ശാസ്ത്രവും ശാസ്ത്രമാത്ര വാദവും

You are here:

എന്താണ് ശാസ്ത്രം എന്നതിന് Oxford ഡിക്ഷനറിയിലെ നിർവചനം “The intellectual and practical activity encompassing the systematic study of the structure and behavior of the physical and natural world through observation and experiment.” എന്നാണ്. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഭൗതികവും പ്രകൃതിദത്തവുമായ ലോകത്തിന്റെ ഘടനയെയും സ്വഭാവത്തെയും കുറിച്ചുള്ള ചിട്ടയായ പഠനമാണ് ശാസ്ത്രം.

മറ്റേത് നിർവചനമെടുത്താലും ശാസ്ത്രം പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കാവുന്ന ഭൗതിക പ്രകൃതിലോകത്തെക്കുറിച്ച്‌ മാത്രമുള്ള പഠനമാണ്. പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ സാധ്യമല്ലാത്തതോ, അഭൗതികമായ കാര്യങ്ങളോ, പ്രകൃത്യാതീത കാര്യങ്ങളോ ശാസ്ത്രപഠന മേഖലകളല്ല.

മുകളിലെ ആദ്യ ഭാഗങ്ങളിൽ പറഞ്ഞ അറിവ് സമ്പാദനരീതികളായ അനുഭവജ്ഞാനവും യുക്തിയും ഉപയോഗിച്ചുള്ള പഠനരീതിയാണ് ശാസ്ത്രം. ഒരു വിഷയം ശാസ്ത്രീയമായി  പഠന വിധേയമാക്കണെമെങ്കിൽ അത് അനുഭവജ്ഞാനത്തിൻറെ പരിധിയിൽ വരുന്നതാകാണാം, നിരീക്ഷണ പരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ കഴിയുന്നതാവണം. അനുഭവജ്ഞാനത്തിലൂടെ നേടുന്ന അറിവുകളെല്ലാം യാഥാർഥ്യമാവണമെന്നില്ല എന്ന പരിമിതിയെ മറികടക്കാനായി, ആവർത്തന ക്ഷമതയുള്ളതുമായിരിക്കണം.

  • ഗവേഷണ വിഷയം അന്വേഷണ, നിരീക്ഷണ വിധേയമാക്കാൻ കഴിയുന്നതാവണം.
  • ഭൗതിക വസ്തുവോ ഭൗതിക പ്രതിഭാസമോ ആയിരിക്കണം
  • ആവര്‍ത്തന പരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ കഴിയുന്നതാവണം.

ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങളിൽ നിന്ന് യുക്തിയുപയോഗിച്ച് ഹൈപോതെസിസുകളും  സിദ്ധാന്തങ്ങളും രൂപീകരിക്കുന്നു. ഈ സിദ്ധാന്തങ്ങൾ ശരിയാണോ എന്നുറപ്പ് വരുത്താൻ കൂടുതൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നു. ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നു. ഇങ്ങനെയാണ് ശാസ്ത്രത്തിന്റെ രീതി (Scientific method). മതങ്ങൾ ലോകത്തിന് ഒരു മൊട്ടുസൂചി പോലും സംഭാവന നൽകിയിട്ടില്ല എന്ന് ഗീർവാണമടിക്കുന്നവരുടെ അറിവിലേക്കിയി, ആധുനിക ശാസ്ത്രം പിന്തുടരുന്ന  Inductive experimental method ൻറെ ഉത്ഭവം തന്നെ മദ്ധ്യ കാലഘട്ടത്തിലെ മുസ്ലിം പണ്ഡിതരിൽ നിന്നാണ് എന്ന് സാന്ദർഭികമായി സൂചിപ്പിക്കുന്നു.

ഉദാഹരണത്തിന് എല്ലാ വസ്തുക്കളും താഴേക്ക് വീഴുന്നുണ്ട് എന്നുള്ളത് ഒരു നിരീക്ഷണമാണ്. ഇതിൽ നിന്നും ന്യൂട്ടൻ എത്തിയ നിഗമനമാണ് ഗ്രാവിറ്റി. എല്ലാ ഭാരമുള്ള വസ്തുക്കളും പരസ്പരം ആകർഷിക്കുന്നുണ്ട് എന്നത്. ഗോളങ്ങളുടെ ഭ്രമണപഥങ്ങളെക്കുറിച്ചൊക്കെ കൃത്യമായി വിശദീകരിക്കാൻ ഇതിന് കഴിഞ്ഞു. എന്നാൽ പ്രകാശകിരണങ്ങളുടെ വ്യതിചലനം, റെഡ്‌ഷിഫ്റ്റ്, സ്പൈറൽ ഗാലക്സികളിൽ നക്ഷത്രങ്ങളെ പ്രദക്ഷിണം ചെയ്യുന്നത്, ബുധൻ ഭ്രമണപഥ ഉപരിതലലം തുടങ്ങിയ പുതിയ നിരീക്ഷണങ്ങൾ കൃത്യമായി വിശദീകരിക്കാൻ കഴിയാതെ വരികയും, ഐൻസ്റ്റീൻ ജനറൽ റിലേറ്റിവിറ്റി തിയറിയിലൂടെ ഇത് വിശദീകരിക്കുകയും ചെയ്തു. അതനുസരിച്ച്, വലിച്ചു കെട്ടിയ ഒരു തുണിയിൽ ഭാരമുള്ള വസ്തു വെക്കുമ്പോൾ അതിൻറെ മധ്യഭാഗത്ത് കുഴിയുന്ന പോലെ, ഭാരമുള്ള വസ്തുക്കൾ സ്പേസ് ടൈം ഫാബ്രിക്കിൽ ഒരു’വക്രതയുണ്ടാക്കുന്നുവെന്നും, അതിന് ചുറ്റുമുലുള്ള വസ്തുക്കളെ ആ വക്രതയിലേക്ക് ആകർഷിക്കുന്നതുമാണ് ഗ്രാവിറ്റി. ഈ സിദ്ധാന്തങ്ങളെല്ലാം തന്നെ ലഭ്യമായ വിവരങ്ങളിൽ നിന്ന് ഇൻഡക്ടീവ് റീസണിങ്ങിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയവയാണ്. അല്ലാതെ സ്പേസ്‌ടൈം കർവേച്ചർ ആരും കാണുകയും തൊടുകയോ ചെയ്തിട്ടില്ല. പുതിയ ശാസ്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇതിലും മാറ്റം വരാം എന്നാണ്.

ശാസ്ത്രീയ തെളിവുകൾ

ഇംഗ്ളീഷിൽ പ്രൂഫ് എന്നതും എവിഡൻസ് എന്നതും വ്യത്യസ്ത അർത്ഥങ്ങളുള്ളതും സാധാരണയായി ദുരുപയോഗം ചെയ്യപെടുന്നതുമായ വാക്കുകളാണ്. എന്നാൽ മലയാളത്തിൽ രണ്ടിനും തെളിവ് എന്നാണ് പറയുക.

പ്രൂഫ് എന്നാൽ ഒരു പ്രസ്താവന അല്ലെങ്കിൽ സത്യം തീര്‍ച്ചപ്പെടുത്തുന്ന തെളിവുകൾ അല്ലെങ്കിൽ വാദങ്ങൾ.

എവിഡൻസ് എന്നാൽ ഒരു വിശ്വാസമോ നിർദ്ദേശമോ ശരിയാണോ സാധുതയുള്ളതാണോ എന്നതിന് ലഭ്യമായ വസ്തുതകൾ അല്ലെങ്കിൽ വിവരങ്ങൾ.

Science does not “prove” things. Science can and does provide evidence in favor of, or against, a particular idea എന്നാണ്[1].

ഒരുദാഹരണമായി, ഡാർഡവിനിസത്തിൽ പൊതു പൂർവികനു തെളിവായി പ്രധാനമായും പറയുന്നത് DNA യിലുള്ള സാമ്യങ്ങളും ഫോസിൽ റെക്കോർഡിലുള്ള സാമ്യതകളുമാണ്. മറ്റേത് തെളിവാകട്ടെ എല്ലാം യഥാർത്ഥത്തിൽ അനുമാനങ്ങളാണ്. രൂപ സാദൃശ്യമുള്ള രണ്ട് അപരന്മാരുടെ പിതാവ് ഒന്നാണ് എന്ന് പറയുന്നത് പോലെയുള്ള ഒരനുമാനം. ചിലപ്പോ ശരിയാരിക്കാം, ചിലപ്പോ മറ്റെന്തെങ്കിലും കാരണം കൊണ്ടായിരിക്കാം. എത്ര ആവർത്തന പരീക്ഷണ നിരീക്ഷങ്ങൾക്ക് വിധേയമാക്കിയാലും സാമ്യത ഉണ്ടെന്നു കണ്ടെത്താമെന്നല്ലാതെ പൊതു പൂർവികർ ഉണ്ടായിരുന്നു എന്ന് തെളിയുകയില്ല. അതൊരു അനുമാനം മാത്രമായി നിലനിക്കും. എന്നാലും ഇതെല്ലാം ശാസ്ത്രീയ തെളിവുകളായാണ് കണക്കാക്കുന്നത്.

Falsifiability

ഹയ്‌പോതെസിസുകൾ അല്ലെങ്കിൽ സിദ്ധാന്തങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ സാധുക്കുന്നവയാരിക്കുക എന്നതാണ് Falsifiability. ശാസ്ത്ര തത്ത്വചിന്തയിൽ, ഒരു സിദ്ധാന്തം യുക്തിപരമായി സാധ്യമായ ഒരു നിരീക്ഷണത്തിന് വിരുദ്ധമാണെങ്കിൽ അത് തെറ്റാണ് അല്ലെങ്കിൽ നിഷേധിക്കാവുന്നതാണ്.

ഇൻഡക്ഷൻ പ്രശ്നത്തിനും ശാസ്ത്രവും അശാസ്ത്രവും തമ്മിലുള്ള അതിരുകളുടെ പ്രശ്നത്തിനും ഒരു പരിഹാരമായി, ശാസ്ത്ര തത്ത്വചിന്തകനായ കാൾ പോപ്പറാണ് Falsifiability എന്ന ആശയം മുന്നോട്ട് വെച്ചത്.

സാധാരണായി എടുക്കുന്ന അരയന്നങ്ങളുടെ നിറത്തെ പറ്റിയുള്ള ഒരു ശാസ്ത്രീയ ഗവേഷണമായ Black swan ഉദാഹരണം തന്നെയെടുക്കാം. വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നും വിവിധ തരത്തിലുള്ള അരയന്നങ്ങളെ പഠനവിധേയമാക്കിയാണ് ഈ പഠനം നടത്തുന്നത്. ആയിരം അരയന്നങ്ങളെ നാം നിരീക്ഷിച്ചു എന്ന് കരുതുക. ആ ആയിരം അരയന്നങ്ങള്‍ക്കും വെളുത്ത നിറമാണ്, എങ്കില്‍ അരയന്നങ്ങളുടെ നിറത്തെ പറ്റിയുള്ള ശാസ്ത്ര പഠനത്തിൽ ഇൻഡക്ടീവ് രീതിയിലൂടെ നാം എത്തുന്ന നിഗമനം ‘അരയന്നങ്ങളുടെ നിറം വെളുപ്പാണ്’ എന്നതായിരിക്കും. എന്നാല്‍ ആയിരത്തി ഒന്നാമത്തെ അരയന്നം ഒരുപക്ഷേ, കറുത്ത നിറമുള്ളതായിരിക്കാം. അത് നമ്മുടെ നിരീക്ഷണ പരിധിയില്‍ വരാത്തിടത്തോളം കാലം ‘അരയന്നങ്ങളുടെ നിറം വെളുപ്പാണ്’ എന്നതാണ് ശാസ്ത്രീയം. ഇവിടെ അരയന്നങ്ങളുടെ നിറം വെളുപ്പാണ് എന്നത് ഒരിക്കലും അവസാനവാക്കായി പരിഗണിക്കപ്പെടാന്‍ കഴിയില്ല. പരീക്ഷണ നിരീക്ഷണങ്ങൾ തുടരുന്നത് കൊണ്ട് തന്നെ ഏതു നിമിഷവും പുതിയ കാര്യങ്ങള്‍ നിരീക്ഷിക്കപ്പെടാനും ശാസ്ത്രത്തിന്റെ നിഗമനങ്ങള്‍ മാറാനും സാധ്യതയുണ്ട്.

ശാസ്ത്രം മുഴുവൻ തെറ്റാണെന്നോ വിശ്വസിക്കാൻ കൊള്ളാത്തതാണെന്നോ എന്നൊന്നും ഇതിനർത്ഥമില്ല. സത്യത്തിലേക്ക് നയിക്കുക എന്നതും ഒരു സത്യം സ്ഥിരീകരിക്കുക എന്നതും തികച്ചും വ്യത്യസ്തമാണ്. ലഭിക്കുന്ന അറിവുകളിൽ ആത്യന്തിക സത്യങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ ശാസ്ത്രീയ രീതിയുടെ സ്വാഭാവം കണക്കിലെടുക്കുമ്പൾ ഇത് മാത്രമാണ് ശരി, ഇതിനപ്പുറം ഒന്നുമില്ല എന്നൊരു സ്ഥിരീകരണം സാധ്യമല്ല. ശാസ്ത്രം തുടര്‍ച്ചയായ ഒരു പഠനപ്രക്രിയയാണ്. ലഭിക്കുന്ന തെളിവുകള്‍ക്ക് അനുസരിച്ച് ധാരണകള്‍ തിരുത്തി മുന്നോട്ട് പോകുന്ന ഒരു അവസാനിക്കാത്ത വിജ്ഞാനസമ്പാദന രീതി. അത് കൊണ്ടാണ് ന്യൂട്ടോണിയൻ ഗുരുത്വാകർഷണം സിദ്ധാന്തത്തിന് പകരമായി ജനറൽ റിലേറ്റിവിറ്റി വരുന്നത്. ജിയോസെൻട്രിക്  തിയറിയും ഹീലിയോസെൻട്രിക് തിയറിയും മറിയാതങ്ങനെയാണ്.

ശാസ്ത്ര സിദ്ധാന്തങ്ങൾ വസ്തുതകളല്ല

വസ്തുതകളും സിദ്ധാന്തങ്ങളും വ്യത്യസ്ത കാര്യങ്ങളാണ്, വസ്തുതകൾ എന്നത് ലളിതവും അടിസ്ഥാനവുമായ നിരീക്ഷണങ്ങളാണ്, ആ വസ്തുതകൾ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ആശയങ്ങളാണ് സിദ്ധാന്തങ്ങൾ[2]. മുകളിൽ പറഞ്ഞ പോലെ പുതിയ നിരീക്ഷണങ്ങൾ ലഭ്യമാകുകയും നിലവിലെ സിദ്ധാന്തത്തിന് വിശദീകരിക്കാൻ കഴിയാതെ വരുകയും ചെയ്യുമ്പോൾ സിദ്ധാന്തങ്ങളിൽ മാറ്റം വരും.

ശാസ്ത്രം അടിസ്ഥാനമാക്കുന്ന തത്വങ്ങൾ

ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്തതും ഒഴിവാക്കാനാകാത്തതുമായ ചില തത്വ ചിന്താ അനുമാനങ്ങളെ അടിസഥാനമാക്കിയാണ് എല്ലാ ശാസ്ത്ര പഠനങ്ങളും ആരംഭിക്കുന്നത്[3].

ശാസ്ത്ര തത്വചിന്തകനായ തോമസ് കുൻ പറയുന്നത് എല്ലാ ശാസ്ത്ര പഠനങ്ങളും പ്രപഞ്ചത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള തെളിയിക്കാനാവാത്ത അനുമാനങ്ങളുടെ അജണ്ടയെ അംഗീകരിച്ച് കൊണ്ടുള്ളതാണെന്നാണ്[4].

പ്രപഞ്ചത്തിന്റെ വസ്തുനിഷ്ഠ യാഥാർത്ഥ്യം[5], The uniformity, and regularity of nature[6], ഗണിതശാസ്ത്രം, കാര്യകാരണ തത്വം[7] തുടങ്ങി ഒരു ശാസ്ത്രപഠനം ആരംഭിക്കുന്നതിനു മുമ്പായി അടിസ്ഥാനമായി കണക്കാക്കുന്ന 10ഓളം ദാർശനിക അനുമാനങ്ങളെകുറിച്ച് തത്ത്വചിന്തകരായ വില്യം ലെയ്ൻ ക്രെയ്ഗും ജെ.പി. മോർലൻഡും വിവരിക്കുന്നുണ്ട്[8].

ശാസ്ത്രമാത്ര വാദം

ശാസ്ത്രം മാത്രമാണ് അറിവ് നേടാനുള്ള മാർഗ്ഗം, ശാസ്ത്രം പറയുന്നതെല്ലാം ആത്യന്തിക സത്യങ്ങളാണ്, ശാസ്ത്രീയമായി പഠന വിധേയമാക്കാൻ കഴിയാത്തതും ശാസ്ത്രം അഭിപ്രായം പറയാത്ത വിഷയങ്ങളും അശാസ്ത്രീയവും വിഡ്ഢിത്തവുമാണ് എന്നൊക്കെയുള്ള വാദങ്ങളാണ് ശാസ്ത്ര മാത്രാവാദം. യഥാർത്ഥത്തിൽ ശാസ്ത്രത്തിനോ ശാസ്ത്ര തത്വചിന്തക്കോ അങ്ങനെ ഒരു വാദവുമില്ല. അതൊക്കെ എന്താണ് ശാസ്ത്രം എന്ന് തിരിയാത്തവരുടെയും ശാസ്ത്രത്തെ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ തറ്റിദ്ധരിപ്പിക്കുയും ചെയ്യുന്ന ചിലരുടെ അതിവാദങ്ങൾ മാത്രമാണ്.

ഇത്തരം ശാസ്ത്രവിരുദ്ധമായ നിരീശ്വരവാദ നിലപാടുകളെ ശാസ്ത്രത്തിൻറെ പേരിൽ സമൂഹത്തില്‍ വിറ്റഴിക്കാൻ ശ്രമിക്കുന്ന റിച്ചാര്‍ഡ് ഡോക്കിന്‍സിനെപ്പോലുള്ള നാസ്തിക പ്രമുഖരുടെ നിലപാടിനോട് ശാസ്ത്രരംഗത്തുനിന്ന് തന്നെ വലിയ എതിര്‍പ്പുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ലോകപ്രശസ്ത ജീവശാസ്ത്രജ്ഞനും ഹാർവാർഡ് യൂണിവേഴ്സിറ്റി ഗവേഷകനും, സോഷ്യോ-ബയോളജി എന്ന ശാസ്ത്ര ശാഖയുടെ പിതാവുമായ എഡ്വേർഡ് വിൽസൺ പറയുന്നത് ഡോക്കിൻസ് ഒരു ശാസ്ത്രജ്ഞനല്ല, അദ്ദേഹം ഒരു കാലത്തും ശാസ്ത്ര ഗവേഷണം നടത്തുകയോ എന്തെങ്കിലും കണ്ടെത്തുകയോ ചെയ്തിട്ടില്ല എന്നാണ്[9]. യഥാർഥത്തിൽ റിച്ചാർഡ് ഡോക്കിൻസ് ചെയ്യുന്നത് മറ്റു ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളുടെ കൂടെ തൻറെ നിരീശ്വരവാദ നിലപാടുകളെ തിരുകി കയറ്റി പുസ്തകം എഴുതുക, പ്രചരിപ്പിക്കുക എന്നത് മാത്രമാണ്.

എട്ടുരാഷ്ട്രങ്ങളില്‍ നിന്നായുള്ള നിരവധി ശാസ്ത്രജ്ഞരിലായി Rice University നടത്തിയ ഒരു പഠനം Public Understanding of Science Journal പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ വലിയൊരു ശതമാനം ഡോക്കിന്‍സിനെക്കുറിച്ച് ചോദിക്കാതെ തന്നെ അദ്ദേഹത്തെ വിശകലനം ചെയ്തു സംസാരിച്ചുവെന്നും അതില്‍ തന്നെ എണ്‍പത് ശതമാനം ശാസ്ത്രജ്ഞർ റിച്ചാര്‍ഡ് ഡോക്കിന്‍സ് ശാസ്ത്രത്തെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിച്ച് അവതരിപ്പിക്കുന്ന ആളാണെന്ന് പറഞ്ഞുവെന്നുമാണ്[10]. ശാസ്ത്രവുമായി ബന്ധപ്പെട്ട അതിവാദങ്ങളും അന്ധവിശ്വാസങ്ങളും തന്നെയാണ് നാസ്തികരെ ആ പൊട്ടക്കിണറ്റില്‍ തന്നെ തളച്ചിടുന്നത്.

അവലംബം

  1. Scientific Proof Is A Myth
  2. Alina Bradford-Live Science Contributor: “What Is a Scientific Theory?
  3. Priddy, Robert (1998). “Chapter Five, Scientific Objectivity in Question”. Science Limited.
  4. Whitehead, A.N. (1997) [1920]. Science and the Modern World. Lowell Lectures. Free Press. p. 135
  5. Gauch, Hugh G. (2002). Scientific Method in Practice. Cambridge University Press.
  6. Heilbron, J.L. (editor-in-chief) (2003). The Oxford Companion to the History of Modern Science. New York: Oxford University Press.
  7. Chen, Christina S. (2009). Larson, Thomas (ed.). “Atheism and the Assumptions of Science and Religion”. LYCEUM. X (2): 1–10.
  8. Craig, W. & Moreland, J. Philosophical Foundations for a Christian Worldview. p. 349
  9. Why Richard Dawkins ‘is not a scientist
  10. Most British scientists cited in study feel Richard Dawkins’ work misrepresents science

അനുബന്ധം

Share this post:

Comment Policy: Please make sure to respond only to the post topic, red herring, ad hominem, and abusive languages will not be entertained.

Related Posts

Post by Topics

Stay Connected