മതം സൃഷ്ടിക്കുന്ന വിഭാഗീയത!

You are here:

നാസ്തിക ലിബറലുകൾ മതങ്ങൾക്കെതിരെ, പ്രത്യേകിച്ച് ഇസ്ലാമിനെതിരെ ഉന്നയിക്കുന്ന ആരോപണമാണ്, ആധുനിക ഭരണഘടനകളും മനുഷ്യാവകാശ പ്രഖ്യാപനവുമെല്ലാം  മനുഷ്യരെയും തുല്യരായി കാണുമ്പോൾ മതങ്ങൾ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ മനുഷ്യരെ വിഭജിക്കുകയാണ്. അവിശ്വാസികളെ കാഫിറായി കാണുന്നു, വിഭാഗീയതയും വെറുപ്പും വളർത്തുന്നു!

ഇങ്ങനെ വലിയ മാനവികതയും സമത്വവും തള്ളുമെങ്കിലും, നിങ്ങളുടെ വിദ്യാഭ്യസ സർട്ടിഫിക്കറ്റിനും, സംസാരിക്കാൻ കഴിയുന്ന ഭാഷക്കും, ചെയ്യുന്ന ജോലിക്കും, ശരീര ഭംഗിക്കും, കയ്യിലെ ഫോണിൻ്റെയും വാച്ചിൻ്റെയും കാറിന്റെയും ഡ്രസ്സിൻ്റെയും അണ്ടർവെയറിൻ്റെയും ബ്രാൻഡിനും, അടിക്കുന്ന സ്പ്രെക്കും അനുസരിച്ച് നിങ്ങളുടെ മഹത്വം കൂടുമെന്നാണ് മതരഹിത പുരോഗമന ലിബറൽ ലോകം നിരന്തരം സംപ്രേഷണം ചെയ്ത് കൊണ്ടിരിക്കുന്നത്. അങ്ങനെ  ഓരോരുത്തരുടെയും നിലവാരമളന്ന് മാർക്കിടുന്നുണ്ട് നമ്മളൊക്കെ. ഉത്തമമായ ജീവിത രീതിയുടെയും നിലവാരത്തിന്റെയും ഒരു ചട്ടക്കൂട് അവർ വരച്ച് തന്നിട്ടുണ്ട്. ആ ഫ്രയിമിനകത്ത് വരാത്തവരൊക്കെ എന്തോക്കെയോ പ്രശ്നമുള്ളവരും കഴിവ് കെട്ടവരും മോശക്കാരും പ്രാകൃതരുമാണ്. ആ ഫ്രയിമിനകത്ത് കയറിക്കൂടാനാണ് എല്ലാവരും ഈ പരക്കം പായുന്നത്. അങ്ങനെയാണ് പുരോഗമന ലിബറൽ ലോകം നമ്മളെ ബ്രെയിൻ വാഷ് ചെയ്തിരിക്കുന്നത്.

വിശ്വാസത്തിന്  അതീതമായി മനുഷ്യരെയെല്ലാം തുല്യരായി കാണുന്ന സെക്കുലർ ലിബറൽ ഭരണഘടനകളുടെയും മനുഷ്യാവകാശത്തിന്റെയും തുല്യത എത്രത്തോളം സത്യസന്ധവും പ്രയോഗികവുമാണ്? ഒരു രാജ്യത്തിൻറെ നിയമങ്ങൾ ലംഘിക്കുന്ന പൗരനും അല്ലാത്തവരും തുല്യരാണോ? കുറ്റകൃത്യങ്ങൾ ചെയ്യുന്നവരും അക്രമിക്കപ്പെട്ടവരെയും തുല്യരായി കാണുമോ? ജയിലുള്ളവരും പുറത്തുള്ളവരും തുല്യരാണോ? നികുതി വെട്ടിക്കുന്നവരും അല്ലാത്തവരും തുല്യരാണോ? ഒരു രാജ്യത്തിൻറെ ഭടനും ശത്രു രാജ്യത്തിൻറെ ഭടനും തുല്യരാണോ? യുദ്ധത്തിൽ പിടിക്കപ്പെടുന്ന ശത്രു സൈനികരെ തടവിൽ വെക്കാനും, അവരെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കാനും, തൊഴിലുടമകൾക്ക് കൈമാറാനും ആധുനിക ജനീവ കരാറിൽ നിയമമുണ്ട്! ഏവിയോടെയാണീ തുല്യത? ഒരു സങ്കല്പ്പിക അതിർത്തിക്ക് അപ്പുറത്ത് ജനിച്ചയാളും അതിനകത്ത് ജനിച്ചയാളും തുല്യരായാണോ പരിഗണിക്കപ്പെടുന്നത്? ഒരു ഇന്ത്യൻ പാസ്പോര്ട്ട് കൈവമുള്ളയാൾക്കും ബ്രിട്ടീഷ് പാസ്പോർട്ടുള്ളയാൾക്കും വിദേശരാജ്യങ്ങളിലെല്ലാം ഒരേ പരിഗണയാണോ ലഭിക്കുന്നത്? എന്താണ് ഈ അസമത്വത്തിന്റെ അടിസ്ഥാനം?

അതെല്ലാം വ്യക്തികളുടെ പ്രവർത്തികൾക്ക് അനുസരിച്ചല്ലേ, ഒരുത്തരടെയും കർമത്തിന്റെ ഫലം അവരവർ അനുഭവിയ്ക്കണം എന്ന് പറയാം. പൂർണ്ണമായും ശരിയല്ല, ചില കാര്യങ്ങളിൽ മാത്രം കർമ്മങ്ങളാണ് അടിസ്ഥാനം. എന്നാൽ ഇസ്ലാം മനുഷ്യനെ വിഭജിക്കുന്നത് കേവലം കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്.

ഇസ്ലാം കേവലം ഒരു വിശ്വാസമല്ല, ഏകനായ സ്രഷ്ടാവിൻ്റെ മുന്നിലുള്ള കീഴ് വണക്കം എന്ന കർമ്മമാണ്‌. സ്വന്തം ഇച്ഛകൾക്കതീതമായി തൻ്റെ സ്രഷ്ടാവിന്റെ ഇച്ഛക്കനുസരിചുള്ള ജീവിതമാണ് ഇസ്ലാം.

മനുഷ്യരേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാവരും ആദമിൻറെ(അ) മക്കളാണ്. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ശ്രേഷ്ഠതക്കടിസ്ഥാനം ഭക്തിയുയും സത്കർമങ്ങളും മാത്രമാണ്.” തുടങ്ങിയ പ്രവാചക അധ്യാപനങ്ങളിൽ എല്ലാം അടങ്ങിയിട്ടുണ്ട്.

ബിലാൽ ഇബ്‌നു റാബഹ് (റ) എന്നത് ഒരു സ്വഹാബിയുടെ പേരല്ല. അത് അന്ന് വരെ ലോകം കണ്ടട്ടില്ലാത്ത ഒരു വിപ്ലവത്തിൻ്റെ പേരാണ്. വെള്ളക്കാരോട് വിദ്വേഷവും വെറുപ്പും വെച്ച് പുലർത്തിയിരുന്ന മാൽകം എക്സിന്റെ ചിന്തകളും നിലപാടുകളും ഒരു ഹജ്ജ് യാത്ര മാറ്റിമറിച്ചത് ആ വിപ്ലവത്തിന്റെ പ്രതിഫലനമായിരുന്നു.

ഞങ്ങൾ ഒരേ പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിച്ചു, ഒരേ ഗ്ലാസിൽ നിന്ന് കുടിച്ചു, ഒരേ കട്ടിലിലോ പരവതാനിയിലോ ഉറങ്ങി. അതിൽ ശക്തരായ രാജാക്കന്മാരുണ്ട്, മന്ത്രിസഭാംഗങ്ങൾ, മറ്റ് രാഷ്ട്രീയ മത നേതാക്കന്മാർ, എല്ലാ നിറത്തിലും വംശത്തിലും ദേശത്തുമുള്ളവർ, വെളുത്തതിൽ ഏറ്റവും വെളുത്തവർ, ഏറ്റവും നീലനിറമുള്ള കണ്ണുകളുള്ളവർ, സ്വര്‍ണ്ണത്തലമുടിയുള്ളവർ എന്നിട്ടും എന്റെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ അവരെ ‘വെളുത്ത’ മനുഷ്യരല്ലാതെ കണ്ടത്. എനിക്ക് അവരുടെ മുഖത്തേക്ക് നോക്കാനും അവർ തങ്ങളെ ‘വെള്ളക്കാരായി’ കണക്കാക്കുന്നില്ലെന്നും കാണാൻ കഴിഞ്ഞു. “ദൈവത്തിന്റെ ഏകത്വം എന്ന അവരുടെ വിശ്വാസം യഥാർത്ഥത്തിൽ അവരുടെ മനസ്സിൽ നിന്ന് വർണ്ണവിവേചനം നീക്കം ചെയ്തു. വെളുത്ത അമേരിക്കക്കാർ ഇസ്ലാം സ്വീകരിക്കുകയാണെങ്കിൽ, ദൈവത്തിന്റെ ഏകത്വം അംഗീകരിക്കുകയാണെങ്കിൽ, അവർക്ക് മനുഷ്യന്റെ ഏകത്വവും ആത്മാർത്ഥമായി അംഗീകരിക്കാൻ കഴിയും” – Malcom x

യഥാർത്ഥത്തിൽ ഇസ്ലാം എല്ലാത്തരം വിഭാഗീയതകളേയും ഇല്ലാതാക്കി കർമ്മങ്ങളുടെ അടിസ്ഥാനനത്തിൽ മനുഷ്യൻ എന്ന ഒരൊറ്റ ഗോത്രമാക്കുകയാണ്. കാഫിർ എന്നാൽ അവിശ്വാസിയല്ല, സത്യനിഷേധി എന്നാണർത്ഥം, ബോധ്യപ്പെട്ട സത്യത്തെ നിഷേധിക്കുന്നതും സ്വീകരിക്കുന്നതും തുല്യമാണ്. സത്യവും അസത്യവും, നീതിയും അനീതിയും, ക്രൂരതയും കരുണയും, സ്നേഹവും വെറുപ്പും, ധർമ്മവും അധർമ്മവും തുല്യമല്ല. മതരഹിത പ്രത്യയശാസ്ത്രങ്ങൾ കർമ്മകങ്ങനുസരിച്ചും, പൗരത്വത്തിനും സമ്പത്തിനും സൗന്ദര്യത്തിനും കഴിവിനുമെല്ലാം അനുസരിച്ച് മനുഷ്യരെ തരം തിരിക്കുമ്പോൾ ഒരാകുലതയും തോന്നാതിരിക്കുകയും ഇസ്ലാം മനുഷ്യരെ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം കാണുമ്പൊൾ കുണ്ഠിതപ്പെടുകയും ചെയ്യുന്നത് ഒരു നാസ്തിക ലിബറൽ കാപട്യമാണ്.

മതങ്ങളില്ലാതായാൽ എല്ലാ വിഭാഗീയതകളും ഇല്ലാതാകുമെന്ന് ഉട്ടോപ്യൻ സ്വപ്നം കാണുന്ന നാസ്തികർക്ക് മനുഷ്യനെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല. മതങ്ങളില്ലാതായാലും മനുഷ്യരിൽ വിഭാഗായതയുണ്ടാകും.  ഗോത്രീയത എന്നത് മനുഷ്യസഹജമാണ്. Like it or not, we are hard-wired to belong to a tribe. ഭാഷയുടെ, സംസ്കാരത്തിൻ്റെ, നിറത്തിൻ്റെ, വംശത്തിൻ്റെ, രാജ്യങ്ങളുടെ, ആശയങ്ങളുടെ, മതത്തിൻ്റെ, മതനിരാസത്തിൻ്റെ, രാഷ്ട്രീയ പാർട്ടികളുടെ, തറവാടിൻ്റെ, സ്പോർട്സ് ടീമിൻ്റെ, സിനിമാതാരങ്ങളുടെ ഒക്കെ അടിസ്ഥാനത്തിൽ മനുഷ്യർ ഗോത്രീയ മനോഭാവം കാണിച്ച് തമ്മിൽ തല്ലാറുണ്ട്. അതിനുള്ള പരിഹാരവും ഇസ്ലാം മാത്രമാണ്!!

ഇസ്ലാമും ഗോത്രീയതയും

ഗോത്രീയത എന്നത് പുരാതന മനുഷ്യരുടെ ഒരു അപരിഷ്‌കൃത സംഗതിയല്ല. എല്ലാ മനുഷ്യരിലും സഹജമായി ഉള്ളതാണ്. അടിസ്ഥാനപരമായി മനുഷ്യൻ ഒരു സമൂഹ ജീവിയാണ്. അങ്ങനെയേ മനുഷ്യന് നില നിൽക്കാൻ കഴിയൂ.

Share this post:

Comment Policy: Please make sure to respond only to the post topic, red herring, ad hominem, and abusive languages will not be entertained.

Related Posts

Post by Topics

Stay Connected