രാത്രി ഭക്ഷണം കഴിച്ച് കിടക്കാൻ നേരം പെട്ടന്ന് കറന്റ് പോയി, എങ്ങും കൂരാ കൂരിരുട്ട്.
ഭർത്താവ്: [കർട്ടൻ നീക്കി അടുത്ത വീട്ടിലേക്ക് നോക്കിയിട്ട്] ഭാഗ്യം എവിടെയുമില്ല.
ഭാര്യ: ചേട്ടാ, ഒന്നിങ്ങ് വന്നേ, പുറത്ത് ആരോ ഉണ്ടെന്ന് തോന്നുന്നു!
ഭർത്താവ്: എങ്ങനെ മനസ്സിലായി?
ഭാര്യ: ഞാനൊരു കാലൊച്ച കേട്ടു, ചേട്ടനൊരു ടോർച്ചെടുത്ത് പുറത്തിറങ്ങി നോക്കിയേ.
ഭർത്താവ്: അതൊരു തെളിവല്ല, പുറത്താരുമില്ല.
ഭാര്യ: [ജനൽ തുറന്നു നോക്കുക്കുന്നു] നല്ല ഇരുട്ടാണ് ഒന്നും കാണുന്നില്ല.
ഭർത്താവ്: എന്നാൽ പുറത്താരുമില്ല.
ഭാര്യ: ചേട്ടനെന്താ ഇത്ര ഉറപ്പ്?
ഭർത്താവ്: പുറത്ത് ആളുണ്ട് എന്നതിന് നിനക്ക് തെളിവില്ല എന്നതാണ് പുറത്താളില്ല എന്നതിന് എൻറെ തെളിവ്. പുറത്താളുണ്ടെങ്കിൽ അകത്ത് വരട്ടെ, അപ്പൊ വിശ്വസിക്കാം.
ഭാര്യ: ചേട്ടൻ ഏത്തിസ്റ്റ് ആണോ?
ഭർത്താവ്: എസ്, ആം എ ബ്ലഡി ഏത്തിസ്റ്റ്!
!തെളിവില്ലായ്മ ഇല്ല എന്നതിന്റെ തെളിവല്ല മിഷ്ടർ ബ്ലഡി ഏത്തിസ്റ്റ്. അങ്ങനെ പറയുന്നത് വെളിവില്ലായ്‌മയുടെ തെളിവായി പരിഗണിക്കാം.
#Atheism is a Belief
https://dictionary.cambridge.org/us/dictionary/english/atheism
https://www.macmillandictionary.com/us/dictionary/american/atheism