നമ്മളെന്തിനാ പണിയെടുക്കുന്നത്?

You are here:

നമ്മളെന്തിനാ പണിക്ക് പോണത്? പണമുണ്ടാക്കാൻ, വേറിന്തിനാ ലേ?

Adam Smithൻ്റെ എക്കണോമിക് തിയറിയെ അടിസ്ഥനമാക്കിയാണ് ലോകത്തിലെ ഒട്ടുമിക്ക കമ്പനികളും ഇപ്പോഴും പ്രവർത്തിക്കുന്നത്. ആളുകൾ നന്നായി ജോലി ചെയ്യണമെങ്കിൽ നല്ല ഇൻസെന്റീവ് കൊടുക്കണം എന്നായിരുന്നു സ്മിത്തിന്റെ പ്രധാന വാദം. അതിൻ്റെ അടിസ്ഥാനം മനുഷ്യർ ജീവിക്കുന്നത് work-earn-spend-enjoy എന്ന മെറ്റീരിയലിസ്റ്റിക് കൺസ്യൂമെറിസ്റ്റിക് ലിബറൽ മണ്ടത്തരവും. സ്മിത്തിൻ്റെ തിയറിക്ക് മനുഷ്യ പ്രകൃതവുമായി ഒരു ബന്ധവു മില്ലെന്നും അതെടുത്ത് തോട്ടിലെറിയാനുമാണ് അമേരിക്കൻ സൈക്കോളജിസ്റ്റ് Barry Schwartz പറയുന്നത്.

നമ്മളും വിശ്വസിക്കുന്നത് നമ്മൾ ജോലി ചെയ്യുന്നത് പണമുണ്ടാക്കാനാണ് എന്നാണ്, അല്ലെങ്കിൽ നല്ല ജോലിയിൽ നിന്നുള്ള സ്റ്റാറ്റസ്. എന്നാൽ ഇത്തരം ബാഹ്യമായ കാര്യങ്ങൾക്ക് ഒരു ചെറിയ, ഹ്രസ്വ കാല പ്രചോദനം മാത്രമേ നല്കാൻ കഴിയൂ എന്നാണ് Why We Work എന്ന പുസ്തകത്തിൽ Barry Schwartz ഉം, Payoff: The Hidden Logic That Shapes Our Motivations എന്ന പുസ്തകത്തിൽ Dan Arielyയും പറയുന്നത്. പണത്തിന് വേണ്ടി മാത്രം ചെയ്യുന്ന ജോലി കുറച്ച് കഴിയുമ്പോൾ മടുക്കും. വേറെ നിവർത്തിയില്ലാത്തത് കൊണ്ട് അങ്ങനെ ഉന്തി തള്ളി പോകും. ഒരിക്കലും ഒരു പരിധിയിൽ കൂടുതൽ പ്രൊഡക്ടീവാകാനോ ആസ്വദിച്ച് ചെയ്യാനോ കഴിയില്ല.

യഥാർത്ഥ പ്രചോദനം വരുന്നത് നമ്മുടെ ഉള്ളിൽ നിന്ന് തന്നെയാണ്. പല കാര്യങ്ങളും പറയുന്നുണ്ട്. അതിലേറ്റവും പ്രധനപ്പെട്ടതാണ് Meaning and Purpose. ഒരു പരീക്ഷണം ഇങ്ങനെയായിരുന്നു. ആളുകൾക്ക് പണം കൊടുത്ത് ചില ജോലികൾ ചെയ്യിക്കുക. ചെയ്ത് കഴിഞ്ഞ ശേഷം അവരുടെ മുന്നിൽ വെച്ച് തന്നെ അത് തല്ലിപ്പൊളിച്ച് വീണ്ടും ചെയ്യാൻ പറയുക. ആ ജോലിയോട് പാഷനുള്ളവരും ഇല്ലാത്തവരും കുറച്ച് റൗണ്ടുകൾ കഴിഞ്ഞപ്പോൾ നിർത്തി. കാരണം അവർ ചെയ്യുന്നതിന് പ്രത്യേകിച്ച് അർത്ഥമൊന്നും കാണുന്നില്ല. എത്ര പണം ലഭിച്ചാലും ചെയ്യുന്ന കാര്യങ്ങൾക്ക് അർത്ഥമില്ലെങ്കിൽ കുറച്ച് കഴിയുമ്പോൾ വിരസത അനുഭവപ്പെടും. മിക്ക ആളുകൾക്കും അർത്ഥപൂർണ്ണമായ ജോലിയായി തോന്നുന്നത് സമൂഹത്തിനും മറ്റുളവളർക്കും എന്തെങ്കിലും ഗുണകരമായ കാര്യങ്ങൾ ചെയ്യുമ്പോഴാണ്.

2 ദശലക്ഷം ആളുകളെ ഉൾപ്പെത്തിയ ഒരു സർവേയിൽ പറയുന്നത്, അധ്യാപകർ, ഹോസ്‌പിറ്റൽ ജീവനക്കാർ, സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ, മറ്റുള്ളവരെ സേവിക്കുന്ന മറ്റ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് തങ്ങളുടെ ജോലികൾ അർത്ഥവത്തായതാണെന്ന് കരുതുന്നവരെന്നാണ്. ഇങ്ങനെ മറ്റുള്ളവർക്കും ലോകത്തിനും ഗുണമുള്ള ജോലി ചെയ്തത് കൊണ്ട് മാത്രം പ്രചോദനവും അർത്ഥവും ലഭിക്കണമെന്നില്ല. നമ്മുടെ മനോഭാവവും കൂടി അങ്ങനെയാകണം. ചില സർക്കാർ ജീവനക്കാരുടെ പെരുമാറ്റം കണ്ടാൽ നമ്മൾ പീഡിപ്പിക്കാൻ ചെന്നതാണെന്ന് തോന്നും. ഇപ്പൊ എല്ലാം ബിസിനിസാണ്. എല്ലാം ചെയ്യുന്നത് പണത്തിന് വേണ്ടി മാത്രമായി.

ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ പ്രൊഡക്ടീവ് ആകണമെങ്കിൽ ഒന്നുകിൽ അർത്ഥവത്തായ എന്തെങ്കിലും ജോലി കണ്ടെത്തണം. എൻ്റെയൊരു അഭിപ്രായത്തിൽ ഏറ്റവും അർത്ഥവത്തായ ജോലി അധ്യാപനമാണ്. അല്ലെങ്കിൽ ചെയ്യുന്ന ജോലിയിൽ അർഥം കണ്ടെത്തണം. പക്ഷേ എല്ലവർക്കും ചെയ്യുന്ന ജോലിയിൽ പ്രത്യക്ഷമായ അർഥം കണ്ടെത്താൻ കഴിണമെന്നില്ല. ബഹു നില കെട്ടിടത്തിൽ തൂങ്ങിങ്ങിയാടി പെയിന്റ് ചെയ്യുന്ന ആളോട് അർഥം കണ്ടെത്താൻ പറഞ്ഞാൽ പുള്ളി ചിലപ്പോ പിടിവിട്ട് താഴെ വീഴും. എങ്ങനയാണോ നമ്മുടെ ജോലി പരോക്ഷമായി മറ്റുളവർക്ക് ഉപകാരപ്പെടുന്നത് എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അല്ലെങ്കിൽ ഞാനിതൊക്കെ ചെയ്യുന്നത് കുടുംബം നോക്കാനാണ് എന്ന് ഉദ്ദേശത്തോടെ ചെയ്യുക.

മറ്റൊരു പ്രധാന ഘടകമാണ് എന്തെങ്കിലും നേടുന്നുണ്ട്, എന്നെകൊണ്ട് ഗുണമുണ്ട്, ഞാൻ കമ്പനിയുടെ വിജയത്തിൻ്റെ ഭാഗമാണ് എന്നൊക്കെയുള്ള ബോധം. അത് ഭൗതികമാകണെമെന്നില്ല. ഒരു “well done” ഇമെയിൽ ആളുകളുടെ പ്രൊഡക്ടിവിറ്റി കൂട്ടുന്നുണ്ടത്രേ. ഒരു കുക്കിന് താനുണ്ടാക്കിയ ഭക്ഷണം ആളുകൾ ആസ്വദിച്ച് കഴിച്ച് നല്ലത് പറയലാണ് മോട്ടിവേഷൻ. ചിലർ പ്രൊഡക്ടിവിറ്റി ഒന്നൂടെ കൂട്ടാൻ വേണ്ടി ഇപ്പോഴും എന്തെങ്കിലും കുഴപ്പങ്ങൾ പറഞ്ഞ് കൊണ്ടിരിക്കും. ആളുകളുടെ ഡെമോട്ടിവേറ്റ് ചെയ്യാനുള്ള ഏറ്റവും നല്ല മാർഗ്ഗം അവരുടെ അദ്ധ്വാനത്തെ വില കുറച്ച് കാണലാണ്. നിനക്കിവിടെ എന്ത് മലമറിക്കാനാണുള്ളത്, ഓട്ടോമാറ്റിക്ക് വാഷിങ് മെഷീനുണ്ട്, വാക്വം ക്ലീനറുണ്ട് എന്ന ഡയലോഗ് സ്ത്രീകൾ അത്രയും വെറുക്കാൻ കാരണം അതവരുടെ എല്ലാ അദ്ധ്വാനത്തെയും വിലകുറച്ച് കാണുന്നത് കൊണ്ടാണ്. വെറുതേ ഒന്ന് സഹായിക്കാണോ എന്ന് ചോദിച്ചാൽ തന്നെ അവർ ഊർജ്ജസ്വാലരാകാൻ കാരണം ആ ചോദ്യം തന്നെ അവരുടെ അദ്ധ്വാനത്തെ വിലമതിക്കുകയും പരിഗണിക്കുകയും ചെയ്യുന്നത് കൊണ്ടാണ്.

ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി നമ്മൾ ചെയ്യുന്ന കാര്യങ്ങൾ അവർ വിലമതിച്ചില്ലെങ്കിലോ അഭിനന്ദില്ലെങ്കിലോ കുറ്റപ്പെടുത്തിയാലോ മടുക്കുന്നത് ഒഴിവാക്കാൻ എല്ലാം ചെയ്യുന്നത് പടച്ചവൻ വേണ്ടിയാണ് എന്ന് കരുതിയാൽ മതി. ഒരുപരിധിയിൽ കൂടുതൽ അതൊന്നും നമ്മളെ ബാധിക്കില്ല. എന്നാൽ അത് അംഗീകരിക്കപ്പെടുമ്പോഴും ഫലവത്താവുമ്പോഴും സന്തോഷവും സംത്യപ്തിയും ലഭിക്കുകയും ചെയ്യും. അതിനാണ് പടച്ചവൻ എല്ലാം പടച്ചവന് വേണ്ടി മാത്രം ചെയ്യാൻ പറയുന്നത്. അല്ലാതെ നമ്മൾ ചെയ്യുന്ന നന്മയൊക്കെ പടച്ചോന് പുഴുങ്ങി തിന്നാനല്ല.
പണിയെടുക്കാനുള്ള പ്രചോദനം കൂട്ടാൻ വേറെയും പല കാര്യങ്ങളും പറയുന്നുണ്ട്. സ്വന്തം പ്രഡക്ടിവിറ്റി കൂട്ടണം എന്നുള്ളവരും ജോലിക്കാരുടെ പ്രൊഡക്ടിവിറ്റി കൂട്ടണം എന്നാഗ്രഹിക്കുന്നവർ മുകളിലെ പുസ്തകങ്ങൾ വാങ്ങി വായിക്കണം. ഞാൻ ആക്ച്വലി അത് പറയാനല്ല വന്നത്.

മതരഹിത പുരോഗമന ലിബറൽ നാസ്തികർക്ക് ചർച്ച ചെയ്യാൻ തീരെ ഇഷ്ടമില്ലാത്ത വിഷയമാണ് Meaning and Purpose. കാരണം അവരുടെ ലോക വീക്ഷണപ്രകാരം ആത്യന്തികമായി എല്ലാം അർത്ഥശൂന്യവും ലക്ഷ്യരഹിതവുമാണ്. എല്ലാം അന്ധമായ യാദൃശ്ചിക ഭൗതിക പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടയതാണ്. ഒന്നിനും ഒരർത്ഥവും ലക്ഷ്യവും മൂല്യവുമില്ല. Life is all about enjoying. പക്ഷേ സംഗതി നിസാര പ്രശ്നമല്ല.

ഓസ്ട്രിയൻ സൈക്യാട്രിസ്റ്റും ജർമൻ ഹോളോകോസ്റ് സർവൈവറുമായ വിക്ടർ ഫ്രാങ്ക്ൾ Man’s Search for Meaningൽ പറയുന്നത് പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിക്കണമെങ്കിൽ ആ അനുഭവങ്ങളിൽ അർത്ഥവും ലക്ഷ്യവും കണ്ടെത്തണമെന്നാണ്. നേരിടേണ്ടി വരുന്ന പ്രയാസങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ വ്യഖാനിക്കുന്നു എന്നതിനനുസരിച്ചാണ് ചിലർക്ക് post-traumatic growth ഉണ്ടാകുന്നതും ചിലർക്ക് ഉണ്ടകാത്തതും.

എന്താണ് നല്ല ജീവിതമെന്ന് പ്രത്യേകം ഗവേഷണം നടത്തിയിട്ടുള്ള റോയ് ബൗമിസ്റ്ററിനെപ്പോലുള്ള സാമൂഹിക മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, അർത്ഥവത്തായ ഒരു ജീവിതം സന്തോഷകരമായ ജീവിതത്തേക്കാൾ വളരെ സംതൃപ്തമാണ് എന്നാണ്.
അർത്ഥവത്തായ ജീവിതം എല്ലായ്‌പോഴും സന്തോഷകരമായിരിക്കണം എന്നില്ല. ചിലപ്പോഴൊക്കെ കടുത്ത പ്രയാസങ്ങളും ക്ലേശങ്ങളും ഉണ്ടാകും. വാരിയം കുന്നൻ്റെ ജീവിതം സന്തോഷകരമായിരുന്നോ എന്ന് ചോദിച്ചാൽ സാധ്യതയ്യില്ല. But had a meaning and pupose and fulfilled and content.

“Parenthood paradox” എന്നൊരു സംഭവമുണ്ട്. കുട്ടികളുണ്ടായതിൽ വളരെ സന്തുഷ്ടരാണെന്ന് മാതാപിതാക്കൾ പറയും, എന്നാൽ കുട്ടികളെ വളർത്തൽ അത്ര സുഖമുള്ള ഏർപ്പാടല്ല, പ്രത്യേകിച്ച് രണ്ട് വയസ്സൊക്കെ കഴിഞ്ഞാൽ. ചിലപ്പോഴെക്കെ നല്ല തലവേദനയുമായിരിക്കും. വ്യക്തിപരമായി നോക്കുമ്പോൾ കുട്ടികളെ വളർത്തുന്ന മാതാപിതാകൾക്ക് ഇല്ലാത്തവരുടെ അത്രയും ജീവിതം ആസ്വദിക്കാൻ കഴിയില്ല, സന്തോഷത്തിന്റെ അളവ് ഇല്ലാത്തവരേക്കാൾ പലപ്പോഴും കുറവായിരിക്കും. But it gives us a sense of Meaning, purpose and Belonging.
അർത്ഥവത്തായ ജീവിതത്തിൻ്റെ പ്രധാന ഘടകങ്ങളായി മനശ്ശാസ്ത്രഞ്ജരും തത്വചിന്തകരും എല്ലായ്പോഴും പരാമർശിക്കുന്ന കാര്യങ്ങളായി The Power of Meaning എന്ന പുസ്തകത്തിൽ Emily Esfahani Smith പറയുന്നത്

Belonging – The sense of belonging to another person or a community. But Individualism and selfishness contradict and destroy our relationships.

Purpose – acts that involve some kind of contribution to the wider world and others. – again Individualism, selfishness, and material greed contradict.

Transcendence – the sense of being connected to a higher power. You will have to free yourself from all the worldly clutters to experience it. Again self-worship and material greed contradict.

Pursue meaning and you will be fulfilled, content, and satisfied.
Pursue happiness – the only motto of modernity and liberalism, and most likely, you will end up less happy, depressed, lonely, broken, and dissatisfied.

സമ്പന്ന രാജ്യങ്ങളിൽ ആത്മഹത്യാനിരക്ക് യഥാർത്ഥത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മനശാസ്ത്രജ്ഞരായ ഷിഗെഹിറോ ഒയിഷിയും എഡ് ഡൈനറും ചേർന്ന് 2014-ൽ നടത്തിയ പഠനത്തിൽ, ടോഗോ, സിയറ ലിയോൺ തുടങ്ങിയ ദരിദ്ര രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്ക, സ്വീഡൻ തുടങ്ങിയ സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പൊതുവെ സന്തുഷ്ടരാണെങ്കിലും ആത്മഹത്യാ നിരക്ക് ഗണ്യമായി ഉയർന്നതായി കണ്ടെത്തി. ഇതിന് കാരണമായി പഠനം പറയുന്നത്, ആധുനിക ജീവിതത്തിന് ഭൗതികവും മാനസികവുമായ നേട്ടങ്ങളുണ്ടെങ്കിലും, വ്യക്തിയിൽ നിരന്തരമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യഥാർത്ഥ ജീവിതത്തിന്റെ അർത്ഥത്തെ ഇല്ലാതാക്കുന്നു വെന്നാണ്. ഏകദേശം നാലിലൊന്ന് അമേരിക്കക്കാർക്കും അവരുടെ ജീവിതത്തിൽ അർത്ഥവത്തായത് എന്താണെന്ന് പറയാൻ കഴിയില്ലെന്നും പഠനം പറയുന്നു. വിഷാദരോഗം പകർച്ച വ്യാധി പോലെ പടരുന്നു. കൗമാരക്കാരിൽ പോലും വിഷാദവും ലഹരിഉപയോഗവും ആത്‌മഹത്യയും പെരുകുന്നു.

Modernity, mental illness, and the crisis of meaning മനശ്ശാസ്ത്രജ്ഞരുടെ ഇടയിലെ പ്രത്യേക ഗവേഷണ വിഷയം തന്നെയാണ്. നമുക്ക് എവിടെയാണ് പിഴച്ച് പോയതെന്ന് തിരിയേണ്ടവർക്ക് തിരിയും. The moment we get rid of God from our life, morality, economics, social and political life. To be precise, right from the so-called European enlightenment.
അപ്പൊ എങ്ങനാ, യൂടേണെടുത്ത് ഏഴാം നൂറ്റാണ്ടിലേക്ക് തന്നെ തിരിച്ച് വിട്ടാലോ?

Share this post:

Comment Policy: Please make sure to respond only to the post topic, red herring, ad hominem, and abusive languages will not be entertained.

Related Posts

Post by Topics

Stay Connected