നേരിട്ട് സൂര്യനെ നോക്കുന്ന പോലെയാണ് സന്തോഷം തേടുന്നത്. സൂര്യനെ നോക്കുന്നതിന് പകരം സൂര്യപ്രകാശത്തെ അതിൻറെ അടിസ്ഥാന ഘടകങ്ങളാക്കുമ്പോൾ കിട്ടുന്ന മഴവില്ലിനെ ആസ്വദിക്കുക, പരോക്ഷമായി സന്തോഷം തേടുക.
ഹാപ്പിനസ്സ് സൈക്കോളജിസ്റ് താൽ ബെൻ-ഷഹാർ സന്തോഷത്തെ അതിന്റെ അടിസ്ഥാന ഘടകങ്ങളാക്കി മുന്നോട്ട് വെക്കുന്ന മഴവില്ലാണ് SPIRE. Spiritual, Physical, Intellectual, Relational, and Emotional well-being.
(ഇനി പറയുന്നത് അവരുടെ അഭിപ്രയം മാത്രമല്ല, മത ദൈവരഹിത ലിബറൽ അക്കാദമിക്സിൻ്റെ പരിമിതി തിരിച്ചറിഞ്ഞ് കുത്തുകൾ കൂട്ടിയോജിപ്പിച്ചെക്കണം)
S - SPIRITUAL WELL-BEING
ഭൗതികമായ കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ ആത്മാവുമായി ബന്ധപ്പെട്ടതാണ് ആത്‌മീയത. Spirituality is basically the belief that there is something greater than ourselves and the sense of being connected to a higher being, finding meaning and purpose.
ചെയ്യുന്ന കാര്യങ്ങൾക്ക് അർത്ഥവും ലക്ഷ്യവും തേടുന്ന ജീവിയാണ് മനുഷ്യൻ. ഗൗരവത്തോടെ നമ്മളൊരു കാര്യം വിശദീകരിക്കുമ്പോൾ കേൾവിക്കാരൻ മറ്റെന്തിലെങ്കിലും ശ്രദ്ധിക്കുകയോ അലസമായിരിക്കുകയോ ചെയ്യുമ്പോൾ നമ്മുടെ ആവേശം പോകാൻ കാരണം ആ പ്രവർത്തി അർത്ഥശ്യൂന്യമാകുന്നത് കൊണ്ടാണ്. കുറെ അദ്ധ്വാനിച്ച് ആവേശത്തോടെ ചെയ്ത ഒരു പ്രൊജക്റ്റ് ക്ലൈന്റ് ക്യാൻസൽ ചെയ്ത അനുഭവം ഉണ്ടായൊട്ടുണ്ടോ? അല്ലെങ്കിൽ നമുക്ക് ഇങ്ങനെ വേണ്ട, മൊത്തം മാറ്റി വേറെ രീതിയിൽ ചെയ്യാമെന്ന്? ആകെ വെറുത്ത് പോകും, ശമ്പളവും ബോണസുമൊന്നും കിട്ടിയിട്ട് ഒരു കാര്യവുമില്ല.
മനശാസ്ത്രജ്ഞർ ഇത്തരം കുറേ രസകരമായ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്, ഒരാൾക്കിഷ്ടമുള്ള, അഭിനിവേശമുള്ള ഒരു കാര്യം പ്രതിഫലം കൊടുത്ത് ചെയ്യിക്കുക, അയാളുടെ മുന്നിൽ വെച്ച് തന്നെ തല്ലിപൊളിച്ച് ചവറ്റ് കുട്ടയിലുടുക. അത്രയും ഇഷ്ടപ്പെട്ട പാഷനെ പോലും അയാൾ വെറുക്കും.
എങ്കിൽ What is the purpose and menaing of my existence? എന്ന ചോദ്യത്തിനൊരു ഉത്തരമില്ലെങ്കിലോ? അങ്ങനൊയൊരു ചോദ്യം മനസ്സിൽ കുരുങ്ങിയാൽ രണ്ട് വഴിയേ ഒള്ളു.
ഒന്നുകിൽ ദൈവരഹിത ലോകവീക്ഷണത്തിൻ്റെ വിശദീകരണം സ്വീകരിക്കുക. ഈ പ്രപഞ്ചവും അതിലെ സകലതും, യാതൊരു ബുദ്ധിയോ ബോധമോ ലക്ഷ്യമോ ഇല്ലാത്ത അന്ധമായ, യാദൃശ്ചിക ഭൗതിക പ്രക്രിയകളുടെ ഫലമാണ്. ഒന്നിനും വസ്തുനിഷ്‌ഠമായ അർത്ഥമോ ലക്ഷ്യമോ അന്തർലീനമായ മൂല്യമോ ഇല്ല. എല്ലാം കേവലം ആറ്റങ്ങളുടെ പുനഃക്രീകരണം. റിച്ചാർഡ് ഡോക്കിൻസ് പറഞ്ഞ പോലെ “everything is meaningless and based on pitiless indifference”
ഒരു പ്രതിമയും മനുഷ്യനും കേവലം ദ്രവ്യത്തിൻറെ പുനഃക്രമീകരണം മാത്രമാണ്. മനുഷ്യന് വികാരവും സന്തോഷവും ദുഖവുമൊക്കെ ഉണ്ടെന്നു പറയാം. പക്ഷേ അതെല്ലാം മസ്തിഷ്ക രാസപ്രവർത്തങ്ങളുടെ ഫലമായുണ്ടാകുന്ന തോന്നലുകൾ മാത്രമാണ്, അതിന് പ്രത്യേകിച്ച് അർത്ഥമോ മൂല്യമോ ഇല്ല. ഒരു പ്രതിമ അടിച്ചു പൊട്ടിക്കുന്നതും ഒരു മനുഷ്യൻറെ തലയടിച്ച് പൊട്ടിക്കുന്നതും തമ്മിലുള്ള മാറ്റം? കേവലം ദ്രവ്യത്തിൻറെ പുനഃക്രമീകരണം?? കൊല്ലപ്പെട്ടവനും കൊന്നവനും തമ്മിലുള്ള മാറ്റം? എല്ലാം ആറ്റങ്ങളുടെ പുനഃക്രമീകരണം! നന്മ ചെയ്താലും തിന്മ ചെയ്താലും അർത്ഥശൂന്യമാണ്. അന്ധമായ ഭൗതിക പ്രവർത്തനങ്ങളുടെ ഫലമായി സംഭവിച്ച പ്രപഞ്ചത്തിൽ നന്മയും തിന്മയും നീതിയും അനീതിയും ഒക്കെ ഉണ്ടോ? എന്താണ് ഇതിന്റെയൊക്കെ അടിസ്ഥാനം? മാനവികത? മനുഷ്യത്വം? ധാർമികത?? എല്ലാം കേവലം ആറ്റങ്ങളുടെ പുനഃക്രമീകരണം! ഒന്നിനും ഒരർത്ഥവും ലക്ഷ്യവും മൂല്യവുമില്ല. കട്ട ഡാർക്ക് സീൻ! കൂരാകൂരിരുട്ട്! നിഹിലിസം!
ദൈവത്തെ ഇല്ലാതാക്കിയാൽ സ്വാതന്ത്രരായെന്നു തെറ്റിദ്ധരിച്ചവർ ഇല്ലാതാക്കുന്നത് സ്വന്തം അസ്ഥിത്വത്തെ തന്നെയാണ്. ചില കാപട്യങ്ങളുടെ തൊലിപ്പുറമേയുള്ള ഇക്കിളിയനുഭവിച്ചു നിര്‍വൃതിയടയുന്നു എന്നല്ലാതെ അതിന്റെ അനിവാര്യമായ പരിണിത ഫലങ്ങളെക്കുറിച്ച് ബോധമില്ലാത്തവരാണ്. സ്രഷ്ടാവിനെ നിഷേധിക്കുന്നത് സ്വന്തത്തെ തന്നെ നിഷേധിക്കലാണ്.
നമുക്ക് സ്വന്തമായി അർത്ഥവും ലക്ഷ്യവുമൊക്കെ ഉണ്ടക്കാൻ ശ്രമിക്കാം. മറ്റുള്ളവരുടെ നന്മക്കും ക്ഷേമത്തിനും ഉന്നമനത്തിനായി പ്രവർത്തിക്കുക. പക്ഷേ മറ്റുള്ളവരുടെ ജീവിതത്തിനും പ്രതേകിച്ച് അർത്ഥവും മൂല്യവും ഇല്ലെന്നിരിക്കെ അതിൽ കുറച്ച് ചക്കരയും തേങ്ങയും ഇട്ട് കുഴക്കുന്നതിൽ കഥയൊന്നുമില്ല. നമ്മളെന്തൊക്കെ അർത്ഥമുണ്ടാക്കിയാലും യഥാർത്ഥത്തിൽ ഇതിനൊന്നും ഒരർത്ഥവുമില്ല, എല്ലാം ഒരു സ്വയം കബളിപ്പിക്കലാണെന്ന് നമുക്കറിയാം. അല്ലങ്കിൽ ഒരുത്തരം കണ്ടെത്തണം. പക്ഷേ എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം ഗൂഗിളിൽ കിട്ടില്ല, സൃഷ്ടിച്ചവനോട് തന്നെ ചോദിക്കേണ്ടി വരും.
ജീവിതത്തിന് അർത്ഥവും ലക്ഷ്യവും കണ്ടെത്തിയാലേ നമ്മുടെ പ്രവർത്തികൾക്ക് ആത്യന്തികമായ അർത്ഥമുണ്ടാകൂ. സോഷ്യൽ മീഡിയ ലൈക്കുകളിൽനിന്നുള്ള സന്തോഷത്തെ ലക്ഷ്യം വെക്കുന്നതിന് പകരം മറ്റുള്ളവരെ ബോധവല്കരിക്കുന്നതിനോ അറിവ് പകരുന്നതിനോ ഒക്കെ എഴുതുമ്പോൾ അതിനൊർത്ഥം വരും. അവരത് സ്വീകരിക്കുമ്പോൾ നമുക്ക് സന്തോഷവും തോന്നും. അപ്പോഴും അവഗണിക്കുപ്പെടുതോ ട്രോളുന്നതോ തെറ്റിദ്ധരിക്കപ്പെടുന്നതോ, നന്മ ചെയ്തതിന്റെ, നീതിക്ക് വേണ്ടി സംസാരിച്ചതിന്റെ പേരിൽ ആക്രമിക്കപ്പെടുന്നതോ ഒക്കെ നമ്മളെ തളർത്താം. എന്നാൽ ഇതെല്ലാം ദൈവപ്രീതിക്ക് വേണ്ടിയാണെങ്കിൽ ഇതൊന്നും നമ്മെളെ ബാധിക്കില്ല, അതിൽ നിന്നെല്ലാം കരകയറാം. ആരെങ്കിലും ആ നന്മ സ്വീകരിച്ചാൽ സന്തോഷവും തോന്നും.
ഒരു കാര്യത്തിന് ഇങ്ങനെ പല തലത്തിലുള്ള അർത്ഥങ്ങൾ കണ്ടെത്താം. എല്ലാ മേഖലയിലും പ്രായോഗികമാണ്. വിഷമഘട്ടത്തിൽ ഒരാളെ ആത്മാർത്ഥമായി സഹായിച്ചു, പക്ഷേ അയാൾ ഒരു നന്ദി പോലും പറഞ്ഞില്ലെന്ന് മാത്രമല്ല, നല്ലൊരു പണിയും തരിക എന്നത് വിഷമവും സങ്കടവുമുണ്ടാക്കും. മക്കൾ മതാപിതാക്കളുടെ കണ്ണിന് കുളിരാണ്. എന്നാൽ പോറ്റി വളർത്തിയ മക്കൾ തന്നെ വൃദ്ധരായ മതാപിതാക്കളോട് മോശമായി പെരുമാറുന്നതും ഉപേക്ഷിക്കുന്നതും അളന്ന് തിട്ടപ്പെടുത്താനാവാത്ത വേദനകളാണ്. നമ്മടെ എല്ലാ പ്രവർത്തികളുടെയും ആത്യന്തിക ലക്ഷ്യം അല്ലാഹുവിൻ്റെ തൃപ്തി മാത്രമാണ്, നമ്മുടെ ഒരു നന്മയും വെറുതെയാവില്ല എന്ന ബോധം ഇത്തരം വേദനകളിൽ നിന്നെല്ലാമുള്ള വിമോചനമാണ്. ആരെയെയും തൃപ്തിപ്പെടുത്താൻ നമ്മളൊന്നും ചെയ്യേണ്ടതില്ല, അല്ലാഹുവിന് നമ്മെ ഇഷ്ടപെട്ടാൽ അല്ലാഹുവിന് ഇഷ്ടപ്പെട്ടവർക്കൊക്കെ നമ്മെ ഇഷ്ടപ്പെടും (Bukhari 6040).
അനീതി ചെയ്തവർ ശിക്ഷിക്കപ്പെടാതിരിക്കുന്നതും നിരപരാധികൾ ശിക്ഷിക്കപ്പെടുന്നതും ലോകത്തെ തന്നെ വെറുക്കാൻ കാരണമാകും. ഒരാളുടെ ഒരു പ്രവർത്തിയും ചോദ്യം ചെയ്യപ്പെടാതെ പോകില്ലെന്നതും, ആത്യന്തിക നീതി നടപ്പിലാകുന്ന ഒരു ദിവസം വരാനുണ്ടെന്നതും എല്ലാറ്റിനെയും ക്ഷമയോടെ ശുഭാപ്തി വിശ്വാസത്തോടെയും നേരിടാൻ പ്രാപ്തമാക്കുന്നതാണ്. നാഥൻറെ മുന്നിലല്ലതെ മാറ്റരുടെ മുന്നിലും ഒരു മനുഷ്യനും തല കുനിക്കേണ്ടതില്ലെന്നതും മറ്റൊരാളെയും ഭയപ്പെടേണ്ടതില്ലെന്നതും അസഹിഷ്ണുതയോ അസൂയയോ അല്ല, മനുഷ്യരാശിക്കുള്ള വിമോചന സിദ്ധാന്തമാണ്. അശരണർക്കുള്ള ശരണവും അടിച്ചമര്‍ത്തപ്പെട്ടവർക്കുള്ള പ്രതീക്ഷയും, അക്രമിക്കപ്പെടുന്നവൻ്റെ പ്രതിരോധവുമാണ്. Thats how you become antifrigile and seek Happiness indirectly.
പക്ഷേ ഇതെല്ലാം ഇടക്കിടെ ഓർമ്മിപ്പിച്ച് കൊണ്ടിരിക്കണം, ഇല്ലങ്കിൽ കുറച്ച് ലൈകും പണവും പ്രശസ്തിയും കിട്ടുമ്പോൾ മതിമറന്ന് അതിൻറെ പിന്നാലെ പോയി അഹങ്കാരികളാകും. അതിനാണ് നമുക്ക് കൃത്യമായ ഇടവേളകളിൽ നിർബന്ധിത റിമൈൻഡർ. പക്ഷേ നമ്മളിപ്പോൾ ചെയ്യുന്ന പോലെ ശരീരം മാത്രം നിസ്കരിച്ചിട്ട് കാര്യമില്ല, മനസ്സും ആത്മാവും അതിൽ പെങ്കെടുക്കണം. അതിന് പുറമേ ഉണ്ണുമ്പോഴും ഉടുക്കുമ്പോഴും ഇറങ്ങുമ്പോഴും ഉറങ്ങുമ്പോഴും റിമൈൻഡർ.
ഈ റിമൈന്ഡറുകൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നമുക്കൊരു ലക്ഷ്യം നേടണമെങ്കിൽ, പുതിയ ശീലം തുടങ്ങാനോ ദുഃശീലം മാറ്റാനോ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് Identity Shift. നമുക്ക് മറ്റൊരളയായി മാറണമെങ്കിൽ നമ്മളാകാനുദ്ധേശിക്കുന്ന ആളുടെ വ്യക്തിത്വമാണ് നമ്മുടേതെന്ന് സ്വയം വിശ്വസിക്കണം, സ്വീകരിക്കണം. ഒരു കായിക താരമാകാൻ, ഇത്ര കാലം ഇത്ര സമയം പരിശീലിക്കണം, ഇന്ന ഭക്ഷണം കഴിക്കണം തുടങ്ങിയ ലക്ഷ്യങ്ങൾ വെച്ച പലരും ഇടക്ക് വെച്ച് നിർത്താനോ അലസരാകാനോ കാരണം അവക്ക് പെട്ടന്ന് റിസൾട്ടുണ്ടാകാത്തത് കൊണ്ടാണ്. അതിന് പകരം നിങ്ങൾ ഒരു കായിക താരമാണെന്ന് സ്വയം വിശ്വസിക്കുക, ആ വ്യക്തിത്വം സ്വീകരിക്കുക. പിന്നീട് നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയും ഒന്നുകിൽ ആ ഐഡന്റിറ്റിയിലേക്കുള്ള ഒരു up vote അല്ലെങ്കിൽ down vote ആയിരിക്കും. ജങ്ക് ഫുഡ് കഴിക്കുന്നതും, അമിത ഭക്ഷണവും down vote ആണ്. മിതമായ ഭക്ഷണവും വ്യയാമാവും പരിശീലനവും up vote ആണ്. എത്രത്തോളം നമ്മളാ ഐഡന്റിറ്റി സ്വീകരിച്ചു എന്നതിനനുസരിച്ച് down vote പ്രവർത്തികൾ നമ്മളിൽ ഒരു ആന്തരിക സംഘർഷമുണ്ടാക്കും, അതിൽ നിന്ന് മാറി നിൽക്കും. നമ്മൾ ഒരു സത്യസന്ധനാണെന്ന് വിശ്വാസിക്കുന്നുണ്ടെങ്കിൽ ഒരോ പ്രാവശ്യം കളവ് പറയുമ്പോഴും കുറ്റബോധം വേട്ടയാടും. ഇല്ലെങ്കിൽ ഒരു കൂസലുമുണ്ടാകില്ല .
ഒരു വിശ്വാസിയെ സംബന്ധിച്ച് തൻ്റെ ഓരോ പ്രവർത്തിയും നോക്കും വാക്കും ചിന്തയും ഒന്നുകിൽ തൻ്റെ സ്രഷ്ടവിലേക്ക് അടുക്കുക എന്നതിലേക്കുള്ള അപ് വോട്ടോ ഡൌൺ വോട്ടോ ആയിരിക്കും. സ്രഷ്ടാവിൻ്റെ ഒരു സ്രഷ്ടിയും അടിമയും മാത്രമാമാണെന്ന് എത്രത്തോളം ഓർമിച്ച് കൊണ്ടിരിക്കുന്നുവോ അത്രയും നമ്മുടെ ഓരോ പ്രവർത്തിയെയും നമ്മൾ തിരുത്തിക്കൊണ്ടിരിക്കും.
“നിങ്ങള്‍ക്ക് നാം നൽകിയതിനെ ബലമായി പിടിക്കുകയും, ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടി അതിൽ നിര്‍ദേശിച്ചത് ഓര്‍മിച്ചുകൊണ്ടിരിക്കുകയും ചെയ്യുക” (Q 2:63)
ഇനി PIRE – തുടരും…