നീണ്ട, ഒരു പക്ഷേ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ, ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ മനുഷ്യരെക്കുറിച്ചുള്ള The Grant Study പഠനം പറയുന്നത് മനുഷ്യരെ സന്തുഷ്ടരാക്കുന്നത് പണമോ പ്രശസ്തിയോ സൗകര്യങ്ങളോ അല്ല, മറിച്ച് കുടുംബവും ബന്ധങ്ങളും സാമൂഹിക ജീവിതവുമാണെന്നാണ്.
മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുക, സാമൂഹ്യ സേവനം നടത്തുക എന്നതൊക്കെ ഭൗതിക യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ്. നമ്മുടെ സമ്പത്തും സമയവും നമുക്ക് വേണ്ടി ചിലവഴിക്കലാണ് യുക്തിഭദ്രം. കൂടുതൽ സമ്പാദിക്കാം, എന്തെങ്കിലും വിനോദങ്ങളിൽ ഏർപ്പെടാം, ഭോജിക്കാം ഭോഗിക്കാം, സുഖിക്കാം ആര്മാദിക്കാം. കുടുംബബന്ധ കെട്ടുപാടികളില്ലാതെ സ്വാതന്ത്രാരായി പാറിപ്പറന്ന് നടക്കലാണ് സന്തോഷമെന്ന് ഭൗതിക യുക്തി പറയുന്നു. കുടുംബ ബന്ധങ്ങളാണ് മനുഷ്യരെ സന്തുഷ്ടരാക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു. സമ്പാദിച്ച് നമുക്കിഷ്ടമുള്ളതൊക്കെ ചെയ്ത് നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റലാണ് നല്ലതെന്ന് ഭൗതികയുക്തി പറയുന്നു. ധാനധർമങ്ങളും സാമൂഹിക ബന്ധങ്ങളും സേവങ്ങനളുമാണ് മനുഷ്യർക്ക് കൂടുതൽ സംതൃപ്തി നൽകുന്നതെന്ന് പഠനങ്ങൾ പറയുന്നു.
ആധുനികമനുഷ്യർ നേരിടുന്ന വലിയൊരു വെല്ലിവിളയാണ് വിഷാദരോഗം. ഒന്ന് സെർച്ച് ചെയ്‌താൽ ഒരു പാട് ലേഖനങ്ങളും ബ്ലോഗുകളും കിട്ടും, വിഷാദരോഗത്തിന്റെ
ലക്ഷണങ്ങൾ, അവരോട് പറയാൻ പാടില്ലത്തത്, ചെയ്യാൻ പാടില്ലാത്തത്, ചെയ്യേണ്ട ചികിത്സകൾ, ശാസ്ത്രീയമായ വിശദീകരണങ്ങൾ, കാരണങ്ങൾ അങ്ങനെയെല്ലാം. നല്ലത് തന്നെ, പക്ഷേ നമ്മുടെ മുൻപ് ജീവിച്ചിരുന്നവർക്ക് തലച്ചോറിൽ ഇല്ലാത്ത ഒന്നും തന്നെ നമുക്കില്ല, അവർക്ക് ജീവിതത്തിൽ ഇല്ലാതിരുന്ന ഒരു പുതിയ പ്രതിസന്ധികളും നമുക്കിന്നില്ലെന്ന് മാത്രമല്ല, അവർ നേരിട്ട പലതും നമുക്കിന്നില്ല, ഉള്ളതിനെ നേരിടാനും പരിഹരിക്കാനും ധാരളം
മാർഗ്ഗങ്ങളുമുണ്ട്. സാങ്കേതികമായും സാമ്പത്തികമായും സൗകര്യങ്ങളിലും നമ്മൾ ഒരുപാട് പുരോഗമിച്ചിരിക്കുന്നു. എന്നിട്ടും എന്ത് കൊണ്ട് നമുക്ക് വിഷാദരോഗം കൂടുന്നു എന്നൊരു ചർച്ച മാത്രം എവിടെയും കാണുന്നില്ല. വ്യക്തികളിൽ നിന്നും ബന്ധങ്ങളിൽ നിന്നും നമ്മുടെ ജീവിതം സ്വന്തത്തിലേക്കും ഐഹിക സുഖങ്ങളിലേക്കും വസ്തുക്കളിലേക്കും ചുരുങ്ങി.
എന്ത് കൊണ്ടായിരിക്കും വെറും ഭൗതിക വസ്തുവായ മനുഷ്യന് ഭൗതിക കാര്യങ്ങളിൽ നിന്ന് സ്ഥായിയായ സന്തോഷവും സംതൃപ്തിയും കിട്ടാത്തത്? എന്തോണ്ടായിരിക്കും ഭൗതികയുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ സന്തോഷവും സംതൃപ്തിയും കിട്ടുന്നത്? ഒന്ന് ഭൗതിക മണ്ഡലമാണ് മറ്റൊന്ന് ആത്മീയ മണ്ഡലവുമാണ്. ക്വാണ്ടം ലെവലിലേക്ക് പോകുമ്പോൾ ഗുരുത്വാകർഷണവും ഭൗതിക നിയയമങ്ങളും തകർന്നടിയുന്ന പോലെ ആത്മീയ മണ്ഡലത്തിൽ കേറിയാൽ ഭൗതിക യുക്തി തകർന്നടിയും. അപ്പോൾ അഭൗതികമായ, ആത്മീയമായ എന്തെങ്കിലും നമ്മളിലുണ്ടോ? ശരിക്കും നമ്മൾ ആരാണ്? നമുക്ക് എന്താണ് വേണ്ടത്? എന്താണ് നമ്മെ സംതൃപ്‌തരാക്കുന്നത്? നമ്മൾ എന്താണ് തേടുന്നത്?
മനുഷ്യൻ വെറുമൊരു മാംസയന്ത്രം മാത്രമാമെന്ന് ആധുനിക ശാസ്ത്രീയ യുക്തിഭദ്ര മനുഷ്യൻ! സമ്പാദിക്കുക, തിന്നുക കുടിക്കുക, മദിക്കുക, ആസ്വദിക്കുക, പരിപൂർണ സ്വാതന്ത്രരായി നടക്കുക എന്നതാണത്രേ മനുഷ്യന്റെ ലക്‌ഷ്യം.
മനുഷ്യനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചും ഈ വക്ക് പൊട്ടിയ, മൂട് പൊളിഞ്ഞ കുറേ അനുമാനങ്ങളുടെ പുറത്താണ് ആധുനിക മനുഷ്യർ പുരോഗമന ആശയങ്ങളെല്ലാം തന്നെ കെട്ടിപൊക്കിയിരിക്കുന്നത്. ഈ മണ്ടൻ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകശവും സ്വാതന്ത്ര്യവും പുരോഗമനവും സന്തോഷവും നിർവചിച്ചിരിക്കുന്നത്. അങ്ങനെയാണ് കുടുംബ ബന്ധങ്ങൾ ബന്ധനങ്ങളാകുന്നത്, സ്വതന്ത്രനും പരാശ്രയമില്ലാതെയും ജീവിക്കൽ സന്തോഷമാകുന്നത്, സ്വതന്ത്രലൈംഗീകതയും സ്വവർഗ്ഗരതിയും ജൻഡർ ന്യൂട്രാലിറ്റിയും അവകാശവും പുരോഗമനവുമാകുന്നത്. കരിയറിന് വേണ്ടി വിവാഹം വൈകിപ്പിക്കുന്നത്, കുടുംബവും കുട്ടികളും വേണ്ടെന്ന് വെക്കുന്നത്, അബോർഷൻ അവകാശവും പുരോഗമനവുമാകുന്നത്. കടുംബ സാമൂഹിക ഘടനകളെ കുളം തോണ്ടുന്ന സകലതിനും വേണ്ടി വാദിച്ച് കൊണ്ടിരിക്കുന്നത്. എന്നിട്ടോ, നൈമിഷികമായ മരുപ്പച്ച തേടി അലഞ്ഞ് നടക്കുക!!!
വാവ്, വാട്ട് ഏ ശാസ്ത്രീയ യുക്തിഭദ്ര പുരോഗമന ലോകം!